എറണാകുളം ജില്ലയിലെ, തൃപ്പൂണിത്തുറയ്ക്കടുത്തുള്ള ഇരുമ്പനം ഹൈസ്കൂളിലെ അധ്യാപകരായ എം.ആര്‍. സനല്‍കുമാറും, തോമസ് യോയാക്ക് സാറും ഐ.ടി. യില്‍, പ്രത്യേകിച്ച് സ്വതന്ത്ര സോഫ്റ്റ്വെയറില് അവഗാഹമുള്ള ഞങ്ങളുടെ സുഹൃത്തുക്കളാണ്. വര്‍ഷങ്ങള്‍ക്കു മുമ്പ്, സമ്പൂര്‍ണ്ണമായും മലയാളത്തില്‍ ഒരു മികച്ച വെബ്സൈറ്റ് തയ്യാറാക്കുക മാത്രമല്ല, കൃത്യമായി അത് അപ്ഡേറ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്യുന്നതിലൂടെ അഭിനന്ദനാര്‍ഹമായ മികവുകാണിക്കുന്ന ഈ സ്കൂളില്‍ (സ്കൂളിന്റെ വെബ്സൈറ്റിന്റെ ലിങ്ക് നമ്മുടെ "Links" പേജിലുണ്ട്.) സംസ്ഥാനത്ത് ഒരു പക്ഷേ ആദ്യമായി ഒരു ഫ്രീ സോഫ്റ്റ്വെയര് ഗ്രൂപ്പ് കുട്ടികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന ഈ അധ്യാപകരുടെ മികവ് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടോയെന്ന് സംശയമാണ്. കേരളത്തില്‍ കാണപ്പെടുന്ന നാടന്‍ പൂവുകളുടെ ഒരു ശേഖരം അവര്‍ നമുക്കായി സമ്മാനിക്കുകയാണിവിടെ. സ്കൂള്‍ ഗ്നൂ ലിനക്സില്‍ ഉള്‍പ്പെട്ട, കുട്ടികള്‍ക്ക് വളരെ താത്പര്യമുള്ള ഒരു പെയിന്റ് സോഫ്റ്റ്വെയറായ ടക്സ് പെയിന്റിലാണ് ഇവര്‍ സമ്മാനിക്കുന്ന ഈ ചിത്രങ്ങള്‍ വിടര്‍ന്നു വരുന്നത്. ഇനി, അവരുടെ വാക്കുകളിലേക്ക്.....
Tidak ada komentar:
Posting Komentar