മോഡല്‍ പരീക്ഷ കഴിഞ്ഞു. ഇനി യഥാര്‍ത്ഥ പരീക്ഷണം . മാതൃകാചോദ്യപേപ്പര്‍ എളുപ്പമായിരുന്നില്ല എന്നുള്ള ഒത്തിരി പ്രതികരണക്കുറിപ്പുകള്‍. തിടുക്കത്തിലുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ കുട്ടികള്‍. സ്ക്കൂളിന്റെ ജയപരാജയങ്ങള്‍ മാത്രമല്ല കുട്ടിയുടെ തുടര്‍പഠനത്തെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കണക്കുതന്നെ. ഗണിതപഠനം സാര്‍ഥകമാകുന്നത് ആവര്‍ത്തനത്തിലൂടെയല്ല മറിച്ച് തിരിച്ചറിവിലൂടെയും കൃത്യതയോടെയുള്ള പ്രയോഗത്തിലൂടെയുമാണ് . മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ തിരിച്ചറിയുന്ന ചില വസ്തുതകളുണ്ട്.
നാല് യൂണിറ്റുകളിലെ ചോദ്യങ്ങള്‍
Revision Test one
Revision Test 2
Answers of Model Exam Paper
Model Exam Question Paper
- പല ലേണിങ്ങ് ഒബ്ജറ്റീവുകളും ചേര്‍ത്താണ് ചോദ്യങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവ പല പഠന മേഖലകളിലേയ്ക്കും വ്യാപിച്ചിരിക്കുന്നു.
- ആപ്ലിക്കേഷന്‍ ചോദ്യങ്ങളാണ് കൂടുതലും. ഉദാഹരണം രണ്ടാംകൃതി സമവാക്യങ്ങളിലെ ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.
- ചോദ്യങ്ങള്‍ ക്രമപ്പെടുത്തിയിട്ടില്ല. അതായത് ഉപചോദ്യങ്ങള്‍ ചേര്‍ത്തല്ല പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്.
- വളരെ വേഗത്തില്‍ ചിന്തിക്കാനും എഴുതാനും കഴിയുന്നവര്‍ക്കു മാത്രമേ ഉയര്‍ന്ന മാര്‍ക്ക് കിട്ടുന്നുള്ളൂ.
നാല് യൂണിറ്റുകളിലെ ചോദ്യങ്ങള്‍
Revision Test one
Revision Test 2
Answers of Model Exam Paper
Model Exam Question Paper
Tidak ada komentar:
Posting Komentar