എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഇനി വിരലിലെണ്ണാനുള്ള ദിവസങ്ങള്‍ മാത്രം. പഠിച്ചതെല്ലാം ഓര്‍മ്മിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് മാത്‍സ് ബ്ലോഗിലൂടെ ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്നത്. ഒട്ടേറെ പേര്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളുടെ മാത്‍സ് റിവിഷന് സഹായിക്കുന്ന പോസ്റ്റുകള്‍ ഇനിയും പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതു പരിഗണിച്ച് ഗണിതവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് ഇന്നു പ്രസിദ്ധീകരിക്കുന്നത്. ബ്ലോഗിലെ സജീവ സാന്നിധ്യമായ പാലക്കാട് ടീമിലെ അംഗമായ പാലക്കാട് പരുത്തിപ്പുള്ളിയിലെ കണ്ണന്‍ സാര്‍ തയ്യാറാക്കിയ ചോദ്യങ്ങളാണ് ഇതോടൊപ്പമുള്ളത്. ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയുള്ള ചോദ്യങ്ങളും ഉത്തരങ്ങളുമെല്ലാം തയ്യാറാക്കുന്നതില്‍ പാലക്കാട് ടീമിനെ നിരന്തരം സഹായിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് ഹിത എപ്പോഴും പറയാറുണ്ട്. എന്നാല്‍ നേരിട്ടൊരു ഇടപെടലിന് അദ്ദേഹം ഇതേ വരെ തയ്യാറായിട്ടില്ല. പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ത്തന്നെ National defence academy നടത്തുന്ന സെലക്ഷന്‍ ടെസ്റ്റ് വിജയിച്ചുവെങ്കിലും NDA യില്‍ തുടര്‍ന്നില്ല. ഇപ്പോള്‍ ഐടി മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. എന്‍ജിനീയറിങ്ങ് തലം വരെയുള്ള ക്ലാസുകളിലെ പത്തോളം വിദ്യാര്‍ത്ഥികളെ അദ്ദേഹവും കൂട്ടുകാരും ചേര്‍ന്ന് സ്പോണ്‍സര്‍ ചെയ്തു പഠിപ്പിക്കുന്നുണ്ടെന്നുണ്ടത്രേ. മാത്രമല്ല ക്യാന്‍സര്‍ രോഗികളെ സഹായിക്കുന്നതിലും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. പേരുവെളിപ്പെടുത്താന്‍ താല്പര്യമില്ലെങ്കിലും അദ്ദേഹത്തിന്റെ ശിഷ്യകളായ ഹിത അടക്കമുള്ളവരുടെ പ്രത്യേക താല്പര്യപ്രകാരമാണ് അദ്ദേഹത്തിന്റെ ചിത്രവും വിവരങ്ങളും ഇപ്പോള്‍ മാത്‍സ് ബ്ലോഗിലൂടെ പ്രസിദ്ധീകരിക്കുന്നത്. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഈ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Model Question Paper - I (English Medium)
Model Question Paper - II (English Medium)
Questions from Circles
Tidak ada komentar:
Posting Komentar