ഈ വര്‍ഷത്തെ മലയാളം വിക്കിപീഡിയ വാര്‍ഷിക കൂട്ടായ്മ വിപുലമായ പരിപാടികളോടെ, കൊല്ലത്തുവെച്ച് ഏപ്രില്‍ 28, 29 തീയതികളില്‍ “വിക്കിസംഗമോത്സവം’ എന്ന പേരില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിലെ ഒരു പ്രധാന ഇനമായി തെരഞ്ഞെടുത്ത സ്കൂളുകളില്‍ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ട നൂറോളം സ്കൂള്‍ കുട്ടികള്‍ക്കു് ഒരു വിക്കി പഠനശിബിരവും മത്സരങ്ങളും നടത്തുന്നുണ്ടു്. ലഘുഭക്ഷണം, ഉച്ചഭക്ഷണം, സാക്ഷ്യപത്രങ്ങള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഈ പരിപാടി സൌജന്യമായിരിക്കും. ഐ.ടി.@സ്കൂള്‍, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ ആശീര്‍വ്വാദവും പിന്തുണയും ലഭിയ്ക്കുന്ന ഈ പരിപാടി ഭാവിയില്‍ കേരളത്തിലെ സ്കൂളുകളില്‍ വ്യാപകമായി നടപ്പിലാക്കാന്‍ പോകുന്ന ഒട്ടനവധി വിക്കിസംരംഭങ്ങളുടെ ഒരു തിരനോട്ടം മാത്രമാണു്.
കഴിയാവുന്നത്ര സ്കൂളുകളിലൊക്കെ ഞങ്ങള്‍ ഈ വാര്‍ത്ത അറിയിക്കാന്‍ ശ്രമിക്കുന്നുണ്ടു്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളില്‍ അഥവാ ഈ അറിയിപ്പ് എത്തിയിട്ടില്ലെങ്കില്‍ ദയവുചെയ്തു് നിങ്ങള്‍ തന്നെ മുന്‍കൈയ്യെടുത്ത് സ്കൂളിനെക്കൊണ്ട് ഈ പരിപാടിയില്‍ പങ്കെടുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുക.
ശ്രദ്ധിക്കുക: സ്കൂളുകള്‍ മുഖേന തെരഞ്ഞെടുത്ത മികച്ച വിദ്യാര്‍ത്ഥികളെയാണു് ഈ പരിപാടിയിലേക്കു് പരിഗണിക്കുന്നതു്. ഒരു സ്കൂളില്‍ നിന്നും പരമാവധി നാലു മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ പ്രവേശനം ലഭിയ്ക്കൂ. അവരെ പിന്നീട് വിക്കിപീഡിയയുടെ ജൂനിയര്‍ പ്രതിനിധികളായി അംഗീകരിച്ചെന്നു വരാം.
വിക്കിസംഗമോത്സവത്തിലെ പ്രധാനപ്പെട്ട ഒരു ഇനമായി ഒരു വിക്കിവിദ്യാര്‍ത്ഥിസംഗമം ഒരുക്കാന്‍ ആലോചിക്കുന്നു.
പ്രമുഖമായും കൊല്ലം ജില്ലയിലേയും വ്യാപകമായി സംസ്ഥാനത്തുനിന്നൊട്ടുക്കും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട / ക്ഷണിക്കപ്പെട്ട എട്ടു മുതല്‍ പ്ലസ് രണ്ട് വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഘങ്ങളാണു് ഈ പരിപാടിയില്‍ പങ്കെടുക്കുക. സംഗമോത്സവത്തിലെ വിജയകരമായ സഹകരണത്തിനു പുറമേ, ഈ വിദ്യാര്‍ത്ഥികള്‍ക്കു് മലയാളം വിക്കിപീഡിയയും അതിനോടു സഹകരിക്കുന്ന മറ്റു സര്‍ക്കാര്‍ / സര്‍ക്കാരിതര സ്ഥാപനങ്ങളും ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഹ്രസ്വ/ദീര്‍ഘകാല പദ്ധതികളിലും സജീവമായി ഭാഗഭാക്കാവാള്‍ മുള്‍ഗണനയോടെ അവസരം ലഭിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ അവര്‍ പഠിക്കുന്ന വിദ്യാലയത്തിനു കൂടി ഈ പരിപാടികളില്‍ അര്‍ഹമായ പ്രാതിനിധ്യം ലഭിയ്ക്കണം എന്നു ഞങ്ങള്‍ കരുതുന്നു. അതിനാല്‍ ഈ പദ്ധതിയിലേക്കു് ചേര്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സ്കൂള്‍ മുഖേനയാണു് പരിഗണിക്കുന്നതു്.
തെരഞ്ഞെടുപ്പും ക്ഷണവും
വൈജ്ഞാനികരംഗത്ത് മികവു തെളിയച്ചവരും, മലയാളം വിക്കിപീഡിയ എന്ന ഇന്റര്‍നെറ്റ് വിജ്ഞാനകോശത്തെക്കുറിച്ച് പ്രാഥമികമായ അറിവുള്ളവരും ഉത്സാഹികളുമായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ പരിപാടിയില്‍ അവസരം.
- സ്കൂളിലോ വീട്ടിലോ സ്വതന്ത്രമായി ഇന്റര്‍നെറ്റ് ലഭ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് മുള്‍ഗണന.
- ഇന്റര്‍നെറ്റില്‍ മലയാളം ടൈപ്പുചെയ്യുന്നതിനുള്ള ഏതെങ്കിലും രീതി ഈ വിദ്യാര്‍ത്ഥിക്ക് വശമായിരിക്കണം.
- മലയാളം മീഡിയത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു് മുന്‍ഗണനയുണ്ടായിരിക്കും. മറ്റു മാദ്ധ്യമങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു് മലയാളത്തില്‍ തക്കതായ വ്യുല്‍പ്പത്തിയുണ്ടെങ്കില്‍ അവരേയും പരിഗണിക്കുന്നതാണു്.
- ഒരു വിദ്യാലയത്തില്‍ നിന്ന് കുറഞ്ഞത് രണ്ടുപേരടങ്ങുന്ന സംഘത്തിനാവും പങ്കെടുക്കാള്‍ സാധിക്കുക. ഈ സംഘത്തില്‍ പരമാവധി നാല് വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്കു കൂട്ടായി ഒരദ്ധ്യാപകനും പങ്കെടുക്കാം.
- ഓരോ വിദ്യാലയത്തില്‍നിന്നും അര്‍ഹരായ കുട്ടികളെ തെരഞ്ഞെടുക്കുന്ന ദൌത്യം അതാതു വിദ്യാലയത്തിലെ ഐ.ടി അദ്ധ്യാപകര്‍ക്ക് / പ്രധാനാധ്യാപകന് ആണ്.
അംഗസംഖ്യ എത്ര?
- പരമാവധി 100 വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കാം.
- 25 വിദ്യാലയങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാം. വിദ്യാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ഇതു് കൂടിയെന്നും വരാം.
രണ്ടു ഘട്ടമായാണു് തെരഞ്ഞെടുപ്പ് നടക്കുക. ക്ഷണിക്കപ്പെടാന്‍ താല്‍പ്പര്യമുള്ള വിദ്യാലയങ്ങളുടെ പ്രതിനിധികള്‍ക്കു് ഇപ്പോള്‍ തന്നെ ഈ പേജില്‍ അവരുടെ താല്പര്യം രേഖപ്പെടുത്താം.
- ആദ്യം അപേക്ഷിക്കുന്ന 100 കുട്ടികള്‍ക്ക് / 25 വിദ്യാലയങ്ങള്‍ക്കാണ് മുള്‍ഗണന
- മാര്‍ച്ച് 25മുതല്‍ ഏപ്രില്‍ 1 വരെയുള്ള ഇടവേളയില്‍ വിക്കിപീഡിയ പ്രവര്‍ത്തകര്‍ അവരുമായി ബന്ധപ്പെട്ട് പരിപാടിയുടെ വിശദവിവരങ്ങളും കുട്ടികളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളും അറിയിക്കും. ഇതേ സമയത്ത് സ്കൂളുകളില്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ മുള്‍ഗണനാ പട്ടിക അദ്ധ്യാപകര്‍ക്കു് തയ്യാറാക്കി വെക്കാവുന്നതാണു്.
- ഏപ്രില്‍ 7 നു മുമ്പായി ഓരോ സ്കൂളുകളും അവര്‍ അയയ്ക്കാള്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം, പേരു്, പഠിക്കുന്ന ക്ലാസ്സ്, മറ്റു വിവരങ്ങള്‍, കൂടെ അദ്ധ്യാപകനെ / അദ്ധ്യാപികയെ അയക്കുന്നുണ്ടെങ്കില്‍ അവരുടെ പേരു്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഔദ്യോഗികമായി (കത്തു് / ഈ-മെയില്‍ വഴി) അറിയിച്ചിരിക്കണം.
- ഈ ലിസ്റ്റില്‍ നിന്നും അന്തിമമായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിവരം ഏപ്രില്‍ 15നോടു കൂടി വിക്കിപീഡിയ താളില്‍ പ്രസിദ്ധപ്പെടുത്തും. കൂടാതെ, അതാതു സ്കൂളുകളിലേക്കും ഈ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും.
- കുട്ടികളെ / സ്കൂളുകളെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ്ണാധികാരം വിക്കിസംഗമോത്സവം പരിപാടി ഉപസമതിക്കായിരിക്കും.
- യാതൊരുവിധ ശുപാര്‍ശകളോ ഇടപെടലുകളോ തെരഞ്ഞെടുപ്പില്‍ നടത്തുവാള്‍ പാടുള്ളതല്ല.
- തെരഞ്ഞെടുപ്പ് സംബന്ധമായ യാതൊരു ഉത്തരവാദിത്വവും വിക്കിമീഡിയ ഫൌണ്ടേഷനോ, വിക്കിമീഡിയ ഇന്ത്യാ ചാപ്റ്ററിനോ ഉണ്ടാകുന്നതല്ല.
- കുട്ടികള്‍ പൂരിപ്പിച്ച് നല്‍കേണ്ട ചോദ്യാവലിയുടെ അടിസ്ഥാനത്തിലും അതത് ജില്ലകളിലെ വിക്കിസമൂഹത്തിന്റെ അഭിപ്രായത്തിനനുസരിച്ചുമാവും പങ്കെടുക്കുന്ന കുട്ടികളേയും വിദ്യാലയങ്ങളേയും തെരഞ്ഞെടുക്കുക.
കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, വിക്കിപീഡിയ എന്നിവയെക്കുറിച്ച് പ്രാഥമികവും സാമാന്യവുമായ അറിവുള്ള കുട്ടികളെയാണു് ഈ പരിപാടിയില്‍ പ്രതീക്ഷിക്കുന്നതു്. ഇവര്‍ക്കു് മലയാളഭാഷയില്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കാള്‍ കഴിയുന്നതു് അഭികാമ്യമായിരിക്കും. മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഒരു വിക്കിപീഡിയ പരിശീലനക്ലാസ്സ് ആണു് സംഗമോത്സവം പരിപാടിയില്‍ ഇവര്‍ക്കു വേണ്ടിയുള്ള മുഖ്യ ഇനം. ക്ലാസ്സിന്റെ ഒടുവില്‍ ലളിതമായ ഒരു പരീക്ഷയോ ക്വിസ്സ് മത്സരമോ ഉണ്ടാവും. മത്സരത്തിലെ ഭൂരിപക്ഷം ചോദ്യങ്ങളും വിക്കിപീഡിയ, മലയാളം, കേരളം എന്നീ വിഷയങ്ങളെ ആസ്പദമായിട്ടായിരിക്കും.
വിക്കിവിദ്യാര്‍ത്ഥിസംഗമത്തില്‍ പങ്കെടുക്കുന്ന ഓരോ കുട്ടികള്‍ക്കും അവരെ പ്രതിനിധികളായി അയക്കുന്ന വിദ്യാലയങ്ങള്‍ക്കും പങ്കെടുത്തതിന്റെ സാക്ഷ്യപത്രം ലഭിയ്ക്കുന്നതായിരിക്കും. പരിപാടിയ്ക്കിടയില്‍ ലഘുഭക്ഷണം, ഉച്ചഭക്ഷണം എന്നിവയും അവശ്യം വേണ്ട സ്റ്റേഷണറിയും (പേന, നോട്ടു് പാഡ് തുടങ്ങിയവ) സൌജന്യമായി ലഭിയ്ക്കും. പരീക്ഷ / ക്വിസ്സ് മത്സരങ്ങളില്‍ വിജയികളാവുന്നവര്‍ക്കു് പ്രത്യേക സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും ലഭിയ്ക്കും.
ഭാവിയില്‍
ഈ പരിപാടിയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ മലയാളം വിക്കിപീഡിയയിലെ ഭാവിപ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ബന്ധപ്പെടുത്തണം എന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാരിന്റേയും വിവിധസംഘടനകളുടെയും ആഭിമുഖ്യത്തില്‍ വരുംവര്‍ഷങ്ങളില്‍ രൂപീകരിക്കാള്‍ ആലോചിക്കുന്ന സ്കൂള്‍ / കോളേജ് വിക്കിക്ലബ്ബുകള്‍ക്കു് നേതൃത്വം കൊടുക്കാള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കു് അവസരവും അതിനാവശ്യമായ പരിശീലനവും ലഭ്യമാക്കും. വിക്കിപീഡിയയില്‍ പുതിയ ലേഖനങ്ങള്‍ ചേര്‍ക്കുവാനും നിലവിലുള്ള ലേഖനങ്ങള്‍ മെച്ചപ്പെടുത്തുവാനും ആവശ്യമായ സാങ്കേതികപരിശീലനം ഓണ്‍ ലൈനായും ഓഫ് ലൈനായും നല്‍കുവാള്‍ ഈ കൂട്ടായ്മകള്‍ വഴിവെയ്ക്കും. വിക്കിമീഡിയയിലേക്കു സംഭാവന ചെയ്യാനുള്ള ഉദ്ദേശത്തില്‍ നാട്ടറിവുകള്‍, പ്രാദേശികവിജ്ഞാനം തുടങ്ങിയ മേഖലകളില്‍ ഈ വിദ്യാര്‍ത്ഥികളും അവര്‍ നേതൃത്വം കൊടുക്കുന്ന സംഘങ്ങളും ഏറ്റെടുത്തു നടത്തുന്ന ഛായാഗ്രഹണം, പഠനപര്യടനങ്ങള്‍, അഭിമുഖങ്ങള്‍, സ്കാനിങ്ങ്, ഡിജിറ്റൈസേഷള്‍ തുടങ്ങിയ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു് മുതിര്‍ന്ന വിക്കിപീഡിയ സേവകരും വിക്കിമീഡിയ പ്രതിനിധികളും സഹായവും ആവശ്യമെങ്കില്‍ മേല്‍നോട്ടവും നല്‍കും.
പ്രസ്തുത വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രശംസാര്‍ഹമായി മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഏതാനും അംഗങ്ങളെ വിക്കിമീഡിയ ജൂനിയര്‍ അംബാസ്സഡര്‍മാരായി നിയമിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Tidak ada komentar:
Posting Komentar