MATHEMATICS

Selasa, 09 November 2010

പരീക്ഷാ സിഡി ഇന്‍സ്റ്റലേഷന്‍ ഒറ്റ സ്ക്രിപ്റ്റിലൂടെ


ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐടി പ്രാക്ടിക്കല്‍ പരീക്ഷ നവമ്പര്‍ ഒന്നിന് ആരംഭിച്ച് നവമ്പര്‍ 30 നകം തീര്‍ക്കണമെന്നാണല്ലോ നമുക്കു ലഭിച്ച നിര്‍ദ്ദേശം. സി.ഡി പലയിടത്തും എത്തിത്തുടങ്ങുന്നേയുള്ളു. ഇത്തവണ ഉബുണ്ടുവിലടക്കം പ്രാക്ടിക്കല്‍ പരീക്ഷ നടത്താം. സി.ഡി ഇന്‍സ്റ്റലേഷനെക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റ്. കഴിഞ്ഞ തവണത്തെ ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷകളിലുടനീളം ശക്തമായ സഹായമായിരുന്നു മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ ഹസൈനാര്‍ മങ്കടയുടെ ഇന്‍സ്റ്റലേഷന്‍ സ്ക്രിപ്റ്റുകള്‍. ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷാ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് സ്റ്റെപ്പ ബൈ സ്റ്റെപ്പായി ചെയ്യുന്ന എല്ലാ കാര്യങ്ങളും കൂടി ഒരൊറ്റ സ്ക്രിപ്റ്റില്‍ ഒതുക്കിയതോടെ പരീക്ഷാ സി.ഡി ഇന്‍സ്റ്റലേഷന്‍ സാങ്കേതിക പരിജ്ഞാനമില്ലാത്തവര്‍ക്കു പോലും വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നായി മാറി. സി.ഡി ഡ്രൈവ് ഇല്ലാത്ത സിസ്റ്റങ്ങളില്‍പ്പോലും പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുകയെന്ന ഉദ്ദേശത്തോടെയായിരുന്നു ഹസൈനാര്‍ സാര്‍ ഈ സ്ക്രിപ്റ്റുകള്‍ തയ്യാറാക്കിയത്. ഈ സ്ക്രിപ്റ്റ് നിര്‍ദ്ദിഷ്ട രീതിയില്‍ റണ്‍ ചെയ്യിക്കുമ്പോഴേക്കും നേരത്തേ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പഴയ പരീക്ഷകള്‍ ഓട്ടോമാറ്റിക് ആയി അണ്‍ ഇന്‍സ്റ്റാള്‍ ആകുന്നതും പുതിയ പരീക്ഷ ഇന്‍സ്റ്റാളാകുന്നതും നാം കണ്ടു. ഈ വര്‍ഷവും ഐടി പരീക്ഷയുടെ 6.5 വേര്‍ഷനു വേണ്ടിയുള്ള സ്ക്രിപ്റ്റ് അദ്ദേഹം അയച്ചു തന്നിട്ടുണ്ട്. സ്ക്കൂള്‍ ഗ്നു/ലിനക്സ് lite, 3.0, 3.2, 3.8, ഉബുണ്ടുവിന്റെ 9.10, 10.04 വേര്‍ഷനുകള്‍ക്കു വേണ്ടിയുള്ള സ്ക്രിപ്റ്റുകള്‍ താഴെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

3.0, 3.2, lite വേര്‍ഷനുകള്‍ക്ക് വേണ്ടിയുള്ള Script
  • പരീക്ഷ root ല്‍ ചെയ്യരുത്. ഒരു പുതിയ യൂസറെ create ചെയ്ത് അതില്‍ പരീക്ഷ നടത്തുകയാണ് ഉചിതം.
  • സി.ഡിയിലുള്ള itexam-debs എന്ന ഫോള്‍ഡര്‍ പെന്‍​ഡ്രൈവ് വഴിയോ, മറ്റോ കോപ്പി ചെയ്ത് Home ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക. (പുതിയ യൂസറെ ക്രിയേറ്റ് ചെയ്യാതെ നേരത്തെയുള്ള യൂസര്നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ലോഗിന്‍ ചെയ്യുന്നതെങ്കില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. Home ഫോള്‍ഡറില്‍ images, Documents, exam, itexam debs എന്നീ പഴയ പരീക്ഷകളുടെ ഫയലുകളുണ്ടെങ്കില്‍ അവ നിര്‍ബന്ധമായും delete ചെയ്യണം)
  • ഇവിടെ നിന്നും Command for Midterm 2010 എന്ന ഫയല്‍ ഡെസ്ക്ടോപ്പിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് അതിലുള്ള command കോപ്പി ചെയ്ത് Applications-Accessories വഴി Root Terminal ല്‍ പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക.
  • (itexam-debs ഫോള്‍ഡര്‍ Paste ചെയ്ത user ല്‍ നിന്ന് തന്നെ വേണം command execute ചെയ്യാന്‍.

ഗ്നു ലിനക്സ് 3.8 നു വേണ്ടിയുള്ള Command
  • റൂട്ട് ആയി ലോഗിന്‍ ചെയ്യരുത്. യൂസറായി തന്നെ വേണം ലോഗിന്‍ ചെയ്യാന്‍. പുതിയ യൂസറെ ക്രിയേറ്റ് ചെയ്യുന്നതാണ് ഉചിതം.
  • CD യിലുള്ള install_files_ITExam3.8 എന്ന ഫോള്‍ഡര്‍ Home ഫോള്‍ഡറിലേക്ക് കോപ്പി ചെയ്യുക.
  • ഇവിടെ നിന്നും for SGL 3.8 എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അത് ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് അതിലെ കമാന്റ് കോപ്പി ചെയ്ത് Root Terminal ല്‍ പേസ്റ്റ് ചെയ്യുക.
  • Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക
  • 3.8 ല്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Exam റണ്‍ ചെയ്യുമ്പോള്‍ Desktop ല്‍ പരീക്ഷാ സംബന്ധമായ ഫോള്‍ഡറുകളില്‍ Image കളും documents കളും കാണുന്നില്ലെങ്കില്‍ പ്രസ്തുത ഫോള്‍ഡറുകളെല്ലാം ഡീലിറ്റ് ചെയ്ത് Root Terminal ല്‍ താഴെ പറയുന്ന കമാന്റ് റണ്‍ ചെയ്യുക. ശേഷം Exam റണ്‍ ചെയ്യുക
  • chmod -R 777 /usr/share/itexam/Resources


ഉബുണ്ടു 9.10 / 10.04 നു വേണ്ടിയുള്ള Script
  • നിലവിലുള്ള യൂസറില്‍ തന്നെ പരീക്ഷാ സി.ഡി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. പക്ഷെ Home ഫോള്‍ഡറിനകത്തുള്ള Documents എന്ന ഫോള്‍ഡര്‍ Rename ചെയ്യണമെന്നു മാത്രം. (My Documents എന്നോ മറ്റോ മതിയാകും, കാരണം Documents എന്നത് ഉബുണ്ടുവില്‍ Default ആയി ഉള്ള ഫോള്‍ഡറാണ്. പരീക്ഷാ സോഫ്റ്റ്​വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ അതിനും വേണം ഒരു Documents എന്ന ഫോള്‍ഡര്‍.പ്രസ്തുത ഫോള്‍ഡറില്‍ പരീക്ഷയ്ക്കാവശ്യമായ കുറെ ഫയലുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഫോള്‍ഡര്‍ ലോഡ് ചെയ്യണമെങ്കില്‍ ഉബുണ്ടുവിന്റെ ഡിഫോള്‍ട്ട് ഫോള്‍ഡറിന്റെ പേര് മാറ്റണം.)
  • CD യിലുള്ള install_files_UBUNTU_9.10_10.04 എന്ന ഫോള്‍ഡര്‍ Home ലേക്ക് പേസ്റ്റ് ചെയ്യുക.
  • Home ല്‍ പേസ്റ്റ് ചെയ്ത install_files_UBUNTU_9.10_10.04 എന്ന ഫോള്‍ഡറില്‍ Right Click- Open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
  • തുടര്‍ന്ന് ഇവിടെ നിന്നും for Ubuntu എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് അത് ടെക്സ്റ്റ് എഡിറ്ററില്‍ തുറന്ന് അതിലെ കമാന്റ് കോപ്പി ചെയ്ത് പ്രസ്തുത Terminal ല്‍ പേസ്റ്റ് ചെയ്യുക.
  • Exam റണ്‍ ചെയ്യിക്കാനായി Applications-Accessories-IT Practical Exam ക്ലിക്ക് ചെയ്യുക.
  • IT Practical എക്സാം സോഫ്റ്റ്‌വെയര്‍ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിന് ശേഷം Desktop ല്‍ പ്രത്യക്ഷപ്പെടുന്ന itexam-3.desktop (പരീക്ഷയുടെ Short Cut) എന്ന ഫയലിന് Right Click-Properties-Permissions വഴി Execute Permission നല്കേണ്ടതാണ്.


മറ്റു ചില വിവരങ്ങള്‍
  • SGL 3.8 ഉപയോഗിക്കുന്നവര്‍ Root ആയി ലോഗിന്‍ ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യരുത്. സിഡിയിലുള്ള .sh ഫയലിന് root ല്‍ റണ്‍ ചെയ്യാനുള്ള permission നല്‍കിയിട്ടില്ല എന്നതു തന്നെ കാരണം.
  • കൂടാതെ SGL 3.8/Ubuntu എന്നിവയില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ Home ല്‍ Documents, Images8, Images9, Images10, exam8, exam9, exam10, itexam debs എന്നീ ഫയലുകള്‍ ഉണ്ടെങ്കില്‍ അവ നിര്‍ബന്ധമായും delete ചെയ്യണം.(ഇവ പഴയ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിലെ ഫയലുകളായിരിക്കും) പഴയ IT Exam ഉണ്ടെങ്കില്‍ അത് കൂടി Synaptic Package Manager വഴി Complete remove ചെയ്യുകയും വേണം.
  • ഉബുണ്ടുവില്‍ പുതിയ യൂസറില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ Users and Groups വഴി User privileges ല്‍ പ്രവേശിച്ച് പുതിയ യൂസര്‍ക്ക് Administrator the System എന്ന പ്രിവിലേജ് നല്‍കേണ്ടതാണ്.
സി.ഡി ഡ്രൈവ് ഇല്ലാത്തതോ പ്രവര്‍ത്തിക്കാത്തതോ ആയ സിസ്റ്റങ്ങളില്‍ പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പെന്‍ഡ്രൈവിലേക്ക് സി.ഡിയില്‍ നിന്നും കണ്ടന്റുകള്‍ കോപ്പി ചെയ്തെടുത്ത് മുകളില്‍ പറഞ്ഞ പ്രകാരമുള്ള സ്റ്റെപ്പുകള്‍ അനുവര്‍ത്തിച്ചാല്‍ മതിയാകും. അഭിപ്രായങ്ങളും സംശയങ്ങളും പങ്കുവെക്കാന്‍ മടിക്കരുതേ! നിങ്ങളുടെ അഭിപ്രായങ്ങളാണ് ഇത്തരം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നത്.

Tidak ada komentar:

Posting Komentar