ഉപജില്ലാ തല കായിക മത്സരങ്ങള്‍ക്കു വേണ്ടി സംഘാടകരായ കായികാധ്യാപകര്‍ Kerala School Sports & Games 2010 സ്പോര്‍ട്ട്സ് ഓഫ് ലൈന്‍ സി.ഡി ഇന്‍സ്റ്റലേഷന്‍ ചെയ്തു കൊണ്ടിരിക്കുകയാണല്ലോ. പ്രിന്ററുകള്‍ ഓട്ടോമാറ്റിക്കായി ഉബുണ്ടുവില്‍ എടുക്കും എന്നത് കൊണ്ട് പലരും ഉബുണ്ടുവിലാണ് ഈ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. പക്ഷെ ഇന്‍സ്റ്റലേഷന്റെ ഭാഗമായി lampp എക്സ്ട്രാക്ട് ചെയ്യാനായില്ല എന്നു ചിലര്‍ പറയുകയുണ്ടായി. സി.ഡിയില്‍ വിശദമായ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളുണ്ട്. അതു ശ്രമിച്ചിട്ടും നടന്നില്ലായെന്നു പറഞ്ഞവര്‍ക്കു വേണ്ടി ഉബുണ്ടുവില്‍ ഈ സോഫ്റ്റ്വെയറിന്റെ ഇന്സ്റ്റലേഷനെക്കുറിച്ച് താഴെ പറയുന്നു.
- Software CD ഡ്രൈവിലിടുക.
- ടെര്‍മിനലില്‍ sudo cp -R /media/cdrom/lampp.tar.gz /opt എന്ന കമാന്റ് ടൈപ്പ് ചെയ്യുക. (ഇവിടെ നിന്ന് പേസ്റ്റ് ചെയ്താലും മതി). ഈ സമയം പാസ്‍വേഡ് ചോദിച്ചാല്‍ പാസ്വേഡ് നല്‍കണം.
- അതിനു ശേഷം വീണ്ടും ടെര്‍മിനല്‍ തുറന്ന് sudo nautilus എന്ന കമാന്റ് ടൈപ്പ് ചെയ്യുക. ഈ സമയവും പാസ്വേഡ് ചോദിക്കും. തുടര്‍ന്ന് ഒരു പുതിയ വിന്‍ഡോ തുറന്നു വരും. അവിടെ ഇടതു വശത്തെ പാനലില്‍ നിന്നും File system തുറന്ന് അതിലെ Opt എന്ന ഫോള്‍ഡറിലുള്ള lampp.tar.gz എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. ഈ സമയം ദൃശ്യമാകുന്ന വിന്‍ഡോയില്‍ Extract here ക്ലിക്ക് ചെയ്യുക.
- തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള മൂന്ന് കമാന്റുകള്‍ ഓരോന്നായി നല്‍കുക. (ഇവിടെ നിന്ന് പേസ്റ്റ് ചെയ്താലും മതി) ഓരോ കമാന്റും നല്‍കിയ ശേഷം എന്‍റര്‍ അടിക്കണം.
sudo chmod -R 755 /opt/lampp
sudo chmod -R 777 /opt/lampp/var/mysql
sudo chmod -R 777 /opt/lampp/htdocs/sports_subdistrict
ഇതിനു ശേഷം lampp Server റണ്‍ ചെയ്യിക്കാനായി താഴെയുള്ള കമാന്റ് നല്‍കുക. സിസ്റ്റം ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും താഴെയുള്ള രണ്ടു സ്റ്റെപ്പുകളും നല്‍കണം.
- ടെര്‍മിനലില്‍ sudo /opt/lampp/lampp start നല്‍കുക.
- തുടര്‍ന്ന് മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ തുറന്ന് http://localhost/ എന്നു ടൈപ്പ് ചെയ്യുക. എന്‍റര്‍ അടിക്കുക
സ്ക്കൂള്‍ ഗ്നു ലിനക്സ് 3.2, 3.8 സിസ്റ്റങ്ങളിലെ ഇന്‍സ്റ്റലേഷന്‍
Root ആയി ലോഗിന്‍ ചെയ്യുക.
സിഡിയില്‍ നിന്നും lampp.tar.gz എന്ന ഫയല്‍ കോപ്പി ചെയ്ത് ഡെസ്ക്ടോപ്പില്‍ നിന്നും Computer-File System എന്ന ക്രമത്തില്‍ തുറന്ന് അതിലെെ optഎന്ന ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക.
പേസ്റ്റ് ചെയ്ത lampp.tar.gz എന്ന ഫയലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract here വഴി എക്സ്ട്രാക്ട് ചെയ്യുക
തുടര്‍ന്ന് ടെര്‍മിനലില്‍ താഴെയുള്ള കമാന്റുകള്‍ നല്‍കുക
chmod -R 755 /opt/lampp
chmod -R 777 /opt/lampp/var/mysql
chmod -R 777 /opt/lampp/htdocs/sports_subdistrict
നേരത്തേ പറഞ്ഞതു പോലെ തന്നെ ഇനിയുള്ള സ്റ്റെപ്പുകള്‍ ഓരോ തവണ സിസ്റ്റം ലോഗിന്‍ ചെയ്യുമ്പോഴും നല്‍കേണ്ടി വരും.
/opt/lampp/lampp start എന്ന് ടെര്‍മിനലില്‍ നല്‍കുക
അതിനു ശേഷം മോസില്ലയിിലെ അഡ്രസ് ബാറില്‍ http://localhost/ എന്നു ടൈപ്പ് ചെയ്യുക. ലോഗിന്‍ വിന്‍ഡോ പ്രത്യക്ഷപ്പെടുന്നത് കാണാം.
കഴിയുമെങ്കില്‍ സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷനിലും ഡാറ്റാ എന്‍ട്രിയിലും വന്ന പ്രശ്നങ്ങള്‍ പങ്കുവെച്ചാല്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കായികാധ്യാപകര്‍ക്ക് അത് സഹായകമായിരിക്കുമെന്ന് പ്രത്യാശിക്കുന്നു.
Tidak ada komentar:
Posting Komentar