Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Kamis, 04 November 2010
ഒമ്പതാം ക്ലാസ്സ് ഗണിത ഡെബിയന്‍ പാക്കേജ്.
സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും ഓരോ സര്‍ക്കാര്‍ സ്കൂളുകള്‍ മോഡല്‍ ഐസിടി സ്കൂളുകളായി പ്രഖ്യാപിച്ച് അവിടങ്ങളില്‍ അഞ്ചു ക്ലാസ്മുറികള് വീതം സ്മാര്‍ട്ട് റൂമുകളാക്കിയിരിക്കുകയാണല്ലോ? ഇത്തരം രണ്ട് സകൂളുകളില്‍ ഔദ്യോഗികസന്ദര്‍ശനത്തിനിടയില്‍ അധ്യാപകരുടെ പ്രധാന ആവശ്യമായി പൊന്തിവന്നത്, 'മതിയായ കണ്ടന്റുകളുടെ അഭാവ'മായിരുന്നു.പാഠഭാഗങ്ങളുടെ ചെറിയ പ്രസന്റേഷനുകള്‍ സ്വന്തമായി ഉണ്ടാക്കിയാല്‍ പോരേയെന്നു ചോദിച്ച് തല്കാലം തടിതപ്പിയെങ്കിലും ബ്ലോഗിലൂടെ കൂടുതലെന്തെങ്കിലും നല്‍കാമെന്നേറ്റിരുന്നു.
എറണാകുളത്തു നടന്ന മാസ്റ്റര്‍ട്രൈനര്‍മാരുടെ ഏകദിനമീറ്റില്‍ വെച്ച് മുരളിസാര്‍, അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ കൈമാറിയ പാക്കേജാണ് ഈ പോസ്റ്റിന്റെ കൂടെ നല്‍കിയിരിക്കുന്നത്.
ഒമ്പതാംക്ലാസിലെ ഗണിതപഠനം ഐസിടി സാധ്യതകളിലൂടെ മികവുറ്റതാക്കാന്‍ സഹായകരമായ ഈ പാക്കേജിനെപ്പറ്റി ഇന്നത്തെ ക്ലസ്റ്റര്‍ മീറ്റിങ്ങില്‍ സുഹൃത്തുക്കളോട് പറയുവാന്‍ മറക്കരുതേ..!
ഗണിതാധ്യാപന രംഗത്ത് ചരിത്രം രചിക്കുകയാണ് ജിയോജെബ്ര. ഈ സോഫ്റ്റ്വെയര് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇന്ററാക്ടീവ് അപ്ലെറ്റുകള് , അമൂര്‍ത്തങ്ങളായ ഗണിതാശയങ്ങള്‍ ശരാശരിക്കാരേക്കാള്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്കുപോലും പാല്പായസം പോലെ മധുരതരമാക്കുന്നുവെന്നതിന് അനുഭവസാക്ഷ്യം പറയാന്‍ ക്ലാസ് മുറികളിലും മള്‍ട്ടിമീഡിയാ റൂമുകളിലും ഐസിടി സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന അനേകം അധ്യാപകര്‍ തന്നെ ധാരാളം.ജര്‍മ്മന്‍കാരനായ മാര്‍ക്കസ് (Markus Hohenwarter)നിര്‍മ്മിച്ചെടുത്ത ഈ സോഫ്റ്റ്വെയറിനെ തന്റെ മാസങ്ങള്‍ നീണ്ട തപസ്യയിലൂടെ കേരളത്തിലെ അധ്യാപകര്‍ക്ക് പരിചയപ്പെടുത്തിയ എം.എന്‍. മുരളീകൃഷ്ണന്‍ എന്ന പാലക്കാട്ടുകാരനായ ഐ.ടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനറെ നമ്മുടെ ബ്ലോഗ് ടീമിലേക്ക് ലഭിച്ചത് ഞങ്ങള്‍ എന്നും വലിയ ഭാഗ്യമായിത്തന്നെ കരുതുകയാണ്. "കേരള മാര്‍ക്കസ്" എന്ന അപരനാമധേയത്തിലറിയപ്പെടുന്ന മുരളിസാര്‍ നിര്‍മ്മിച്ച്, മലപ്പുറത്തെ ഹക്കീം മാഷിന്റെ സഹായത്താല്‍ പാക്കുചെയ്തെടുത്ത ഒന്‍പതാം ക്ലാസ്സിലെ ഗണിത പാഠപുസ്തകത്തിലെ ഏതാണ്ടെല്ലാ ആശയങ്ങളുമുള്‍ക്കൊള്ളുന്ന ഡെബിയന്‍ പാക്കേജ് ആണ് ഇന്ന് നല്‍കുന്നത്. ഈ പാക്കേജ് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉബുണ്ടുവിലോ, സ്കൂള്‍ ഗ്നൂ/ലിനക്സിലോ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം.
മുഴുവന്‍ പാക്കേജും ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
ശേഷം അതില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് open with Gdebi package instaler വഴി ഇന്‍സ്റ്റാള്‍ ചെയ്താല്‍ Application->Education->ITS Mathematics IX എന്ന രീതിയില്‍ തുറക്കാം.
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar