- നമ്മുടെ വീട്ടിലെ സിസ്റ്റത്തില്‍ ലിനക്സ് ഇല്ലായെന്നിരിക്കട്ടേ. അതേ സിസ്റ്റം ഉപയോഗിക്കുന്ന മറ്റുള്ളവര്‍ക്ക് ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താല്പര്യമില്ല. പക്ഷേ നമുക്ക് നാളെ സ്ക്കൂളില്‍ പഠിപ്പിക്കേണ്ട ഒരു സംഗതി ചെയ്തു നോക്കുകയും വേണം. എന്താ ചെയ്യുക?
- അല്ലെങ്കില്‍ സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റത്തിന് തകരാറുണ്ടായി. അതു വിന്‍ഡോസാകട്ടെ, ലിനക്സാകട്ടെ. സിസ്റ്റത്തില്‍ നിന്നും ഏതെങ്കിലും നമുക്കാവശ്യമുള്ള ഒരു ഫയല്‍ എടുക്കണം. നിലവിലുള്ള സിസ്റ്റത്തില്‍ പുതുതായി ഇന്‍സ്റ്റലേഷന്‍ നടത്തിയാല്‍ ആ ഫയല്‍ നഷ്ടപ്പെടും. ഇതിനായി റിക്കവറി ഇന്‍സ്റ്റലേഷനൊന്നും സമയമില്ല. എന്താ ചെയ്യുക?
- ഒരു സിസ്റ്റം പാസ്വേഡ് ഉപയോഗിച്ച് പ്രൊട്ടക്ട് ചെയ്തിരിക്കുന്നു. ഓപ്പറേറ്റിങ് സിസ്റ്റം തുറക്കാനാകുന്നില്ല. പക്ഷെ അതിനുള്ളിലെ ഒരു ഫയല്‍ നമുക്ക് എടുക്കണം. എന്താ ചെയ്യുക?
ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ക്കുള്ള വളരെ ഫലപ്രദമായ ഒരു പരിഹാരമാണ് ലൈവ് സി.ഡി. ഇതിനേപ്പറ്റി പലര്‍ക്കും അറിയില്ലായെന്നതാണ് വാസ്തവം. എന്നാല്‍ എല്ലാവരും, പ്രത്യേകിച്ച് ഐടി കൈകാര്യം ചെയ്യുന്നവര്‍ ഈ യൂട്ടിലിറ്റിയെപ്പറ്റി അറിഞ്ഞിരിക്കണം. കാരണം, മുകളില്‍ അക്കമിട്ടു നിരത്തിയതുപോലൊരു പ്രശ്നം നമുക്ക് അഭിമുഖീകരിക്കേണ്ടി വരുമ്പോഴായിരിക്കും ഈ അറിവിന്റെ ഗുണം മനസ്സിലാക്കാനാവുന്നത്. വലിയ സാങ്കേതിക പരിജ്ഞാനമില്ലെങ്കില്‍പ്പോലും നിസ്സാരമായി ഒരാളുടേയും സഹായമില്ലാതെ നമുക്ക് ഈ പ്രശ്നം പരിഹരിക്കാനാകും. നാളെ നമുക്കു മുന്നിലിരിക്കുന്ന കുട്ടികള്‍ ലൈവ് സിഡിയെപ്പറ്റി ചോദിച്ചാല്‍ എന്തു മറുപടിയാകും നാം നല്‍കുക?
ഉബുണ്ടു പരിശീലനവുമായി ബന്ധപ്പെട്ട നമ്മുടെ മുന്‍ പോസ്റ്റുകളെല്ലാം ഒട്ടേറെ പേര്‍ക്ക് ഉപകാരപ്രദമായെന്നറിയിച്ചിരുന്നു. ഉബുണ്ടു ഇന്‍സ്റ്റലേഷന്‍ പോസ്റ്റില്‍ വന്ന കമന്റുകളുടെ എണ്ണം തന്നെ അത് പലര്‍ക്കും പല തരത്തില്‍ ഉപകരിച്ചു എന്നതിന് തെളിവാണ്. ഏതാണ്ട് 200 നു മേല്‍ കമന്റുകളാണ് ആ പോസ്റ്റിന് ലഭിച്ചത്. ഉബുണ്ടു പാഠങ്ങളുടെ ഭാഗമായി ഡോ.അനില്‍കുമാര്‍ പുതിയ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള ഒരു പരിഹാരവുമായാണ്. ഉബുണ്ടു ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഒരു സിസ്റ്റത്തില്‍ ലൈവ് സിഡി ഉപയോഗിച്ച് കയറി ഓപ്പണ്‍ ഓഫീസ് റൈറ്റര്‍ തുറന്ന് നമുക്കാവശ്യമായ കാര്യങ്ങള്‍ ചെയ്തു നോക്കുന്നതിനേപ്പറ്റി ചിത്രങ്ങളുടെ സഹായത്തോടെ താഴെ വിശദീകരിച്ചിരിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക
Tidak ada komentar:
Posting Komentar