MATHEMATICS

Senin, 01 November 2010

ബ്ലോഗറില്‍ പുതിയ 2 ഗാഡ്ജറ്റുകള്‍

ഒരു പക്ഷേ ഇക്കാര്യം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു കാണും. പക്ഷേ ഗൂഗിളിലെ രണ്ടു പുതിയ ഗാഡ്ജറ്റുകള്‍ ഇന്നാണ് ഞാന്‍ ശ്രദ്ധിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ അവയെക്കുറിച്ച് വിശദീകരിക്കട്ടെ. ബ്ലോഗിലെ stats സംവിധാനം ഉപയോഗിച്ചാല്‍ ഓരോ ദിവസത്തേയും പേജ് ലോഡുകള്‍ കാണാമെന്നിരിക്കെ വ്യത്യസ്തകള്‍ പരീക്ഷിക്കുന്ന ഗൂഗിള്‍, ബ്ലോഗറിലേക്ക് കൂടുതല്‍ സംഭവങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്ന ഗാഡ്ജറ്റുകളെക്കുറിച്ച് ചെറുതായൊന്ന് സൂചിപ്പിക്കട്ടെ.



പേജ്ലോഡുകളുടെ എണ്ണം കാണിക്കുന്നതിനുള്ള ഗാഡ്ജറ്റ് (Blog's Stats)


ഗൂഗിളിന്റെ സ്റ്റാറ്റസ് സംവിധാനം തുടങ്ങിയ അന്നു മുതല്‍ (2010 May) നമ്മുടെ ബ്ലോഗിലെ പേജ്ലോഡുകളുടെ എണ്ണം അറിയുന്നതിന് സഹായിക്കുന്നു. ഈ ഗാഡ്ജറ്റ് ടെംപ്ലേറ്റിലേക്ക് കൊണ്ടുവരികയാണെങ്കില്‍ സന്ദര്‍ശകര്‍ക്കും അവ കാണാവുന്നതാണ്. വേണമെങ്കില്‍ ഇതിലെ സെറ്റിങ്ങുകളില് മാറ്റം വരുത്തിക്കൊണ്ട് കഴിഞ്ഞ 30 ദിവസത്തെ പേജ്ലോഡുകളുടെ എണ്ണമോ കഴിഞ്ഞ 7 ദിവസത്തെ എണ്ണമോ പ്രദര്‍ശിപ്പിക്കാവുന്നതാണ്. ഈ ബ്ലോഗിന്റെ ഇടതു വശത്ത് മുകളില്‍ കഴിഞ്ഞ 7 ദിവസത്തെ പേജുലോഡുകളുടെ എണ്ണം ക്രമീകരിച്ചിരിക്കുന്നത് കാണുക.

പോപ്പുലര്‍ പോസ്റ്റുകള്‍ കാണിക്കുന്നതിനുള്ള ഗാഡ്ജറ്റ് (Popular Posts)


ഈ ഗാഡ്ജറ്റ് ഉപയോഗിക്കുകയാണെങ്കില്‍ ഗൂഗിള്‍ സ്റ്റാറ്റസ് ആരംഭിച്ച അന്നു മുതല്‍ നമ്മുടെ ബ്ലോഗില്‍ ഏറ്റവും കൂടുതല്‍ പേര്‍ വായിച്ചിട്ടുള്ള പോസ്റ്റുകളെ ലിസ്റ്റ് ചെയ്യാന്‍ സാധിക്കും. ഹെഡിങ്ങുകള്‍ മാത്രമല്ല, ആവശ്യമെങ്കില്‍ അതു തന്നെ ആദ്യ കുറച്ചു വരികളോടെയോ ചിത്രങ്ങളുണ്ടെങ്കില്‍ അതടക്കമോ പ്രദര്‍ശിപ്പിക്കാന്‍ കഴിയും.

Tidak ada komentar:

Posting Komentar