MATHEMATICS

Minggu, 20 Februari 2011

SSLC IT Practical CD Installation


ഇത്തവണത്തെ എസ്.എസ്.എല്‍.സി. ഐടി പ്രായോഗിക പരീക്ഷ ഫെബ്രു.23നു തുടങ്ങി മാര്‍ച്ച് 9ന് മുമ്പ് തീരത്തക്ക രീതിയിലാണല്ലോ ക്രമീകരിച്ചിരിക്കുന്നത്. (സര്‍ക്കുലര്‍ കണ്ടല്ലോ, അല്ലേ..?). കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഈ വിഷയത്തെ അധികരിച്ച് മാത്​സ് ബ്ലോഗ് നല്‍കിയ പോസ്റ്റുകള്‍ ഉപകാരപ്പെടാത്തവരില്ലെന്ന് കണ്ടുമുട്ടുന്ന അധ്യാപകരൊക്കെ പറയും. ഈ വര്‍ഷവും ഇത്തരമൊരു പോസ്റ്റിന്റെ ആവശ്യകത വളരേയാണെന്ന് ഞങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ട്. നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുദ്ദേശിക്കുന്ന കംപ്യൂട്ടറില്‍ ഉള്ള ഓപറേറ്റങ് സിസ്റ്റം ഏതാണെന്ന് സ്വയം മനസ്സിലാക്കി ഇന്‍സ്റ്റാള്‍ ചെയ്യുന്ന രീതിയിലാണ് സോഫ്റ്റ്‌വെയറിന്റെ രൂപകല്പന. സോഫ്‌റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകളെപ്പറ്റി ഹസൈനാര്‍ മങ്കട തയ്യാറാക്കിയ സഹായകക്കുറിപ്പുകള്‍ താഴെ നല്‍കിയിരിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും ഈ കുറിപ്പുകളുടെ പി.ഡി.എഫ് കോപ്പി ഡൌണ്‍ലോഡ് ചെയ്തെടുക്കുകയും ചെയ്യാം.

SSLC IT PRACTICAL പരീക്ഷാ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മോഡല്‍ പരീക്ഷാ സോഫ്റ്റ്‌വെയറിന്റെ ഇന്‍സ്റ്റലേഷന്‍ പോലെ തന്നെയാണ് വാര്‍ഷിക പരീക്ഷയുടെ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനും. Error കള്‍ ഒഴിവാക്കാനായി ചെറിയ ഒന്ന് രണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ കൂടി വരുത്തിയിട്ടുണ്ട്. കൂടാതെ പരീക്ഷയ്ക്കാവശ്യമായ വിവിധ ഫോമുകള്‍ ഇവിടെയുണ്ട്.

ഇന്‍സ്റ്റലേഷന്‍
  • Software Name : itexam, Version: 7.4
  • School Gnu/Linux 3.0 , 3.2 , 3.8, IT@School Ubuntu 9.10, 10.04 എന്നീ വേര്‍ഷനുകള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‍ പരീക്ഷാ സി.ഡി.യില്‍ ലഭ്യമാണ്.
  • ഇന്‍സ്റ്റലേഷന് Root ആയി ലോഗിന്‍ ചെയ്യരുത്. ഇന്‍സ്റ്റലേഷന് തയ്യാറാക്കിയിരിക്കുന്ന install എന്ന സ്ക്രിപ്റ്റ് root യൂസറില്‍ പ്രവര്‍ത്തിക്കില്ല.
  • സിസ്റ്റത്തിന്റെ Time & Date കൃത്യമാണോ എന്ന് ചെക്ക് ചെയ്യുക. പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാനാവശ്യമായ free space കമ്പ്യൂട്ടറിലുണ്ടെന്ന് ഉറപ്പ് വരുത്തുക.
  • സി.ഡി.യിലുള്ള 'itexam' എന്ന ഫോള്‍ഡര്‍ കോപ്പി ചെയ്ത് ഡെസ്ക്ടോപ്പിലോ യൂസറുടെ ഹോമിലോ പേസ്റ്റ് ചെയ്യുക. മോഡല്‍ പരീക്ഷക്കായി പേസ്റ്റ് ചെയ്ത 'itexam' എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറിലുണ്ടെങ്കില്‍ ആദ്യം അത് റിമൂവ് ചെയ്തിട്ട് വേണം Final പരീക്ഷയുടെ 'itexam' എന്ന ഫോള്‍ഡര്‍ പേസ്റ്റ് ചെയ്യാന്‍. സാധാരണ രീതിയില്‍ ചെയ്യുന്ന പോലെ നിലവിലുള്ള ഫോള്‍ഡറിനെ ഡീലിറ്റ് ചെയ്യാതെ Replace യ്യാനനുവദിക്കരുത്.
  • ഉബുണ്ടുവില്‍ Default user (ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ക്രിയേറ്റ് ചെയ്യുന്ന യൂസര്‍) ലാണ് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്. പരീക്ഷ നടത്താന്‍ മാത്രം പുതിയ യൂസറെ ഉപയോഗിക്കുക.
  • കമ്പ്യൂട്ടറിലേക്ക് പേസ്റ്റ് ചെയ്ത 'itexam' എന്ന ഫോള്‍ഡര്‍ തുറന്ന് അതിനകത്തുള്ള install എന്ന ഫയലിന് Execute permission നല്കുക. മോഡല്‍ പരീക്ഷയില്‍ ഈ സ്ക്രിപ്റ്റിന് installer എന്നായിരുന്നു പേര് നല്കിയിരുന്നത്.(install-Right Click-Properties-Permission) ഓരോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും പെര്‍മിഷന്‍ എങ്ങനെ സെറ്റ് ചെയ്യാം എന്നതിന്റെ വിശദാംശങ്ങള്‍ -സ്ക്രീന്‍ ഷോട്ടുകളടക്കം ഹെല്‍പ് ഫയലിലുണ്ട്.
  • പെര്‍മിഷന്‍ നല്‍കിയ ശേഷം 'install' എന്ന ഫയലില്‍ Double Click ചെയ്ത് Run in Terminal ക്ലിക്ക് ചെയ്യുക.
    അപ്പോള്‍ Installing IT Exam.... Please enter root's password...എന്ന രീതിയില്‍ ടെര്‍മിനല്‍ root പാസ്‌വേഡ് ആവശ്യപ്പെടുന്നു. ശേഷം root പാസ്‌വേഡ് നല്‍കി എന്റര്‍ ചെയ്യുക. ഇതോടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ വേര്‍ഷനനുസരിച്ച് debs എന്ന ഫോള്‍ഡറിനുള്ളില്‍ നിന്നും ഉചിതമായ സോഫ്റ്റ്‌വെയര്‍ താനെ ഇന്‍സ്റ്റാള്‍ ആവുന്നു
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായാല്‍ Installation completed. Close This Terminal or press Ctrl+C എന്ന് ടെര്‍മിനലില്‍ തെളിയും. ഇനി ടെര്‍മിനല്‍ ക്ലോസ് ചെയ്യാം.
  • Installation failed, Try re-install.. എന്ന് ടെര്‍മിനലില്‍ കാണുകയാണെങ്കില്‍ കമ്പ്യൂട്ടറിലേക്ക് പേസ്റ്റ് ചെയ്ത 'itexam' എന്ന ഫോള്‍ഡര്‍ ഡീലിറ്റ് ചെയ്ത് തുടക്കം മുതലുള്ള സ്റ്റെപ്പുകള്‍ ആവര്‍ത്തിക്കുക.
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാവുമ്പോള്‍ itexam എന്ന ഫോള്‍ഡറിനുള്ളിലെ debs എന്ന ഫോള്‍ഡര്‍ താനെ റിമൂവ് ആകും. അതിനാല്‍ പെന്‍ഡ്രൈവില്‍ നിന്ന് നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യരുത്. ഫോള്‍ഡര്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്തതിന് ശേഷം മാത്രം ഇന്‍സ്റ്റലേഷന്‍ നടത്തുക.
  • ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായായാല്‍ Applications-Accessories മെനുവില്‍ SSLC IT Exam 2011 എന്ന രീതിയില്‍ സോഫ്റ്റ്‌വെയര്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം.
  • School Gnu/Linux 3.0 , 3.2 വേര്‍ഷനുകളില്‍ Synaptic Package Manager വഴിയും പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാം. സി.ഡി. Add ചെയ്ത് itexam എന്ന് search ചെയ്ത് മാര്‍ക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
  • സ്കൂള്‍ രജിസ്റ്റേഷന്‍ നിലവിലുള്ള യൂസറിലോ പുതിയ യൂസറിലോ നടത്താം. പുതിയ യൂസറെ ക്രിയേറ്റ് ചെയ്യുമ്പോള്‍ യൂസര്‍ക്ക് ആവശ്യമായ പ്രിവിലെജുകള്‍ സെറ്റ് ചെയ്യണം. Ubuntu വില്‍ Administarator the system എന്ന പ്രിവിലെജ് നിര്‍ബന്ധമായും നല്കുക
  • പരീക്ഷ നടത്താനായി പുതിയ യൂസറെ ഉപയോഗിക്കാം. ഫ്രഷ് ആയ ഹോം ഫോള്‍ഡര്‍ ആണ് വിദ്യാര്‍ഥികള്‍ക്ക് നല്കേണ്ടത്.ആയതിനാല്‍ നിലവിലുള്ള യൂസറില്‍ പരീക്ഷ നടത്തുകയാണെങ്കില്‍ നേരത്തെ നടത്തിയ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഫോള്‍ഡറുകളും ഫയലുകളും ഹോം ഫോള്‍ഡറില്‍ നിന്ന് ഡീലിറ്റ് ചെയ്യുക. Documents, images10, exam10. ഉബുണ്ടുവിലുള്ള നിലവിലൂള്ള Documents എന്ന ഫോള്‍ഡറിന്റെ പേര് Rename ചെയ്യുക. ഇതേക്കുറിച്ചെല്ലാം മാത്‍സ് ബ്ലോഗില്‍ മുന്‍പോസ്റ്റുകളില്‍ വിശദീകരിച്ചിട്ടുണ്ടല്ലോ.
  • പരീക്ഷ റണ്‍ ചെയ്തതിന് ശേഷം ഹോം ഫോള്‍ഡറിലെ Documents, images10 എന്ന ഫോള്‍ഡര്‍ തുറന്ന് ആവശ്യമായ ഇമേജുകളും ഡോക്യുമെന്റുകളും വന്നിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കില്‍ Documents, images10 എന്നീ ഫോള്‍ഡറുകള്‍ ഡീലിറ്റ് ചെയ്ത് വീണ്ടും പരീക്ഷാസോഫ്റ്റ്‌വെയര്‍ റണ്‍ ചെയ്യുക.വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന എല്ലാ സോഫ്റ്റ്‌വെയറുകളും ഒരു പ്രാവശ്യമെങ്കിലും പ്രവര്‍ത്തിപ്പിച്ച് നോക്കുന്നതും നല്ലതാണ്.
  • സിസ്റ്റത്തില്‍ keyboard indicator Add ചെയ്തിട്ടുണ്ടെങ്കില്‍ പാനലില്‍ നിന്നും അത് Remove ചെയ്യുക.
  • ഓരോ ദിവസവും എല്ലാ സിസ്റ്റത്തിലെയും പരീക്ഷ Export ചെയ്ത് ഒരു ഫോള്‍ഡറിലാക്കി സൂക്ഷിക്കണം.
  • Ubuntu 10.04 ല്‍ Reports ല്‍ Consolidated reports (Marks) Display ചെയ്യുന്നില്ലെങ്കില്‍ താഴെ പറയുന്ന പാക്കേജുകള്‍ അപ്ഡേറ്റ് ചെയ്യുക.
    evince
    libevdocument2
    libevview2
    താഴെയുള്ള കമാന്റ് ടെര്‍മിനലില്‍ റണ്‍ ചെയ്ത് ഇവ അപ്‌ഡേറ്റ് ചെയ്യാം.(ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ മാത്രം)
    sudo apt-get -u install evince libevdocument2 libevview2
    ഈ പാക്കേജുകള്‍ അടങ്ങിയ ഫോള്‍ഡര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് Extract ചെയ്ത് ഓരോന്നും Double Click ചെയ്തു് ഇന്‍സ്റ്റാള്‍ ചെയ്തും ഈ പ്രശ്നം പരിഹരിക്കാം.
  • പെന്‍ഡ്രൈവ് മൗണ്ട് ചെയ്യുന്നില്ലെങ്കില്‍ privileges ഉണ്ടോ എന്ന് ചെക്ക് ചെയ്യുക. privileges ഉണ്ടായിട്ടും മൗണ്ട് ചെയ്യുന്നില്ലെങ്കില്‍ താഴെ പറയുന്ന രീതിയില്‍ മാന്വലായി മൗണ്ട് ചെയ്യിക്കാം.(പെന്‍ഡ്രൈവ് detect ചെയ്തിട്ടുണ്ടെങ്കില്‍..)
  • ആദ്യം പെന്‍ഡ്രൈവ് detect ചെയ്ത ലെറ്റര്‍ മനസ്സിലാക്കുക. ഉബുണ്ടുവില്‍ കമാന്റിന് മുമ്പ് sudo ചേര്‍ക്കുക.
    fdisk -l (Root terminal ല്‍ ആണ് കമാന്റ് റണ്‍ ചെയ്യേണ്ടത്.)
    Result ല്‍ /dev/sdb or /dev/sdc or /dev/sdb1 ...എന്ന രീതിയിലാവും പെന്‍ഡ്രൈവിന്റെ path.
  • ഇനി മൗണ്ട് ചെയ്യിക്കാനായി Desktop ല്‍ ഒരു ഫോള്‍ഡര്‍ ക്രിയേറ്റ് ചെയ്യുക. ഉദാ:- mydisk എന്ന പേരില്‍ ഫോള്‍ഡര്‍ നിര്‍മ്മിക്കാം.
    /dev/sdb എന്ന രീതിയില്‍ detect ചെയ്ത പെന്‍ഡ്രൈവിനെ Desktop ലുള്ള mydisk എന്ന ഫോള്‍ഡറിലേക്ക് താഴെ പറയുന്ന കമാന്റ് Root terminal ല്‍ എന്റര്‍ ചെയ്തു് മൗണ്ട് ചെയ്യിക്കാം.
  • mount /dev/sdb /home/username/Desktop/mydisk
    (username എന്ന സ്ഥലത്ത് ലോഗിന്‍ ചെയ്ത യൂസര്‍നാമം നല്‍കുക)
    unmount ചെയ്യാന്‍ ..
    umount /home/username/Desktop/mydisk

ഈ കുറിപ്പുകളുടെ പി.ഡി.എഫ് കോപ്പിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Tidak ada komentar:

Posting Komentar