ഇന്നലെ സ്റ്റാറ്റിസ്റ്റിക്സ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിനോടൊപ്പം വിവിധ പാഠഭാഗങ്ങളില്‍ നിന്നായി കപീഷ് എന്ന പേരിലെഴുതിയ ബ്ലോഗര്‍ കുറേ നല്ല ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് കണ്ടു കാണുമല്ലോ. കണ്ണന്‍ സാര്‍ സൂചിപ്പിച്ചതു പോലെ അതെല്ലാം ബ്ലോഗിന്റെ ഇ-മെയില്‍ ഐഡിയായ mathsekm@gmail.com ലേക്ക് അയച്ചു തരികയായിരുന്നെങ്കില്‍ പി.ഡി.എഫ് രൂപത്തില്‍ നമുക്ക് പ്രസിദ്ധീകരിക്കാമായിരുന്നു. ഇംഗ്ലീഷ് ചോദ്യങ്ങള്‍ കുറവാണ് എന്ന പരാതി പരിഹരിക്കാന്‍ കൂടി അത് സഹായിച്ചേനെ. എന്തായാലും ഈ സ്പിരിറ്റ് നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇന്നലെ പ്രസിദ്ധീകരിച്ച സ്റ്റാറ്റിസ്റ്റിക്സ് ചോദ്യങ്ങള്‍ നമുക്കയച്ചു തന്ന മാവേലിക്കരയിലെ അനൂപ് രാജ സാര്‍ എല്ലാ പാഠഭാഗങ്ങളില്‍ നിന്നുമുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മോഡല്‍ ചോദ്യപേപ്പര്‍ അയച്ചു തന്നിരിക്കുന്നു. കുറേ നല്ല ചോദ്യങ്ങള്‍ കാണാന്‍ കഴിഞ്ഞത് കൊണ്ട് തന്നെ ഒട്ടും വൈകാതെ അവ പ്രസിദ്ധീകരിക്കുന്നു. സ്വപ്ന ടീച്ചര്‍ സൂചിപ്പിച്ച പോലെ, ശനി, തിങ്കള്‍ ദിവസങ്ങളില്‍ സ്പെഷല്‍ ക്ലാസുകളെടുക്കുന്നവര്‍ക്ക് ഇത്തവണ തന്നെ അവ വിനിയോഗിക്കാമല്ലോ. താഴെയുള്ള ലിങ്കില്‍ നിന്നും ചോദ്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം
എന്തായാലും അടുത്ത വര്‍ഷത്തേക്ക് പത്താം ക്ലാസിലേക്ക് നല്ലൊരു റിസോഴ്സ് നമുക്കായിക്കഴിഞ്ഞു. ഇനി പാഠപുസ്തകങ്ങള്‍ മാറുന്ന ഒന്‍പതാം ക്ലാസിലെ പാഠഭാഗങ്ങളിലാണ് നമുക്ക് കൂടുതലായി ശ്രദ്ധിക്കേണ്ടത്. അധ്യാപകരടക്കമുള്ള സുമനസ്സുകള്‍ അടുത്ത വര്‍ഷത്തെ മാറി വരുന്ന ഗണിത പാഠപുസ്തകത്തിലെ, ഓരോ പാഠങ്ങളിലേയും മാതൃകാ ചോദ്യങ്ങളോ പഠനതന്ത്രങ്ങളോ തയ്യാറാക്കി ഞങ്ങള്‍ക്കയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ഗണിതശാസ്ത്രത്തിന് നമുക്ക് നല്ലൊരു റിസോഴ്സ് ഉണ്ടാക്കണം. ഫിലിപ്പ് മാഷും ഹസൈനാര്‍ സാറും ശ്രീനാഥ് സാറും കൂടി നമ്മുടെ വായനക്കാര്‍ക്കായി, പ്രത്യേകിച്ച് ഐ.ടി അധ്യാപകര്‍ക്കായി ലിനക്സ് പഠനസഹായികള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. വേക്കേഷന് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്ന ഈ പാഠങ്ങള്‍ ലിനക്സ് പഠിക്കുന്നവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും വലിയൊരു സഹായിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അനൂപ് സാര്‍ തയ്യാറാക്കിയ മോഡല്‍ ചോദ്യപേപ്പര്‍ താഴെ നല്‍കുന്നു. എന്തെങ്കിലും തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ആവശ്യമുണ്ടെങ്കില്‍ അഭിപ്രായം കമന്റായി രേഖപ്പെടുത്തുമല്ലോ
Click here to download the Model Question Paper prepared by Anoop Raja
Tidak ada komentar:
Posting Komentar