Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Kamis, 18 Maret 2010
തിങ്കളാഴ്ച ഇന്‍ഡ്യാ വിഷനില്‍ മാത്‌സ് ബ്ലോഗ് ടീം
എസ്.എസ്.എല്‍.സി ഗണിത ശാസ്ത്ര പരീക്ഷ നടക്കുന്ന മാര്‍ച്ച് 22 തിങ്കളാഴ്ച ഇന്‍ഡ്യാ വിഷന്‍ ചാനലിലേക്ക് മാത്‌സ് ബ്ലോഗ് ടീമില്‍ നിന്നും എറണാകുളം വരാപ്പുഴ എച്ച് ഐ ബി എച്ച് എസിലെ അധ്യാപകനായ ജോണ്‍ സാറിനേയും തൃശൂര്‍ പെരിങ്ങോട്ടുകര ജി.എച്ച്.എസ്. എസിലെ അധ്യാപികയായ സത്യഭാമ ടീച്ചറേയും ക്ഷണിച്ചിട്ടുണ്ട്. രാവിലെ 7 മുതല്‍ 8 വരെയാണ് പ്രോഗ്രാം നടക്കുന്നത്. ഇത്തരം സമയങ്ങളില്‍ ബ്ലോഗിന്റെ അണിയറ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കെങ്ങനെ സന്തോഷിക്കാതിരിക്കാനാകും. കാരണം, നമ്മുടെ ടീമിന് ലഭിക്കുന്ന ഒരു അംഗീകാരമായിത്തന്നെ ഇതിനെ കാണാമല്ലോ. ഞങ്ങളുടെ വായനക്കാരായ അധ്യാപകരും അഭ്യുദയകാംക്ഷികളും തന്നെയാണ് ഇപ്പോഴും ഈ സംരംഭത്തിന് വഴിവെട്ടമേകുന്നതെന്നതില്‍ സംശയമില്ല. നിങ്ങളുടെ ഓരോരുത്തരുടേയും അഭിപ്രായങ്ങള്‍ തേടുന്നു. ഈ പ്രോഗ്രാമില്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
തോമാസ് സാറിന്റെയും കണ്ണന്‍ സാറിന്റേയും അഭിപ്രായമനുസരിച്ച് അനൂപ് സാര്‍ ഇന്നലെ കുറച്ചു കൂടി ചോദ്യങ്ങള്‍ ബ്ലോഗിലേക്ക് അയച്ചു തന്നിട്ടുണ്ട്. പ്രോഗ്രഷന്‍ (സമാന്തരശ്രേണി), കോഡിനേറ്റ് ജ്യോമട്രി (നിര്‍ദ്ദേശാങ്കജ്യാമിതി) , ട്രിഗ്നോമെട്രി (ത്രികോണമിതി) എന്നിവയിലെ ചോദ്യങ്ങളും ഇവിടെ പ്രസിദ്ധീകരിച്ച ചില ചോദ്യങ്ങളും അതിലുള്‍പ്പെടുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും അവ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
മേല്‍പ്പറഞ്ഞ പാഠങ്ങളുടെ ഇംഗ്ലീഷ് വേര്‍ഷനുകളാണ് ഈ സിപ് ഫയലിലുള്ളത്.
Extra Questions from AP, Trigonometry, Coordinate Geometry
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar