(സേവ് ചെയ്യപ്പെട്ട മാര്‍ക്കുകള്‍ ഇതിലൂടെ ലഭ്യമാകും. പരീക്ഷ പൂര്‍ത്തിയായ പല കുട്ടികളുടേയും മാര്‍ക്കുകള്‍ സേവ് ചെയ്യപ്പെടാതെ പോകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം മാര്‍ക്കുകള്‍ റിപ്പോര്‍ട്ടില്‍ വരുത്താന്‍ ഈ patch പര്യാപ്തമല്ല.)
- Thanks to IT @ School Project, Idukki
ഈ വര്‍ഷം സമൂലമായ മാറ്റങ്ങളോടെ എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ ഐടി തിയറി പ്ലസ് പ്രാക്ടിക്കല്‍ പരീക്ഷ നിങ്ങളുടെ സ്കൂളിലും തുടങ്ങിക്കാണുമല്ലോ..?ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനും സഹായകരമായ നല്ല ഒരു യൂസര്‍ഗൈഡ് ആ സിഡിയില്‍ തന്നെയുണ്ട്. പുതിയ സോഫ്റ്റ്‌വെയറായതുകൊണ്ട് തന്നെ പ്രശ്നങ്ങളനവധിയുണ്ടാകാം.(2002 ലെ സോഫ്റ്റ് എക്സാം മുതല്‍ നാം എത്ര പ്രശ്നങ്ങളെ ധീരമായി നേരിട്ടിരിക്കുന്നു!). അതില്‍ പലതും പരിഹരിക്കപ്പെട്ടു കഴിഞ്ഞു. എന്നാല്‍ ഉപയോഗിച്ച് പരീക്ഷ നടത്തുന്നതിനിടയില്‍ വന്നുപെട്ടേക്കാവുന്ന പ്രശ്നങ്ങള്‍ക്കാണ് പരിഹാരം വേണ്ടത്. നിങ്ങളുടെ പ്രശ്നങ്ങള്‍ കമന്റായി രേഖപ്പെടുത്തുക. ഉറപ്പായും മറുപടി കിട്ടും. Java ഉപയോഗിച്ച് തയ്യാറാക്കിയ പ്രോഗ്രാമും അതിന്റെ sql database ഉം ലിനക്സിലേക്ക് പാകപ്പെടുത്തുകയും അതിന്റെ ഒരു ഡെബിയന്‍ പാക്കേജും ഇന്‍സ്റ്റാളറും ഉണ്ടാക്കുകയും ചെയ്ത അങ്ങ് മലപ്പുറത്തുള്ള ഹക്കീംമാഷും ഐടി@സ്കൂളിലെ സ്റ്റേറ്റ് പ്രോജക്ട് ഓഫീസിലെ പ്രോഗ്രാമര്‍മാരും അവ കേള്‍ക്കാനും പരിഹരിക്കാനും റെഡിയായി ഇരിക്കുന്നുണ്ട്. രണ്ട് പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടത് പറയാം.
പ്രശ്നം:
പരീക്ഷ നടക്കുമ്പോള്‍ പ്രാക്ടിക്കലിന്റെ ചോദ്യങ്ങള്‍ കാണുന്നില്ല.
പരിഹാരം:
ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞ് ചീഫ് ആയി ലോഗിന്‍ ചെയ്ത് സ്കൂളും ഇന്‍വിജിലേറ്റേഴ്സും രജിസ്റ്റര്‍ ചെയ്യുമ്പോള്‍, തന്നിട്ടുള്ള ഇനീഷ്യലൈസേഷന്‍ പാസ്‌വേഡ് (qwer.....)തന്നെ കൃത്യമായി കൊടുക്കണം. പ്രശ്നക്കാര്‍ ലോഗിന്‍ പാസ്‌വേഡാണ് കൊടുത്തത്. സിനാപ്റ്റിക്കില്‍ കയറി itexam അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് സിസ്റ്റം റീബൂട്ട് ചെയ്ത് കൃത്യമായി വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യുക.
പ്രശ്നം:
പ്രാക്ടിക്കലിനിടയില്‍ ഫിനിഷ് ബട്ടണ്‍ വര്‍ക്ക് ചെയ്യുന്നില്ല..ഹാങ് ആയതായി തോന്നുന്നു
പരിഹാരം:
ചോദ്യത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പുതിയ വിന്റോയില്‍ തുറന്നുവരുന്ന ചോദ്യം ക്ലോസ് ചെയ്യാതെ ഫിനിഷാവുകയില്ല. അത് ആന്‍സര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മിനിമൈസായി കിടക്കും. ഏറ്റവും മുകളിലുള്ള മെനുവില്‍ പരീക്ഷാജാലകം മിനിമൈസാക്കിയ ശേഷം അത് ക്ലോസ് ചെയ്ത് ശ്രമിക്കൂ...നടക്കും.(ചിലപ്പോള്‍ മിനിമൈസ് ചെയ്യാനുള്ള മെനു അനങ്ങില്ല. അപ്പോള്‍ ഒന്ന് Esc ബട്ടണ്‍ പ്രസ് ചെയ്ത ശേഷം ശ്രമിക്കൂ..ശരിയാകും.)
പ്രശ്നം:
IT പരീക്ഷയില്‍ ഒരു കുട്ടി പരീക്ഷ പൂര്‍ത്തിയാക്കി മാര്‍ക്ക് save ചെയ്തതിനു ശേഷം ലഭിക്കുന്ന Invigilators Menu വില്‍ നിന്ന് മറ്റൊരു കുട്ടിയെ Add ചെയ്യുമ്പോള്‍ ഒന്നാമത്തെ കുട്ടി എടുത്ത സമയത്തിന്റ ബാക്കി സമയമേ പുതിയ കുട്ടിക്ക് കിട്ടുന്നുള്ളൂ. (ഉദാ. ഒന്നാമത്തെ കുട്ടി 30 മിനുട്ട് എടുത്താല്‍ രണ്ടാമത്തെ കുട്ടിക്ക് 1 മണിക്കൂര്‍ സമയം കിട്ടും. ഈ കുട്ടി 45 മിനുട്ട് കൊണ്ട് പരീക്ഷ പൂര്‍ത്തിയാക്കിയാല്‍ മൂന്നാമത്തെ കുട്ടിക്ക് 15 മിനുട്ടാണ് സമയം കിട്ടുന്നത്)
പരിഹാരം:
ഒരു കുട്ടിയുടെ പരീക്ഷ പൂര്‍ത്തിയായാല്‍ Invigilator Menu വില്‍ നിന്ന് exit ചെയ്ത് വീണ്ടും login ചെയ്ത് അടുത്ത കുട്ടിയെ register ചെയ്യുക.
പ്രശ്നം:
After taking 2 ,3 examinations invigilator password and chief password is not admitting saying incorrect username and password even after restarting it is not working.
പരിഹാരം:
ഫയല്‍ സിസ്റ്റത്തില്‍ /opt/lampp/var/mysql എന്ന ഫോള്‍ഡറിലുള്ള നിലവിലെ യൂസര്‍നാമത്തില്‍ (ഉദാ. home) ആരംഭിക്കുന്ന 2 ഫയലുകള്‍ delete ചെയ്തശേഷം restart ചെയ്താല്‍ പരിഹാരമാകും (ശ്രീ. സാംബശിവന്‍ സാറിന്റെ നിര്‍ദ്ദേശം)
പ്രശ്നങ്ങളും കണ്ടെത്തിയ പ്രതിവിധികളും മറ്റുള്ളവര്‍ക്കായി ഷെയര്‍ ചെയ്യാനെന്തിനാ മടിക്കുന്നത്?
Tidak ada komentar:
Posting Komentar