Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Selasa, 26 April 2011
TC Generating Software (UPDATED)
വി.എച്ച് എസ് എസ് വളാഞ്ചേരിയിലെ സാമൂഹ്യശാസ്ത്ര അധ്യാപകനായ പി. ഉണ്ണികൃഷ്ണന്‍ സാര്‍ തയ്യാറാക്കിയ ടി.സി ജനറേറ്റിങ് സോഫ്റ്റ്വെയറാണ് ഇതോടൊപ്പമുള്ളത്. ഹൈസ്ക്കൂളുകളില്‍ നിന്നും പരീക്ഷാഭവനിലേക്ക് അപ് ലോഡ് ചെയ്ത sslc<sslc code>cns.txt (eg:sslc19035cns.txt) ഫയലില്‍ നിന്നും ടി.സി, സി.സി. മുതലായവ ഇത് വഴി പ്രിന്റ് ചെയ്തെടുക്കാമെന്ന് അദ്ദേഹത്തിന്റെ മെയിലില്‍ പറയുന്നു. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കുക. ടി.സി ഇപ്പോഴും കൈ കൊണ്ടെഴുതി തയ്യാറാക്കുന്ന അധ്യാപകര്‍ക്ക് ഇതൊരു സഹായമാകുമെന്ന് കരുതുന്നു. നമ്മുടെ അധ്യാപകരുടെ കണ്ടെത്തലുകളും പരീക്ഷണങ്ങളും പങ്കുവെക്കാനുള്ള വേദിയൊരുക്കുകയാണ് മാത്സ് ബ്ലോഗ് ചെയ്യുന്നത്. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ.
1. TCGEN എന്ന ഫയല്‍ വിന്‍ഡോസ് ഒ.എസ് ഉള്ള സിസ്റ്റത്തിലേക്ക് extract ചെയ്യുക.
2. sslc<sslc code>cns.txt എന്നഫയല്‍ ആ ഫോള്‍ഡറിലേക്ക് പേസ്റ്റ് ചെയ്യുക.
3. dd/mm/yyyy എന്ന് ഫോര്‍മറ്റില്‍ Date format സെറ്റ് ചെയ്യുക (Start->Settings->Control Panal->Regional Settings->Customize->Date->Short Date Format---dd/mm/yyyy -> Appy ->OK)
4. Tc Gen.exe എന്ന് ഫയല്‍ തുറക്കുക. ഇതില്‍ Genaral Settings എന്ന വിന്‍ഡോ ആവശ്യമുള്ള വിവരങ്ങള്‍ ചേര്‍ത്ത് സേവ് ചെയ്യുക.
5. Import student details എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ കുട്ടികളുടെ വിവരങ്ങള്‍ ചേര്‍ക്കപ്പെടും.
6. Student Details എന്ന വിന്‍ഡോ തുറന്നാല്‍ കുട്ടികളുടെ വിവരങ്ങള്‍ കാണവുന്നതാണ്
കുട്ടിയുടെ പേരില്‍ രണ്ട് പ്രാവശ്യം അമര്‍ത്തിയാല്‍ Edit Details എന്ന വിന്‍ഡോ തുറന്ന വരും മറ്റങ്ങള്‍ വരുത്തി സേവ് ചെയ്യാം
7. കുട്ടിയുടെ പേര് സെലക്റ്റ് ചെയ്ത് Print TC എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ ടിസിയും PrintCC എന്ന് ബട്ടണില്‍ അമര്‍ത്തിയാല്‍ സിസി യും ലഭിക്കും.
8. പ്രിന്റ് ചെയ്യുന്നതിന്ന് ലേസര്‍ ജെറ്റ്, ഇന്‍ക് ജെറ്റ് എന്നീ പ്രിന്ററുകളും ലീഗല്‍ ഷീറ്റുകളും ഉപയോഗിക്കുക.
9. ടിസി പ്രിന്റ് ചെയ്തതിനു ശേഷം മാത്രം സിസി പ്രിന്റ് ചെയ്യുക.
10. മറ്റ് ക്ലാസ്സുകളിലെ കുട്ടികളുടെ വിവരങ്ങള്‍ ഇതില്‍ ചേര്‍ത്ത് അവരുടെ ടിസിയും പ്രിന്റ് എടുക്കാവുന്നതാണ്. അതിന് Edit Details തുറന്ന് എല്ലാ വിവരങ്ങളും ചേര്‍ത്ത് സേവ് ചെയ്യുക.
Click here for download the TC Generating software
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar