Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Kamis, 17 Maret 2011
പത്താംക്ലാസ് ഗണിത പരിശീലന പേപ്പര്‍
ചിട്ടയായ പഠനവും പരിശീലനവും ഉണ്ടെങ്കില്‍ മാത്രമേ കണക്കിന് ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയുള്ളൂ. നിത്യേനയുള്ള പരിശീലനമാണ് പ്രധാനം . കുറച്ചുദിവസം ശ്രദ്ധിക്കാതിരുന്നാല്‍ ഭൂരിഭാഗം കുട്ടികളും വിഷയം മറന്നുപോകുമെന്ന് നമുക്കറിയാം. പരീക്ഷാഹാളില്‍ പരിധിക്കപ്പുറം ഒരുതരം ഗവേഷണങ്ങളും സാധാരണരക്കാര്‍ക്ക് പ്രാപ്യവുമല്ല. അതുകൊണ്ടുതന്നെ ആശയങ്ങള്‍ മനസ്സിലിട്ട് സ്ഫുടം ചെയ്ത് , പുതിയ സാഹചര്യങ്ങളില്‍ ധൈര്യപൂര്‍വ്വം ഉപയോഗിച്ച് , തെറ്റുകളും ചിന്തയുടെ അപര്യാപ്തതയും കൂട്ടുകാരോടും അധ്യാപകരോടും ചോദിച്ച് തിരുത്തി നല്ല ആത്മവിശ്വാസം നേടിയെടുക്കണം. എന്നാല്‍ എനിക്കെല്ലാമറിയാമെന്ന ചിന്ത ചിലപ്പോള്‍ അപകടം വരുത്തിയേക്കാം. ഞാന്‍ പഠിച്ചിട്ടുണ്ടന്നും എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നന്നായി എഴുതുമെന്ന ഉറപ്പോടെ , സന്തോഷമുള്ള മനസ്സോടെ കണക്കുപരീക്ഷ എഴുതുക.
ടീന ടീച്ചര്‍ അയച്ചുതന്ന ഒരു മാതൃകാ ഗണിത ചോദ്യപേപ്പറാണ് ഇന്നത്തെ പോസ്റ്റ് . ടീച്ചര്‍ കണ്ണൂര്‍ ജില്ലയിലെ ആലക്കോടുള്ള ഗണിതാധ്യാപികയാണ് .
നമ്മുടെ ബ്ലോഗിലെ നിത്യസന്ദര്‍ശകയും അഭ്യുദയകാംക്ഷിയുമാണ്.കുറച്ചുനാളായി ഈ ചോദ്യപേപ്പര്‍ അയച്ചുതന്നിട്ട് . അതുകൊണ്ടുതന്നെ ചില മാറ്റങ്ങള്‍ അനിവാര്യമായി വന്നു. ഒഴിവാക്കിയ പാഠങ്ങളിലെ ചോദ്യങ്ങള്‍ നീക്കം ചെയ്തു.
തിങ്കളാഴ്ച നടക്കുന്ന കണക്കുപരീക്ഷയ്ക്കുശേഷമുള്ള റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഉചിതമായിരിക്കും .താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും പി.ഡി എഫ് കോപ്പി ഡൗണ്‍ലോഡ് ചെയ്യാം
പി.ഡി എഫ് കോപ്പിക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
കണ്ണൂരിലെ മുകുളം പദ്ധതിയുടെ ഭാഗമായുള്ള ചോദ്യപേപ്പര്‍
Mathematics Quick Revision Package - Prepared by John. P. A
Click here for Maths Questions Prepared by John. P. A
2011 SSLC Maths Question Paper ഇവിടെ
Langganan:
Posting Komentar (Atom)
Tidak ada komentar:
Posting Komentar