2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ച ഷാജിസാറിന്റെ പോസ്റ്റ് കണ്ടിരിക്കുമല്ലോ. ഇപ്പോള്‍ ഇലക്ഷന്റെ രണ്ടാംവട്ട പരിശീലനക്ലാസുകളും കഴിഞ്ഞു. ഏതാണ്ടൊക്കെ ഒരു ധാരണയായിക്കാണും. ഏപ്രില്‍ 12 ന് വോട്ടിങ് മെഷീനും തിരഞ്ഞെടുപ്പ് സാമഗ്രികളും വാങ്ങി പോളിങ് സ്റ്റേഷനൊരുക്കി 13ന് സുഗമമായി വോട്ടെടുപ്പ് നടത്തി പെട്ടി തിരിച്ചേല്‍പ്പിക്കുന്നതുവരെയുള്ള ജോലികളാണ് പോളിങ് ഉദ്യോഗസ്ഥരില്‍ നിക്ഷിപ്തമായിരിക്കുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് ജോലികള്‍ കിട്ടിയിരിക്കുന്നവരില്‍ ഏറെ നാളത്തെ അനുഭവ പാരമ്പര്യമുള്ളവരുണ്ട്. ഇല്ലാത്തവരുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ ചെയ്യുന്ന ഈ ജോലിയില്‍ പരിചയസമ്പന്നര്‍ പരിചയക്കുറവുള്ളവരെ സഹായിക്കും. അതാണ് പതിവ്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിനെ ആരും ഒരു ഭയത്തോടെ സമീപിക്കേണ്ടതില്ല. എല്ലാവര്‍ക്കും സഹായത്തിനായി മാത്സ് ബ്ലോഗ് വീണ്ടും നിങ്ങളിലേക്ക് വരികയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില വീഡിയോകളും പി.ഡി.എഫ് ഫയലുകളുമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്. ആവശ്യപ്പെട്ടയുടനെ അവ ഞങ്ങള്‍ക്ക് നല്‍കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദിയും രേഖപ്പെടുത്തട്ടെ. നോക്കി അഭിപ്രായങ്ങള്‍ പങ്കുവെക്കുമല്ലോ. നിങ്ങളുടെ അഭിപ്രായങ്ങളാണ് ഇത്തരം സഹായക പോസ്റ്റുകള്‍ ഒരുക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രചോദമാകുന്നത്. താഴെയുള്ള ലിങ്കില്‍ 54 മിനിറ്റ് ദൈര്‍ഘ്യമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിന്ദിയിലുള്ള ഒരു വീഡിയോയും നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ദിവസം ഒരു പോളിങ് സ്റ്റേഷനില്‍ സംഭവിക്കുന്ന, സംഭവിക്കാവുന്ന എല്ലാ സംഭവവികാസങ്ങളും മനോഹരമായി അതില്‍ കോര്‍ത്തിണക്കിയിരിക്കുന്നു. അതിനും താഴെ അവ മൊബൈലില്‍ കാണുന്നതിന് വേണ്ടി ഡൗണ്‍ലോഡ് ചെയ്തെടുക്കാനും ലിങ്ക് നല്‍കിയിരിക്കുന്നു.
(മുകളില്‍ കാണുന്ന 'The day of Poll' എന്ന വീഡിയോയുടെ ദൈര്‍ഘ്യം 54 മിനിറ്റാണ്)
Click here for download the video for mobile phones
(Size : 2.4 MB (duration : 1.53 Min) Video : How to fix the Paper seal)
Click here for download the video for mobile Phones
size : 62.7 MB (duration : 54 min) Video : The day of poll
ഈ വീഡിയോ മൊബൈലിനു വേണ്ടി ഡൗണ്‍ലോഡ് ചെയ്തെടുക്കുമ്പോള്‍, ഒരു പക്ഷേ താഴെ കാണുന്ന പോലൊരു അറിയിപ്പാകാം വരിക.
Sorry, we are unable to scan this file for viruses.
The file exceeds the maximum size that we scan. എങ്കില്‍ ഇതോടൊപ്പമുള്ള Download anywayയില്‍ ക്ലിക്ക് ചെയ്ത് ഈ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതേയുള്ളു. ഇത് സിപ്പ് ഫയലാണ്. എക്സ്ട്രാക്ട് ചെയ്ത ശേഷം വേണം മൊബൈലിലേക്ക് സേവ് ചെയ്യാന്‍.
Help tips
Easy Election | Assembly presiding officers note | Brief Note | Returning to the Collection Center | Covers for Election | Tips for Presiding officers
Hourly counting papers
Mock Poll Voting sheet | Number of Voters | Number of female voters only
Hand book for Presiding Officer-2009 | Check list
Presentations
Electronic Voting Machine | For Master Trainers | Important points
Phone number of Returning officers
ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെന്തായാലും ഇലക്ഷന്‍ കമ്മീഷന്‍ സമയാസമയങ്ങളില്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ പോളിങ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.
Tidak ada komentar:
Posting Komentar