
കമന്റ് ബോക്സില്‍ ഇടപെടാറുള്ള തൃശൂര്‍ ജില്ലയിലെ മുപ്ലിയത്തു നിന്നുള്ള ശ്രീജിത്ത് സാറിനെ ശ്രീജിത്ത് മുപ്ലിയം എന്ന പേരിലാണ് നമുക്ക് പരിചയം. കഴിഞ്ഞ വര്‍ഷം അദ്ദേഹം തയ്യാറാക്കി നമുക്ക് അയച്ചു തന്ന 8,9,10 ക്ലാസുകളിലെ അഞ്ചു ചോദ്യപേപ്പറുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം നടത്തുകയാണ് അദ്ദേഹം. വിദ്യാഭ്യാസം നടത്തിയ മുപ്ലിയം സ്കൂളില്‍ ഏറെ നാള്‍ ഐ.ടി. അധ്യാപകനായി സേവനം നല്‍കാന്‍ ശ്രീജിത്ത് സാറിന് ഭാഗ്യം ലഭിച്ചിരുന്നു. ഗണിതത്തോടും ഫിസിക്സിനോടും ഒരു പോലെ താല്പര്യമുള്ള ശ്രീജിത്ത് സാര്‍ ഇത്തവണ നമുക്ക് അയച്ചു തന്നിരിക്കുന്നതും പത്താം ക്ലാസിലേക്ക് വേണ്ടിയുള്ള ഒരു ഫിസിക്സ് മോഡല്‍ ചോദ്യപേപ്പറാണ്. എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത‍് ഏറെ സഹായകമാകുമെന്നതില്‍ സംശയമില്ല. പൊതുവിദ്യാഭ്യാസമേഖലയിലേക്ക് നേരിട്ട് ഇടപെടേണ്ട യാതൊരു ആവശ്യവുമില്ലെങ്കില്‍ക്കൂടി നമ്മുടെ വിദ്യാഭ്യാസരംഗത്തോടും മാത്സ് ബ്ലോഗിനോടും അദ്ദേഹത്തിനുള്ള താല്പര്യമാണ് ഇത്തരം സേവനങ്ങള്‍ ബ്ലോഗിലൂടെ നല്‍കാന്‍ അദ്ദേഹം മുന്നോട്ടു വരുന്നതിന് കാരണം. ഈ സംരംഭത്തിനു നല്‍കുന്ന പ്രോത്സാഹനങ്ങള്‍ മറ്റുള്ളവര്‍ക്കും പ്രേരണയും പ്രചോദനവുമാകുമെന്ന് പ്രതീക്ഷിക്കുന്നു. താഴെയുള്ള ലിങ്കില്‍ നിന്നും പത്താം ക്ലാസ് ഫിസിക്സ് ചോദ്യപേപ്പര്‍ ഡൌണ്‍ലോഡ് ചെയ്തെടുക്കാം.
Click here for Download the SSLC sample question Paper
Tidak ada komentar:
Posting Komentar