MATHEMATICS

Tampilkan postingan dengan label spark. Tampilkan semua postingan
Tampilkan postingan dengan label spark. Tampilkan semua postingan

Selasa, 20 Agustus 2013

Profession Tax in Spark

പ്രൊഫഷന്‍ ടാക്സിനെക്കുറിച്ച് ഒരു ലേഖനം നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അത് കണ്ടെത്താന്‍ നമ്മുടെ അധ്യാപകര്‍ക്ക് സാധിക്കുന്നില്ലെന്ന കാരണം കൊണ്ടു തന്നെ ഈ വിവരങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രസിദ്ധീകരിക്കുകയാണ്. തൊഴില്‍ നികുതി അഥവാ പ്രൊഫഷന്‍ ടാക്സ് രണ്ടു ഘട്ടമായാണ് തദ്ദേശസ്വ​യംഭരണസ്ഥാപനങ്ങള്‍ പിടിക്കുന്നത്. സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം. 2014 ഫെബ്രുവരിയോടെ രണ്ടാം പകുതി പ്രൊസസ് ചെയ്യണം.

പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.

(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് “ട്രാന്‍സ്ഫര്‍" ക്രഡിറ്റ് ചെയ്യുന്ന സംവിധാനം പലയിടങ്ങളിലും സാദ്ധ്യമായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.

  • ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുക്കുക.
  • ഈ ബില്‍ ടൈപ്പില്‍ നേരത്തേ പ്രൊസസ് ചെയ്ത ടാക്സ് കളയുന്നതിന് Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കണം.
  • തുടര്‍ന്ന് ഈ ബില്‍ ടൈപ്പിലെ ജീവനക്കാരുടെ പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേറ്റ് ചെയ്യുന്നതിന് Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം.
  • പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം.
  • തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും.
  • കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-8-2013 മുതല്‍ 31-8-2013 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും.
  • പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

Minggu, 31 Maret 2013

EMPLOYEE IDENTITY CARD IN SPARK

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്കൂളുകളുകളിലുമൊക്കെ ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കി വിതരണം ചെയ്യുന്ന പതിവുണ്ട്. ഇവക്കൊന്നും ഒരു പൊതു രൂപമില്ലെന്നതിന് പുറമെ പലതിലും മതിയായ വിവരങ്ങളുണ്ടാവാറുമില്ല. പലതും ആധികാരികമല്ല താനും. സ്പാര്‍ക്കിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇതിന് ഒരു പരിഹാരമാണ്. അതുകൊണ്ടു തന്നെ സ്ക്കൂളുകളടക്കം പല സര്‍ക്കാര്‍ ഓഫീസുകളും സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്തെടുത്ത ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിക്കുന്നുണ്ട്. ഇതേക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന മാത്​സ് ബ്ലോഗ് വായനക്കാരുടെ ആവശ്യപ്രകാരം കോഴിക്കോട് ലോ കോളേജിലെ മുഹമ്മദ് സാര്‍ തയ്യാറാക്കിയ ലേഖനമാണ് ചുവടെ നല്‍കിയിരിക്കുന്നത്. സ്പാര്‍ക്കിലെ വിവിധ മൊഡ്യുളുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുദ്രയോടു കൂടിയ ഭംഗിയുള്ള ഐഡന്റിറ്റി കാര്‍ഡ് എളുപ്പം ഉണ്ടാക്കിയെടുക്കാം. സ്പാര്‍ക്കില്‍ നിന്ന് ജനറേറ്റ് ചെയ്തെടുത്ത ഐഡന്റിറ്റി കാര്‍ഡിന്റെ ഉദാഹരണം നോക്കുക. നിസാര്‍ സാറിന്റെ ഐഡന്റിറ്റി കാര്‍ഡാണ് ചുവടെ ഉദാഹരണമായി നല്‍കിയിരിക്കുന്നത്.


എല്ലാ വിവരങ്ങളുമടങ്ങിയ ഐഡന്റിറ്റി കാര്‍ഡുകള്‍ എങ്ങിനെ ജനറേറ്റ് ചെയ്യാമെന്ന് നോക്കാം. ആധികാരികമായി വിതരണം ചെയ്യുന്ന ഐ.ഡി കാര്‍ഡുകള്‍ക്ക് കാര്‍ഡ് നമ്പര്‍ നിര്‍ബന്ധമാണ്. കാര്‍ഡ് വിതരണം ചെയ്യുന്നത് രേഖാമൂലമായിരിക്കുകയും വേണം. അതിനാല്‍ വലിയ ഓഫീസുകള്‍ ഈ ആവശ്യത്തിന് മാത്രമായി ഒരു ഫയലും ഒരു രജിസ്റ്ററും സൂക്ഷിക്കണം. കുറച്ച് ജീവനക്കാരുള്ള ഓഫീസാണെങ്കില്‍ രജിസ്റ്ററിന്റെ ഉപയോഗം ഫയലില്‍ തന്നെ ഉള്‍ക്കൊള്ളിക്കാം. കാര്‍ഡിന്റെ ദുരുപയോഗവും മറ്റും കാരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും മറ്റും കൈകാര്യം ചെയ്യുന്നതിന് ഇത് അത്യാവശ്യമാന്. ആദ്യമായി ഐ.ഡി കാര്‍ഡ് ജനറേറ്റ് ചെയ്യാന്‍ തുടങ്ങുന്ന ഓഫീസുകള്‍ Service Matters ലെ Employee ID Card ല്‍ പ്രവേശിച്ച് Initialise Identity Card Number എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഡിപ്പാര്‍ട്ട്മെന്റും ഓഫീസും തെരഞ്ഞെടുത്ത ശേഷം ആദ്യ കാര്‍ഡിന് നല്‍കേണ്ട നമ്പറില്‍ നിന്നും ഒന്ന് കുറച്ച്, Card No. എന്ന ഫീല്‍ഡില്‍ നല്‍കി Proceed കൊടുക്കുക. നമ്പര്‍ 1 മുതല്‍ തുടങ്ങുന്നവരുണ്ട്. 100 മുതലോ, 1000 മുതലോ ഒക്കേ ഇഷ്ടം പോലെ ആകാം. 1, 100, 1000 നമ്പറുകളില്‍ തുടങ്ങുന്നതിന് യഥാക്രമം 0, 99, 999 എന്നിങ്ങിനെയാണ് നല്‍കേണ്ടത്. ഏത് നമ്പറാണ് ജീവനക്കാര്‍ക്ക് അലോട് ചെയ്യുന്നത് എന്ന് ഫയലിലും രജിസ്റ്ററിലും രേഖപ്പെടുത്തിയാല്‍ മതി. എന്നാല്‍ നേരത്തെ സ്പാര്‍ക്കിലൂടെ അല്ലാതെ രേഖാമൂലം ഐ.ഡി കാര്‍ഡുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ഓഫീസുകള്‍ അതിന്റെ തുടര്‍ച്ചയായ നമ്പര്‍ നല്‍കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍, ഒരു ഓഫിസില്‍ ഒരേ നമ്പറില്‍ രണ്ട് കാര്‍ഡുകള്‍ ഉണ്ടാകാനിടയായേക്കാം. ഐ.ഡി കാര്‍ഡ് നമ്പറിന് തുടക്കമിടുന്നത് ഒരിക്കല്‍ മാത്രം ചെയ്യേണ്ട പ്രവൃത്തിയാണ്. പിന്നീട് ജനറേറ്റ് ചെയ്യുന്ന കാര്‍ഡുകളില്‍ ക്രമത്തില്‍ നമ്പര്‍ വന്ന് കൊള്ളും.

കാര്‍ഡ് നമ്പറുകള്‍ക്ക് തുടക്കമിട്ട ശേഷം Back ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഏകദേശം മുഴുവന്‍ ജീവനക്കാരുടെയും കാര്‍ഡ് പ്രിന്റ് ചെയ്യാനുദ്ദേശിക്കുന്നുവെങ്കില്‍ Designation ല്‍ All സെലക്ട് ചെയ്ത് ആവശ്യമുള്ള എല്ലാവരെയും ഒരുമിച്ച് എളുപ്പത്തില്‍ സെലക്ട് ചെയ്യാം. അതല്ലെങ്കില്‍ Designation ല്‍ ബന്ധപ്പെട്ട ജീവനക്കാരുടെ തസ്തിക മാത്രം തെരഞ്ഞെടുത്തും മുമ്പോട്ട് പോകാം. Draft Print സെലക്ട് ചെയ്ത് Confirm നല്‍കിയ ശേഷം Generate ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍, തെരഞ്ഞെടുത്ത എല്ലാ ജീവനക്കാരുടെയും, കാര്‍ഡ് നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ഡ്രാഫ്റ്റ് കാര്‍ഡുകള്‍ ഒരുമിച്ച് ഒരു പി.ഡി.എഫ് ഫയലായി ലഭിക്കും.
അവസാനമായി പ്രിന്റ് ചെയ്യുന്ന കാര്‍ഡുകളില്‍ പിശകുകളില്ല എന്നുറപ്പാക്കുന്നതിനാണ് Draft Print സൌകര്യം നല്‍കിയിരിക്കുന്നത്. അതിനാല്‍ Draft Print ല്‍ പിശകില്ല എന്നുറപ്പ് വരുത്തിയ ശേഷം മാത്രമെ Final Print നല്‍കാന്‍ പാടുള്ളൂ. Draft Card കളുടെ പ്രിന്റ് എടുത്ത് ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് പരിശോധനക്കാന്‍ നല്‍കി ഒപ്പ് വാങ്ങി ഫയല്‍ ചെയ്ത ശേഷം Final Print എടുത്താല്‍ പിശകുകളും ജീവനക്കാരുടെ പരാതിയും ഒഴിവാക്കാന്‍ കഴിയും. എത്ര തവണ വേണമെങ്കിലും Draft Print എടുക്കുന്നതിന് വിരോധമില്ല.

Draft Print ല്‍ പിശകുകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന്, ഐഡന്റിറ്റി കാര്‍ഡില്‍ പ്രതിഫലിക്കുന്ന വിവരങ്ങള്‍ എന്തൊക്കെയാണെന്നും ഇവയെല്ലാം ശരിയായി ലഭിക്കുന്നതിന് എന്ത് ചെയ്യണമെന്നുമാണ് താഴെ വിവരിക്കുന്നത്. (ആദ്യ കാര്‍ഡുണ്ടാക്കുന്നതിന് മുമ്പ് കാര്‍ഡ് നമ്പറിന് തുടക്കമിടണമെന്നതൊഴിച്ചാല്‍, ഐഡന്റിറ്റി കാര്‍ഡുണ്ടാക്കുന്നതിന് മാത്രമായി; സ്പാര്‍ക്കിലെ വിവിധ മോഡ്യൂളുകളില്‍ നല്‍കിയിട്ടുള്ള വിവരങ്ങളില്‍ കൂടുതലായി മറ്റൊന്നും നല്‍കേണ്ടതില്ല)
  1. Government Emblem: ഇത് എല്ലാ കാര്‍ഡിലുമുണ്ടാകും
  2. Name of Department: ഓരോ വകുപ്പിലെയും ജീവനക്കാരുടെ കാര്‍ഡില്‍ ആ വകുപ്പിന്റെ പേരുണ്ടായിരിക്കും.
  3. Employee Number (PEN): കാര്‍ഡില്‍ തനിയെ വരും
  4. Name: തെറ്റുണ്ടെങ്കില്‍ Personal Memoranda യില്‍ തിരുത്തണം
  5. Designation: ശരിയല്ലെങ്കില്‍ Present Service Details ല്‍ ശരിയായത് തെരഞ്ഞെടുക്കണം
  6. Date of Birth: Personal Memoranda യില്‍ നിന്നാണെടുക്കുന്നത്. തെറ്റുണ്ടെങ്കില്‍ അവിടെ തിരുത്തണം
  7. Date of joining: Present Service Details ല്‍ ചേര്‍ത്ത തിയ്യതി തന്നെയാണ് കാര്‍ഡിലും. ഇതില്‍ തെറ്റുണ്ടെങ്കിലും അവിടെ തിരുത്തണം.
  8. Date of issue and validity period: രണ്ടും തനിയെ വരുന്നതാണ്. (ഒരു കാര്‍ഡിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്കാണ്)
  9. Photo and Signature of employee: Employee Details നിന്നുമാണ് രണ്ടും എടുക്കുന്നത്. എന്തെങ്കിലും അപാകതയുണ്ടെങ്കില്‍, Service Matters- Personal Details ലൂടെ പ്രവേശിച്ച് പഴയ ഒപ്പ്/ ഫോട്ടോക്ക് പകരം പുതിയത് അപ്‌ലോഡ് ചെയ്ത് ശരിയാക്കണം.
  10. Signature of issuing authority: ഏത് രീതിയില്‍ കാര്‍ഡ് ഉണ്ടാക്കുകയാണെങ്കിലും, കാര്‍ഡ് ഉണ്ടാക്കിയെടുത്ത ശേഷം ബന്ധപ്പെട്ട അധികാരി പേനയുപയോഗിച്ച് രേഖപ്പെടുത്തേണ്ടതാണ്. സ്കാന്‍ ചെയ്തും മറ്റും കാര്‍ഡില്‍ ചേര്‍ക്കരുത്.
  11. Permanent address and Present address: തെറ്റുകളുണ്ടെങ്കില്‍ Employee Details ലെ Contact Details ല്‍ ശരിയാക്കണം.
  12. Place of Posting: ഈ വിവരങ്ങള്‍ Code Masters ലെ ‘Office‘ ല്‍ നിന്നുമാണെടുക്കുന്നത്. നമ്മുടെ വരുതിയിലുള്ളതല്ല. തെറ്റുണ്ടെങ്കിലും അപൂര്‍ണ്ണമാണെങ്കിലും സ്പാര്‍ക്കിനെ സമീപിക്കണം. (ഓഫീസിന്റെ പേര്, സ്ഥലം, പോസ്റ്റ്, ജില്ല, പിന്‍, ഫോണ്‍ നമ്പര്‍ എന്നിവയടങ്ങിയതാണ് Place of Posting)
  13. E-mail: Contact Details ല്‍ ചേര്‍ക്കുന്ന ഇ-മെയില്‍ വിലാസമാണ് കാര്‍ഡില്‍ വരുന്നത്.
  14. Blood Group: Personal Memoranda യില്‍ നിന്നും.
മേല്‍ പറഞ്ഞ രീതിയില്‍ പിശകുകള്‍ തീര്‍ത്ത ശേഷം Final Print നല്‍കാം. Final Print നല്‍കുമ്പോള്‍ ലഭിക്കുന്ന പി.ഡി.എഫ് ഫയല്‍ സി.ഡി യിലും മറ്റും സേവ് ചെയ്തോ -മെയില്‍ വഴിയോ കാര്‍ഡ് മേകേഴ്സിന് എത്തിച്ച് കൊടുത്ത് 25/30 രൂപ മുതല്‍ വിലയുള്ള ഭംഗിയുള്ള കാര്‍ഡുകള്‍ തയ്യാറാക്കാം. ഈ കാര്‍ഡുകളില്‍ ഓഫീസ് തലവന്റെ ഒപ്പ് ചേര്‍ത്ത ശേഷം രജിസ്റ്ററില്‍ ചേര്‍ത്ത് ജീവനക്കാരന്റെ ഒപ്പും വാങ്ങിയ ശേഷം വിതരണം ചെയ്യാം. Final Print ന്റെ ഒരു പേപ്പര്‍ പ്രിന്റ് ഫയലിലും സൂക്ഷിക്കണം. സ്പാര്‍ക്ക് സംശയങ്ങള്‍ ചോദ്യങ്ങളാണെങ്കില്‍ ധൈര്യമായി കമന്റു ചെയ്യുമല്ലോ.
How can we make identity card using spark ? ID Card through spark

Kamis, 21 Maret 2013

DATA LOCKING IN SPARK

സ്പാര്‍ക്കുമായി ബന്ധപ്പെട്ട് നമ്മുടെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച പോസ്റ്റുകളെല്ലാം നമ്മുടെ വായനക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടുവെന്ന് അറിയിക്കുകയുണ്ടായി. അത്തരത്തില്‍ പ്രാധാന്യമേറിയ ഒരു പോസ്റ്റാണ് ഇതും. ഫെബ്രുവരി 28 നുള്ളില്‍ എല്ലാ സ്ഥാപനമേലധികാരികളും ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് എന്നിവയടക്കമുള്ള സകല വിവരങ്ങളും ചേര്‍ത്ത് സ്പാര്‍ക്കിലെ എല്ലാ ഫീല്‍ഡുകളും അപ്ഡേറ്റ് ചെയ്യണമെന്നും അവ വെരിഫൈ ചെയ്ത് ലോക്ക് ചെയ്യണമെന്നുമുള്ള സര്‍ക്കുലര്‍ മാത്‌സ് ബ്ലോഗിന്റെ സന്ദര്‍ശകര്‍ ഡൗണ്‍ലോഡ്സ് പേജിലെ 10-02-2013 എന്ന തീയതില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. അതുപ്രകാരം ചില ട്രഷറികളില്‍ ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടൊപ്പം സ്പാര്‍ക്ക് വിവരങ്ങള്‍ ലോക്ക് ചെയ്തു എന്നു കാണിച്ചു കൊണ്ടുള്ള സ്ഥാപനമേലധികാരിയുടെ സര്‍ട്ടിഫിക്കറ്റ് കൂടി ആവശ്യപ്പെടുന്നുണ്ട്. എന്തായാലും എല്ലാ ജീവനക്കാരുടേയും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ 2013 മാര്‍ച്ച് മാസത്തിലെ സാലറി സ്പാര്‍ക്ക് വഴി പ്രൊസസ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സ്പാര്‍ക്ക് പോര്‍ട്ടലില്‍ ഇപ്പോള്‍ Warning കാണിച്ചു കൊണ്ടിരിക്കുന്നത്. ഇതേ വരെ സ്പാര്‍ക്ക് ഡാറ്റ ലോക്കു ചെയ്യാത്ത ഓഫീസുകളില്‍ നിന്നും 1-3-2013 മുതല്‍ ശമ്പളബില്ലുകള്‍ പാസാക്കാന്‍ വരുന്നവരോട്, മാര്‍ച്ച് മാസത്തെ ശമ്പളബില്ലിനോടൊപ്പം എല്ലാ വിവരങ്ങളും കണ്‍ഫേം ചെയ്ത് ലോക്കു ചെയ്യാമെന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാമെന്നു സമ്മതിച്ചു കൊണ്ടുള്ള സാക്ഷ്യപത്രം വാങ്ങണമെന്നുള്ള നിര്‍ദ്ദേശവുമായി ട്രഷറി ഡയറക്ടറുടെ സര്‍ക്കുലറും ധനകാര്യവകുപ്പിന്റെ സര്‍ക്കുലറും ഇറങ്ങിക്കഴിഞ്ഞു. അതായത് ഇനിയാരെങ്കിലും തങ്ങളുടെ സ്ഥാപനത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ സമയപരിധി അവസാനിച്ചെങ്കിലും ഒട്ടും സമയം പാഴാക്കാതെ അടിയന്തിരമായി ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ചുരുക്കം. അവര്‍ക്ക് വേണ്ടിയാണ് കോഴിക്കോട് ഗവ.ലോ കോളേജിലെ മുഹമ്മദ് സാര്‍ ഈ പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മാത്​സ് ബ്ലോഗിന്റെ വായനക്കാര്‍ക്ക് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. സ്പാര്‍ക്കിലെ പ്രശ്നങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇന്നു കേരളത്തിലുള്ളതില്‍ വെച്ച് ഏറ്റവും മിടുക്കന്മാരിലൊരാളാണ് അദ്ദേഹം. സര്‍വ്വീസ്, പേ റോള്‍ സംബന്ധമായ വിവരങ്ങള്‍ തെറ്റ് കൂടാതെ സ്പാര്‍ക്കില്‍ ചേര്‍ത്ത ശേഷം ഡാറ്റ ലോക്ക് ചെയ്യുന്നതെങ്ങിനെയെന്ന് ചുവടെ ലഘുവായി അദ്ദേഹം വിവരിക്കുന്നു. സംശയങ്ങള്‍ കമന്റായി ചോദിക്കാം.

Step 1: താങ്കളുടെ ഓഫീസില്‍ Head of Office ന് ലോഗിന്‍ പാസ്സ്‌വേര്‍ഡ് ഇല്ലെങ്കില്‍ DMU വിനെ ബന്ധപ്പെട്ട് പാസ്സ്‌വേര്‍ഡ് ലഭ്യമാക്കുക. ഒരിക്കല്‍ ലോക്ക് ചെയ്ത ഡാറ്റ ആവശ്യമുള്ളപ്പോള്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇപ്പോഴത്തെ സെറ്റിങ്സ് പ്രകാരം Controlling Officer ക്ക് മാത്രമെ സാധിക്കൂ എന്നതിനാലാണ് ഈ മുന്‍‌കരുതല്‍.

Step 2:Step 2: ഇത് വരെ ശരിയായ കണ്ട്രോളിങ്ങ് ഓഫീസറെ സെറ്റ് ചെയ്തിട്ടില്ലെങ്കില്‍, Service Matters – Controlling Officers ല്‍ Office തെരഞ്ഞെടുത്ത് Enter Details of New Head of Office ന് താഴെ Head of Office നെ സെലക്ട് ചെയ്ത് Confirm ചെയ്യുക.

Step 3: Administration- Lock Employee Record വഴിയാണ് ഡാറ്റ ലോക്ക് ചെയ്യുന്നത്. ഇത് തെരഞ്ഞെടുക്കുമ്പോള്‍ Lock Employee Record എന്ന തലവാചകത്തോടെ താഴെ കാണുന്ന വിന്‍ഡോ ലഭിക്കും. ഡാറ്റാ ലോക്കിങ്ങ് ആരംഭിക്കുന്നതിന് മുമ്പ്, ലോക്ക് ചെയ്യപ്പെടുന്ന വിവരങ്ങള്‍ മുഴുവനും ചേര്‍ത്ത് ശരിയാണെന്ന് ഉറപ്പ് വരുത്തിയിരിക്കണം. ഏതെല്ലാം വിവരങ്ങളാണ് പരിശോധിക്കേണ്ടതെന്ന് മനസ്സിലാക്കുന്നതിനും അവ പടിപടിയായി ചേര്‍ത്ത് പരിശോധിച്ചുറപ്പ് വരുത്തുന്നതിന് സഹായകരമാകുന്നതിനും വേണ്ടിയാണ് ഈ മെനു ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. മറിച്ച് ഇപ്പോള്‍ ഡാറ്റ ലോക്ക് ചെയ്യാന്‍ തുടങ്ങരുത്. ഈ വിന്‍ഡോയുടെ ഒരു പ്രിന്റ് എടുക്കുകയോ അതല്ലെങ്കില്‍ Details എന്ന കോളത്തിലെ ഇനങ്ങള്‍ കടലാസില്‍ കുറിച്ചെടുക്കുകയോ ചെയ്യുക. പിന്നീട് ഈ മെനുവില്‍ നിന്ന് പുറത്ത് കടന്ന് ഓരോ ഫീല്‍ഡിലെയും വിവരങ്ങള്‍ പൂര്‍ണ്ണമായി ചേര്‍ത്തിട്ടുണ്ടെന്നും അവ ശരിയാണെന്നും ഉറപ്പ് വരുത്തണം. ജീവനക്കാരുടെ സര്‍വ്വീസ് ബുക്കിലും ഓഫീസില്‍ ലഭ്യമായ മറ്റ് ആധികാരിക രേഖകളിലുമുള്ള വിവരങ്ങള്‍ മാത്രമെ സ്പാര്‍ക്കിലും ചേര്‍ക്കാന്‍ പാടുള്ളൂ. ജീവനക്കാര്‍ വാചാ നല്‍കുന്ന വിവരങ്ങള്‍ ഒരിക്കലും ചേര്‍ക്കാ‍ന്‍ പാടില്ല എന്നോര്‍ക്കുക. അങ്ങിനെ ആധികാരികമായി ലഭ്യമല്ലാത്ത വിവരങ്ങള്‍ ഒഴിച്ചിടണം. സ്പാര്‍ക്കില്‍ ചേര്‍ക്കേണ്ട വിവരങ്ങളുടെ ലിസ്റ്റ് ജീവനക്കാര്‍ക്ക് നല്‍കി അവര്‍ എഴുതി നല്‍കുന്ന വിവരങ്ങളനുസരിച്ച് സ്പാര്‍ക്കില്‍ അപ്ഡേഷന്‍ നടത്താനും പാടില്ല. ഇത് ഓരോ ജീവനക്കാരന്റെയും സര്‍വ്വീസ് ബുക്ക് അയാള്‍ തന്നെ എഴുതിച്ചേര്‍ത്ത് പരിപാലിക്കുന്നതിന് തുല്യമാണെന്നോര്‍ക്കുക. സെല്‍ഫ് ഡ്രോയിങ്ങ് ഓഫീസര്‍മാരുടെ ഡാറ്റ ലോക്ക് ചെയ്യേണ്ടതില്ല.

Step 4: Personal Memoranda, Present Service Details & Contact Details: Administration- Edit Employee Record വഴി പ്രവേശിച്ച് ഇവ മൂന്നും അപ്ഡേറ്റ് ചെയ്യാം. ഇവിടെ ചേര്‍ക്കുന്ന Present Address, Permanent Address, Blood Group തുടങ്ങിയ വിവരങ്ങളാണ് ഐ.ഡി കാര്‍ഡിലും പ്രതിഫലിക്കുന്നത്. Blood Group ന് ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടാം. ലഭ്യമല്ലെങ്കില്‍ ഒഴിച്ചിടണം. ഫോട്ടോ, ഒപ്പ് തുടങ്ങിയവ മാറ്റുന്നതിനും മറ്റും പ്രയാസമനുഭവപ്പെടുന്നുവെങ്കില്‍ Service Matters- Personal Details വഴിയും ഈ മെനുവില്‍ പ്രവേശിച്ച് കാര്യങ്ങള്‍ ശരിയാക്കിയെടുക്കാമെന്നോര്‍ക്കുക.

Step 5: Probation, Training, Awards, Performance Report, Quarters: ഇവയെല്ലാം Service Matters, Personal Details ലെ Employees Details ന് താഴെയുള്ള വിവിധ മെനു തെരഞ്ഞെടുത്ത് ലഭ്യമായവ അപ്ഡേറ്റ് ചെയ്യാം.

Step 6: Service History: മേല്‍ പറഞ്ഞ രീതിയില്‍ ഇവിടെയും പ്രവേശിക്കാം. പക്ഷെ ഒഴിച്ചിടാനാകില്ല. സര്‍വ്വീസ് രജിസ്റ്റര്‍ പ്രകാരം അതാത് കാലത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ തുടര്‍ച്ചയോടെയും തെറ്റ് കൂടാതെയും ചേര്‍ത്തിരിക്കണം.

Step 7: Recruitment, Family Details, Qualifying Service, Disciplinary Action: സര്‍വ്വീസ് ബുക്കില്‍ ലഭ്യമാണെങ്കില്‍ ചേര്‍ക്കാം. അല്ലാത്തവ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യണം.

Step 8: Leave Availed: സര്‍വ്വീസ് ബുക്കിലെ EL, HPL Accounts എടുത്ത് അതാത് കാലങ്ങളില്‍ എടുത്ത ലീവ് തുടക്കം മുതല്‍ മുഴുവനും ചേര്‍ത്തിരിക്കണം. ഡാറ്റാ ലോക്കിങ്ങില്‍ സ്പാര്‍ക്കിലെ Leave Account ന്റെ കാര്യം പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ലീവ് അക്കൌണ്ട് ആവശ്യാനുസരണം അപ്ഡേറ്റ് ചെയ്യാതെ Leave Availed ചേര്‍ക്കാന്‍ കഴിയില്ല എന്നത് കൊണ്ടാകാം. അതിനാല്‍ Leave Availed ല്‍ പ്രവേശിക്കുന്നതിന് മുമ്പ് Leave Account അപ്ഡേറ്റ് ചെയ്യുന്നതിന് Service Matters- Leave- Leave Account വഴി പ്രവേശിക്കണം. EL തെരഞ്ഞെടുക്കുക. നിലവില്‍ ചേര്‍ക്കപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ Delete All നല്‍കി ക്ലിയര്‍ ചെയ്ത ശേഷം Enter Opening Balance തെരഞ്ഞെടുത്ത ശേഷം സര്‍വ്വീസ് രജിസ്റ്ററിലെ Earned Leave Account പേജിലെ ആദ്യ ലീവ് എന്‍‌ട്രിയുടെ To Date സ്പാര്‍ക്കിലെ As on Date ആയും അതിന് നേരെ രജിസ്റ്ററിലെ നാലാം കോളത്തിലെ ലീവ് സ്പാര്‍ക്കില്‍ No. of Days ആയും നല്‍കി Proceed കൊടുക്കണം. തുടര്‍ന്ന് Enter Opening Balance on subsequent date ഉപയോഗിച്ച് സര്‍വ്വീസ് ബുക്കിലെ നാലാം കോളത്തിലെ ലീവ് മുഴുവനും അപ്ഡേറ്റ് ചെയ്യാം. ഇതെ രീതിയില്‍ തന്നെ HPL Account ഉം അപ്ഡേറ്റ് ചെയ്യാം. ഇനിയും Leave Availed അപ്ഡേറ്റ് ചെയ്യുന്നതിന് പ്രയാസമുണ്ടാകില്ല.

Step 9: Present Salary: Salary Matters- Changes in the month- Present Salary: പ്രധാനപ്പെട്ടതാണെങ്കിലും ശംബള ബില്‍ എടുത്തു കൊണ്ടിരിക്കുന്നതിനാല്‍ ഇവിടെ കാര്യമായി ഒന്നും ചെയ്യാനുണ്ടാകില്ല. പക്ഷെ, Deductions ലെ വിവരങ്ങള്‍ സംശയമുണ്ടെങ്കില്‍ പരിശിധിക്കേണ്ടതാണ്. അങ്ങിനെയാണെങ്കില്‍ Salary Matters- Changes in the month- Deductions ഉപയോഗിക്കുന്നതാകും എളുപ്പം.

Step 10: Deputation, Qualification, Dep. Tests, Regularisation, Nominees: Step 5 ല്‍ ചെയ്ത പ്രകാരം അപ്ഡേറ്റ് ചെയ്യാം.

Step 11: Leave Surrender: Step 5 ലെ Employees Details വഴി മുന്‍‌കാല സറണ്ടറുകള്‍ ചേര്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ ചേര്‍ക്കാം. പക്ഷെ എല്ലാം ചേര്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അതിനാല്‍ ഇത് നിര്‍ബന്ധമാണെന്ന് പറയുന്നതില്‍ യുക്തിയില്ല എന്നാണ് തോന്നുന്നത്. Benefit Details, Loan Details എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ വിശദീകരണം വേണ്ടതില്ലായെന്ന് തോന്നുന്നു.

Step 12: ഇപ്പോള്‍ Step 3 ല്‍ വിവരിച്ച പ്രകാരം Lock Employee Record ല്‍ പ്രവേശിച്ച് ഓരോന്നായോ ഒന്നിച്ചോ ഡാറ്റാ ലോക്കിങ്ങ് നടത്താം.
ഇത്രയും ചെയ്താല്‍ തല്‍ക്കാലം സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം നമ്മുടെ ജോലി അവസാനിച്ചു.

സ്പാര്‍ക്ക് നിരന്തരം അപ്ഡേറ്റ് ചെയ്തിരിക്കുന്ന ഒരു പോര്‍ട്ടലാണ്. ഇതേക്കുറിച്ച് മുഹമ്മദ് സാര്‍ എഴുതിയ ലേഖനം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.
spark help help file for spark help in spark I have a doubt in spark how to do in spark how to lock data in spark spark doubt kerala spark doubt

Minggu, 19 Agustus 2012

സ്പാര്‍ക്കില്‍ പ്രൊഫഷണല്‍ ടാക്സ്, അഡ്‌-ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ പ്രൊസസ്സ് ചെയ്യുന്ന വിധം

ഓണം, റംസാന്‍ അടുത്തെത്തിയതോടെ ശമ്പളം നേരത്തേ നല്‍കാന്‍ തീരുമാനിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത് ഏവരും കണ്ടിരിക്കുമല്ലോ. സെപ്റ്റംബര്‍ 30 നു മുമ്പ് പ്രൊഫഷണല്‍ ടാക്സ് അടക്കണം, ഒപ്പം സാലറി പ്രൊസസ് ചെയ്യണം. ഇതു കൂടാതെ അഡ്ഹോക് ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, ഫെസ്റ്റിവല്‍ അഡ്വാന്‍സ് എന്നിവ കൂടി തയ്യാറാക്കണം. സ്പാര്‍ക്കിലൂടെ ഇത് ചെയ്യുന്നതെങ്ങിനെയെന്ന് വിശദീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി മെയിലുകള്‍ മാത്‍സ് ബ്ലോഗിന് ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്ഹോക് ബോണസ്, ഓണം അഡ്വാന്‍സ് എന്നിവയെ സംബന്ധിക്കുന്ന ഉത്തരവുകള്‍ വന്നു കഴിഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10,000 രൂപ ഓണം അഡ്വാന്‍സും 14,500 രൂപവരെ ശമ്പളം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3200 രൂപ ബോണസും മറ്റുള്ളവര്‍ക്ക് 2000 രൂപ ഫെസ്റ്റിവല്‍ അലവന്‍സും അനുവദിച്ചു. ഓണം അഡ്വാന്‍സ് തുക അഞ്ച് തുല്യ മാസതവണകളായി തിരിച്ചടയ്ക്കണം. ഈ മാസം 23- മുതല്‍ തുക വിതരണം ചെയ്യും ഇവയെല്ലാം സ്പാര്‍ക്ക് വഴി പ്രൊസസ് ചെയ്യുന്നതിനെക്കുറിച്ച് കോഴിക്കോട് ഗവ.ലോ കോളേജിലെ എ.പി.മുഹമ്മദ് സാര്‍ തയ്യാറാക്കിയ ലേഖനമാണിത്. SDO (Self Drawing officers)മാരുടെ ഓണം അഡ്വാന്‍സ്, അലവന്‍സ് എന്നിവയെ സംബന്ധിക്കുന്ന ഹെല്‍പ്പ് ഫയല്‍ പോസ്റ്റിനൊടുവില്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കാനായി നല്‍കിയിട്ടുണ്ട്. സ്പാര്‍ക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, സംശയങ്ങള്‍ എന്നിവ കമന്റായി ഉന്നയിക്കാവുന്നതാണ്.

പ്രൊഫഷന്‍ ടാക്സ്:
സെപ്റ്റംബര്‍ 30 ന് മുമ്പ് പഞ്ചായത്ത് /കോര്‍പ്പറേഷനുകളില്‍ പ്രൊഫഷന്‍ ടാക്സ് ഒടുക്കേണ്ടത് കൊണ്ട് ആഗസ്ത് മാസത്തെ ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി പ്രൊഫഷന്‍ ടാക്സിന്റെ ആദ്യ പകുതി പ്രൊസസ്സ് ചെയ്യണം. 2013 ഫെബ്രുവരിയോടെ രണ്ടാം പകുതി പ്രൊസസ് ചെയ്യണം.

പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള തൊഴില്‍ നികുതി ദാതാക്കുളുടെ വിവരങ്ങളടങ്ങിയ ലിസ്റ്റും തൊഴില്‍ നികുതി കുറവ് ചെയ്ത് കൊണ്ടുള്ള അക്ക്വിറ്റന്‍സ് റിപ്പോര്‍ട്ടും സ്പാര്‍ക്ക് വഴി തയ്യാറാക്കുകയും ഇന്‍കം ടാക്സ് സ്റ്റേറ്റ്മെന്റിലും മറ്റും ഉള്‍പ്പെടത്തക്ക വിധത്തില്‍ തൊഴില്‍ നികുതി സ്പാര്‍ക്കില്‍ രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരില്‍ നിന്നും അക്ക്വിറ്റന്‍സ് രജിസ്റ്റര്‍ വഴി തൊഴില്‍ നികുതി പിടിച്ച ശേഷം സാധാരണ പോലെ അതാത് സ്ക്കൂള്‍ തന്നെ നേരിട്ട് പഞ്ചായത്ത്/കോര്‍പ്പറേഷനില്‍ നല്‍കണം. മറ്റ് ഡിഡക്ഷനുകളെ പോലെ, സ്പാര്‍ക്ക് ബില്‍ വഴി പ്രൊഫഷല്‍ ടാക്സ് കട്ട് ചെയ്ത് ട്രഷറി ട്രാന്‍സ്ഫര്‍ ക്രെഡിറ്റിലൂടെ പഞ്ചായത്ത്/കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാന്‍ ഇപ്പോള്‍ സംവിധാനമില്ല.

(ബാങ്ക് മുഖേന ശമ്പളം വിതരണം ചെയ്യുമ്പോള്‍ കോ-ഓപ്പറേറ്റീവ് റിക്കവറികള്‍ കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങളുടെ അക്കൌണ്ടുകളിലേക്ക് ബാങ്ക് തന്നെ അടക്കുന്ന സംവിധാനം അപൂര്‍വം ചില സ്ഥലങ്ങളില്‍ നടപ്പായിട്ടുണ്ട്. തൊഴില്‍ നികുതിയുടെ കാര്യത്തിലും ഈ സൌകര്യം സമീപഭാവിയില്‍ തന്നെ ലഭ്യമായേക്കാം.)

സ്പാര്‍ക്ക് വഴി പ്രൊഫഷന്‍ ടാക്സ് കാല്‍ക്കുലേഷന്‍ നടത്തുന്നതിനും ഷെഡ്യൂള്‍ തയ്യാറാക്കുന്നതിനും Salary Matters- Processing ല്‍ Prof. tax calculation തെരഞ്ഞെടുക്കുക.
ഇപ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill type തെരഞ്ഞെടുത്ത ശേഷം Include Prof. Tax ല്‍ ക്ലിക്ക് ചെയ്ത ശേഷം First Half സെലക്ട് ചെയ്യണം. (2013 ഫെബ്രുവരിയില്‍ പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്യുന്നവര്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ വഴി First Half പ്രൊഫഷണല്‍ ടാക്സ് പ്രിപ്പയര്‍ ചെയ്തത് ഡിലീറ്റ് ചെയ്തു കളയണം. ഇനി Second Half ആണ് സെലക്ട് ചെയ്യേണ്ടത്.) പീരിയഡ് തനിയെ തെളിഞ്ഞ് വരുമ്പോള്‍ “Confirm” ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയിലെ Print Prof. Tax Deduction ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ പ്രൊഫഷന്‍ ടാക്സ് ഡിഡക്ഷന്‍ വിവരങ്ങളടങ്ങിയ പി.ഡി.എഫ് റിപ്പോര്‍ട്ട് ലഭിക്കും. കൂടാതെ, ഈ ബില്ലിലെ എല്ലാ ജീവനക്കാരുടെയും Deductions ല്‍ 1-8-2012 മുതല്‍ 31-8-2012 കാലാവധി രേഖപ്പെടുത്തി പ്രൊഫഷന്‍ ടാക്സ് തുകയും വന്നിട്ടുണ്ടാകും. പ്രൊസസ്സ് ചെയ്ത ശേഷം ബില്ലിലെ എല്ലാ ജീവനക്കാരുടെയും പ്രൊഫഷന്‍ ടാക്സ് ഒഴിവാക്കേണ്ടി വന്നാല്‍ Remove Existing Prof. Tax എന്ന ബട്ടണ്‍ ഉപയോഗിക്കാം.

പഞ്ചായത്ത്/ കോര്‍പ്പറേഷനുകള്‍ക്ക് നല്‍കാനുള്ള എസ്.ഡി.ഒ മാരുടെ ലിസ്റ്റും ഇവിടെ നിന്ന് പ്രിന്റ് ചെയ്തെടുക്കാവുന്നതാണ്.


അഡ്-ഹോക് ബോണസ്:
സ്പാര്‍ക്ക് വെബ്സൈറ്റിലെ പ്രധാന മെനുവായ Salary Matters- Processing- Bonus ലെ Bonus Calculation, Cancel Bonus Calculation, Bonus Bill മെനുകള്‍ ഉപയോഗിച്ചാണ് ബോണസ് ബില്‍ തയ്യാറാക്കുന്നത്. 31-3-2012 തിയ്യതിയിലെ ആകെ ശമ്പളവും 1-4-2011 മുതല്‍ 31-3-2012 വരെയുള്ള സര്‍വ്വീസും പരിഗണിച്ചാണല്ലോ അഡ്-ഹോക് ബോണസ് കണക്കാക്കുന്നത്. അതിനാല്‍ 2011-12 ലെ മുഴുവല്‍ ബില്ലുകളും സ്പാര്‍ക്കിലെടുക്കുകയോ മാന്വലായി ചേര്‍ക്കുകയോ ചെയ്തവര്‍ക്ക് മാത്രമെ ബോണസ് ബില്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

Basic Pay, Personal Pay, Special Pay, Special Allowance, Personal Allowance, and 38% of Basic Pay in the revised scale; ഇവയുടെ ആകെ തുക 14500 ല്‍ കവിയുന്നില്ലെങ്കില്‍ അഡ്-ഹോക് ബോണസ് ലഭിക്കും. അടിസ്ഥാന ശമ്പളം മാത്രമേയുള്ളുവെങ്കില്‍, അടിസ്ഥാന ശമ്പളം 10507 ന് മുകളിലുള്ളവര്‍ക്ക് ബോണസ് ഇല്ല എന്ന് പറയാം.(14500/1.38=10507)

ഈ വര്‍ഷത്തെ ബോണസ് ഉത്തരവ് പ്രകാരം Administration- Slabs and Rates ല്‍ Bonus Ceiling Details ചേര്‍ക്കപ്പെടുന്നതൊടെ മാത്രമെ ബോണസ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ടാണ് ഉത്തരവിറങ്ങിയ ആദ്യ ദിവസം അപ്ഡേഷന് വേണ്ടി കുറച്ചു സമയം മാറ്റി വെച്ചത്. മേല്‍ പറഞ്ഞത് കൂടാതെ പല കാര്യങ്ങളും ബോണസ് കാല്‍ക്കുലേഷനെ ബാധിക്കുന്ന സന്ദര്‍ഭങ്ങളൂണ്ട്. ഇവയൊക്കെ പരിഗണിച്ച് കൊണ്ട് കാര്യങ്ങള്‍ സെറ്റ് ചെയ്യാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ബോണസ് ബില്ലുകള്‍ ശരിയായി പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ വര്‍ഷം അത്തരം പ്രശ്നങ്ങളൊന്നും ആരും പറഞ്ഞു കേട്ടില്ല. അതിനാല്‍ അതെല്ലാം പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.


NB : ബോണസ് കാല്‍ക്കുലേഷന്‍ ചെയ്യുന്നതിന് മുമ്പ് ഓര്‍ക്കേണ്ടത് സ്പാര്‍ക്കില്‍ എന്നു മുതല്‍ സാലറി ചെയ്തു തുടങ്ങി എന്നതാണ്. ഒരിക്കല്‍ക്കൂടി പറയട്ടെ, 2011 April മുതല്‍ Sparkല്‍ Salary വാങ്ങിയത് വരെയുള്ള ശമ്പളം Salary Matters - Manually Drawn എന്ന ഒപ്ഷന്‍ വഴി കയറ്റിയതിന് ശേഷമേ ബോണസ് കാല്‍കുലേഷന്‍ നടത്താവൂ.

ഫെസ്റ്റിവല്‍ അലവന്‍സ്:
സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Festival Allowance മെനുവിലൂടെയാണ് ഫെസ്റ്റിവല്‍ അലവന്‍സ് ബില്ലുകളെടുക്കുന്നത്. സര്‍ക്കാരുത്തരവിന്റെ അടിസ്ഥാനത്തില്‍ സ്പാര്‍ക്കില്‍ ആവശ്യമായ സെറ്റിങ്സ് നടത്തപ്പെടുന്നതോടെ മാത്രമെ ഈ വര്‍ഷത്തെ ഈ ബില്ലും സാദ്ധ്യമാവുകയുള്ളൂ.
ബോണസ് ബില്ലില്‍ നിന്നും വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം മിക്ക ജീവനക്കാരുടെയും എസ്.എഫ്.എ ബില്ലുകളെടുക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ട് ടൈം ജീവനക്കാരുടേതിലും റിട്ടയര്‍ ചെയ്തവരുടേതിലുമൊക്കെ പ്രശ്നങ്ങളുണ്ടായിരുന്നു. ഈ വര്‍ഷം സമയമാകുമ്പോള്‍ മാത്രമെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കൂ.
ഓണം/ ഫെസ്റ്റിവല്‍ അഡ്വാന്‍സ്
മുന്‍ വര്‍ഷങ്ങളില്‍ ഏറെക്കുറെ പ്രശ്നങ്ങളില്ലാതെ ഫെസ്റ്റിവല്‍ അഡ്വാല്‍സ് ബില്‍ പ്രൊസസ്സ് ചെയ്യാന്‍ കഴിഞ്ഞിരുന്നു. സ്പാര്‍ക്ക് സൈറ്റിലെ Salary Matters- Processing- Onam/ Festival Advance Processing മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിന്‍ഡോയില്‍ DDO Code ഉം Bill Type ഉം തെരഞ്ഞെടുത്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Proceed നല്‍കണം. എല്ലാവര്‍ക്കും ഒരേ തുകയല്ലെങ്കില്‍, ഒരു തുക നല്‍കിയ ശേഷം ആ തുക വരുന്ന എല്ലാ ജീവനക്കാരെയും സെലക്ട് ചെയ്ത ശേഷം അടുത്ത തുക ചേര്‍ത്ത് ആ തുകക്കുള്ള ജീവനക്കാരെയും സെലക്ട് ചെയ്യണം. ഇങ്ങിനെ ആവശ്യമായ എല്ലാവരെയും സെലക്ട് ചെയ്ത ശേഷം വേണം Proceed നല്‍കാന്‍. പ്രൊസസ്സിങ് പൂര്‍ത്തിയായാല്‍ Onam/ Fest. Advance Bill Generation ല്‍ നിന്നും ബില്ലിന്റെ ഇന്നറും ഔട്ടറും പ്രിന്റ് ചെയ്യാം.

മേല്‍ പറഞ്ഞ രീതിയില്‍ ബില്ലെടുത്ത് കഴിഞ്ഞാല്‍ അഡ്വാന്‍സ് റിക്കവറി അഞ്ച് തവണകളായി യഥാസമയം തുടങ്ങിക്കോളും. ഇതിനായി നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ടതില്ല. മുന്‍കാലങ്ങളില്‍ ചില ഓഫീസുകള്‍ അഡ്വാന്‍സ് നല്‍കുമെന്നല്ലാതെ തിരിച്ച് പിടിക്കാറില്ലായിരുന്നു. ഓഡിറ്റ് വരുമ്പോളേക്കും സാമ്പത്തിക വര്‍ഷം കഴിഞ്ഞിരിക്കുമെന്നതിനാല്‍ കാര്യമായ നടപടിയൊന്നുമുണ്ടാകാറില്ല. മന:പ്പൂര്‍വ്വം കൃത്രിമം കാണിച്ചാലെ സ്പാര്‍ക്കില്‍ റിക്കവറി തടയാനാകൂ. അതിനാല്‍ ഈ വര്‍ഷം മുതല്‍ ഫെസ്റ്റിവല്‍ അഡ്വാന്‍സിന്റെ കാര്യത്തില്‍ സ്പാര്‍ക്ക് ബില്‍ നിര്‍ബന്ധമാക്കാന്‍ സാദ്ധ്യതയുണ്ട്.

ഇത് വരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍; ബോണസ്/ എസ്.എഫ്.എ ഉത്തരവിലെ എല്ലാ നിബന്ധനകളും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരു അപ്ഡേഷല്‍ സ്പാര്‍ക്കില്‍ പ്രതീക്ഷിക്കുക വയ്യ. അത് കൊണ്ട് തന്നെ ഈ വര്‍ഷം മുതല്‍ ഈ ബില്ലുകള്‍ സ്പാര്‍ക്കില്‍ തന്നെ വേണമെന്ന് നിര്‍ബന്ധിക്കപ്പെടുകയാണെങ്കില്‍ ചില ജീവനക്കാരുടെ കാര്യത്തില്‍ ഏറെ പ്രശ്നങ്ങളുണ്ടാകാനും സാദ്ധ്യതയുണ്ട്. എന്തായാലും പ്രശ്നങ്ങളെല്ലാം നമുക്കിവിടെ ചര്‍ച്ച ചെയ്യാം.

Spark Help file for Onam Advance and Festival Allowance of SDOs
Prepared By Muhammed A.P, Law College, Kozhikode

Kamis, 26 April 2012

സ്പാര്‍ക്കില്‍ ശമ്പളബില്ലിനോടൊപ്പം ഡി.എ അരിയര്‍ പ്രൊസസ് ചെയ്യുന്ന വിധം

മാത്‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച സ്പാര്‍ക്ക് പോസ്റ്റ് ഒട്ടേറെ പേര്‍ക്ക് ഉപകാരപ്പെട്ടു എന്നു കേള്‍ക്കുമ്പോള്‍ വളരെയേറെ സന്തോഷമുണ്ട്. ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ആ പോസ്റ്റ് കൊണ്ട് മാത്രം മറ്റാരുടേയും സഹായമില്ലാതെ സാലറി ബില്‍ പ്രൊസസ് ചെയ്ത ഒട്ടേറെ സ്ക്കൂളുകളുണ്ട്. ലോ കോളേജിന്റെ ഡി.എം.യുയും കോളേജ് വിദ്യാഭ്യാസ വകുപ്പിലെ മാസ്റ്റര്‍ട്രെയിനറുമായ കോഴിക്കോട് ലോ കോളേജിലെ മുഹമ്മദ് സാറിനെപ്പോലെ, വി.എച്ച്,എസ്.ഇയുടെ ഡി.എം.യു കൂടിയായ ഷാജി സാറിനെപ്പോലെ, ഐടിഅറ്റ് സ്ക്കൂളിലെ അനില്‍ സാറിനെപ്പോലെയുള്ളവരുടെ ഇടപെടലുകള്‍ ആ പോസ്റ്റിനെ കൂടുതല്‍ ജനകീയമാക്കി. പൊതുവായി വരാവുന്ന ഏതാണ്ടെല്ലാ ചോദ്യങ്ങള്‍ക്കുമുള്ള (FAQ) മറുപടി ഇവര്‍ മൂവരും കമന്റുകളിലൂടെ നല്‍കിയിട്ടുമുണ്ട്. നാനൂറിനു മേല്‍ കമന്റുകളാണ് ആ പോസ്റ്റിലുള്ളതെന്ന ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്നു. ഈയിടെയായി ഒട്ടേറെ പേര്‍ ആവശ്യപ്പെട്ട ഒരു കാര്യമാണ് സ്പാര്‍ക്കില്‍ സാലറി ബില്ലിനോടൊപ്പം അരിയര്‍ പ്രൊസസ് ചെയ്തെടുക്കുന്നതെങ്ങനെ എന്നത്. ഷാജി സാറാണ് ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. സ്പാര്‍ക്കുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റായി ചര്‍ച്ച ചെയ്യുമല്ലോ.

Salary Matters - Processing - Arrears- D.A Arrears എന്നതാണ് (ചിത്രം 1) അരിയേഴ്‌സ് പ്രോസസ് ചെയ്യുന്നതിനുള്ള ആദ്യ സ്‌റ്റെപ്പ്. ഇപ്പോള്‍ ചിത്രം 2 ലെ വിന്‍ഡോ ലഭിക്കും.

ഇതില്‍ Processing Period (ഏത് മാസം മുതല്‍ ഏതു മാസം വരെയുള്ള അരിയേഴ്‌സാണ് പ്രോസസ് ചെയ്യേണ്ടത് എന്നത്) ശരിയായി ചേര്‍ക്കുക. DDO Code, Bill Type എന്നിവയും സെലക്ട് ചെയ്യണം.

ബില്ലിലെ മുഴുവന്‍ പേര്‍ക്കും അരിയേഴ് പ്രോസസ് ചെയ്യുവാനുദ്ദേശിക്കുന്നുവെങ്കില്‍ All Employees എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത്, Submit ബട്ടണ്‍ ക്ലിക്ക് ചെയ്യാം. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടത് മുഴുവന്‍ പേര്‍ക്കുമല്ലെങ്കില്‍ Select Employees എന്ന ബട്ടണ്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.

Select Employees ക്ലിക്ക് ചെയ്യുമ്പോള്‍ എംപ്ലോയീസിന്റെ പേരുള്ള ലിസ്റ്റ് ഓരോ പേരിനൊപ്പവും ചെക്ക് ബോക്‌സ് സഹിതം പ്രത്യക്ഷപ്പെടും. അരിയേഴ്‌സ് പ്രോസസ് ചെയ്യേണ്ടവരുടെ പേരിന് നേരെയുള്ള ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Submit ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Job Status വ്യക്തമാക്കുന്ന കളങ്ങള്‍ പ്രത്യക്ഷപ്പെടും (ചിത്രം 4).

ആവശ്യമെങ്കില്‍ Refresh ബട്ടണ്‍ ക്ലിക്ക് ചെയ്യാം. Processing Status എന്ന കളത്തില്‍ Job Completed Successfully എന്ന് എഴുതി വരുമ്പോള്‍ പ്രോസസ് പൂര്‍ണമായി എന്ന് മനസ്സിലാക്കാം.

അരിയേഴ്‌സ് ശരിയാണോ എന്നറിയുന്നതിനും സ്‌റ്റേറ്റ്‌മെന്റ് എടുക്കന്നതിനും
Salary Matters - Bills & Schedules - Arrear- DA Arrear bill എന്നതാണ് (ചിത്രം 5) ഇതിനുള്ള മാര്‍ഗ്ഗം. ഇപ്പോള്‍ ചിത്രം 6 ലെ വിന്‍ഡോ ലഭിക്കും.

ഇതില്‍ D.D.O Code, Processed Month എന്നിവ ചേര്‍ക്കുക. (Processed Month എന്നതില്‍ അരിയേഴ്‌സ് കണക്കു കൂട്ടേണ്ടതായ മാസമല്ല, പ്രോസസ് ചെയ്ത മാസമാണ് ചേര്‍ക്കേണ്ടത് എന്നത് ശ്രദ്ധിക്കുക. Bill Typeല്‍ Inner Bill എന്നതാണ് ക്ലിക്ക് ചെയ്യേണ്ടത്. വെള്ള കളങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന Bill Detailsന്റെ വലത് അറ്റത്തുള്ള Select ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അരിയേഴ്‌സ് സ്‌റ്റേറ്റ്‌മെന്റ് ലഭിക്കും. ഈ സ്‌റ്റേറ്റ്‌മെന്റിന്റെ പ്രിന്റ് ഔട്ട് ബില്ലിനോടൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്.


പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പളബില്ലിലൂടെ പി.എഫ് ല്‍ ലയിപ്പിക്കുന്നതിന്

അരിയര്‍ സ്‌റ്റേറ്റ്‌മെന്റ് പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിക്കഴിഞ്ഞാല്‍, പ്രോസസ് ചെയ്ത അരിയേഴ്‌സ് ശമ്പള ബില്ലിലൂടെ പി.എഫില്‍ ലയിപ്പിക്കേണ്ടതുണ്ട്. അതിനായി Salary Matters - Arrears- Merge Arrears with Salary എന്ന മാര്‍ഗ്ഗം സ്വീകരിക്കുക. (ചിത്രം 7)

ഇപ്പോള്‍ ചിത്രം 8 ലെ വിന്‍ഡോ ദൃശ്യമാകും. ഇതില്‍ DDO Code സെലക്ട് ചെയ്യണം. Arrear Processed Year എന്നതില്‍ അരിയേഴ്‌സ് പ്രോസസ് ചെയ്ത മാസവും Arrear to be merged with Salary for the Yearഎന്നതില്‍ അരിയേഴ്‌സ് ഏത് മാസത്തെ ശമ്പളത്തിലാണ് ലയിപ്പിക്കേണ്ടത് എന്നതും ചേര്‍ക്കുക. Arrear Processed Year എന്ന വരി ചേര്‍ക്കുമ്പോള്‍ വെള്ള കളങ്ങളില്‍ Bill Details തെളിയും.

ഇതിന്റെ വലത് അറ്റത്തുള്ള ചെക്ക് ബോക്‌സില്‍ (ചുവന്ന നിറത്തില്‍ ചിത്രത്തില്‍ ഉള്ളത്) ടിക് ചെയ്ത് Proceed ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മെര്‍ജിംഗ് പൂര്‍ത്തിയായി. ഇത് സംബന്ധിച്ച മെസ്സേജ് ഈ വിന്‍ഡോയില്‍ താഴെ ഇടത് ഭാഗത്ത് പ്രത്യക്ഷപ്പെടും. Arrear to be merged with Salary for the Year എന്ന വരിയില്‍ ചേര്‍ത്ത മാസത്തെ ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ Allowance ലും Deductionsലും ഈ അരിയേഴ്‌സ് തുക ഓരോ ഉദ്യോഗസ്ഥനുമുണ്ടാകും.

ഈ പോസ്റ്റിന്റെ പി.ഡി.എഫ് കോപ്പി ഇവിടെയുണ്ട്

Rabu, 28 Maret 2012

Spark ലൂടെ സാലറി പ്രൊസസ് ചെയ്യാം.

2012 ജനുവരി മാസം മുതല്‍ സ്പാര്‍ക്ക് വഴിയെടുക്കുന്ന ശമ്പളബില്ലുകള്‍ മാത്രമേ പാസ്സാക്കുകയുള്ളുവെന്ന സര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ ഒട്ടേറെ അധ്യാപകര്‍ സ്പാര്‍ക്ക് സംബന്ധിയായ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് മാത്‌സ് ബ്ലോഗിനോട് ആവശ്യപ്പെടുകയുണ്ടായി. അതു തന്നെയാണ് ഈ പോസ്റ്റ് തയ്യാറാക്കാന്‍ കാരണമായതും. സ്പാര്‍ക്ക് രംഗപ്രവേശം ചെയ്തിട്ട് ഏറെ നാളായെങ്കിലും എന്റെ വിദ്യാലയത്തില്‍ നാളിതേ വരെ സ്പാര്‍ക്ക് ചെയ്തിരുന്നില്ല. അവസാന ഓര്‍ഡര്‍ പുറത്തിറങ്ങുന്നതിന്റെ തൊട്ടു മുമ്പാണ് സ്പാര്‍ക്കിലൂടെ സ്ക്കൂളിലെ സാലറി ബില്‍ പ്രൊസസ് ചെയ്തത്. എറണാകുളം ഐടി@സ്ക്കൂള്‍ പ്രൊജക്ടിനു കീഴില്‍ മൂവാറ്റുപുഴയില്‍ മാസ്റ്റര്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്ന അനില്‍ സാറാണ് സ്പാര്‍ക്ക് ഇംപ്ലിമെന്റേഷന് ഞങ്ങളെ ആദ്യാവസാനം സഹായിച്ചത്. നമ്മുടെ വിദ്യാഭ്യാസമേഖലയില്‍ സ്പാര്‍ക്കിനെക്കുറിച്ച് വ്യക്തമായ അവഗാഹമുള്ളവരില്‍ അഗ്രഗണനീയരായി പരിഗണിക്കപ്പെടാവുന്നവരിലൊരാളാണ് അദ്ദേഹം. നിസ്വാര്‍ത്ഥമായ, സേവനമനോഭാവമുള്ള അദ്ദേഹം ഒരു കുട്ടിയെ പഠിപ്പിക്കുന്നതു പോലെ തന്നെ ക്ഷമയോടെ ലളിതമായിത്തന്നെ ഞങ്ങള്‍ക്കിതേക്കുറിച്ച് വിശദീകരിച്ചു തന്നു. മനസ്സിലാക്കിയത് അതു പോലെ തന്നെ മാത്​സ് ബ്ലോഗ് വായനക്കാര്‍ക്കായി പങ്കുവെക്കട്ടെ. ബ്ലോഗിനു വേണ്ടി പോസ്റ്റ് ഒരുക്കിയപ്പോള്‍ പോരായ്മകള്‍ ചൂണ്ടിക്കാട്ടിത്തരുന്നതിലടക്കമുള്ള എല്ലാ ഘട്ടത്തിലും അനില്‍ സാര്‍ ഞങ്ങള്‍ക്കൊപ്പം സഹകരിക്കുകയുണ്ടായി. അതുപോലെ തന്നെ തെറ്റുകളുണ്ടെങ്കില്‍ അറിയാവുന്നവര്‍ തിരുത്തിത്തരുകയും വേണം. അതു മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യവും.

സ്പാര്‍ക്ക് ഇനീഷ്യലൈസ് ചെയ്യാനും സ്പാര്‍ക്കിലൂടെ ബില്‍ പ്രൊസസ് ചെയ്യാനും പോകുന്നവരോട് ആദ്യമായി ഒരു കാര്യം പറയേണ്ടതുണ്ട്. സ്പാര്‍ക്കിലെ പല പേജുകളും അല്പം സമയമെടുത്താണ് ലോഡ് ചെയ്തു വരുന്നത്. അതു കൊണ്ടു തന്നെ നമ്മുടെ തിരക്കിനും ധൃതിക്കുമനുസരിച്ച് സോഫ്റ്റ്‌വെയര്‍ സ്പീഡാകണമെന്നില്ല. ക്ഷമയാണ് നമുക്ക് വേണ്ട കൈമുതല്‍. അതു മറക്കേണ്ട. മാത്രമല്ല ആദ്യത്തെ പതിമൂന്ന് സ്റ്റെപ്പുകളും ഇനീഷ്യനൈലസേഷന് വേണ്ടിയുള്ളതാണ്. പിന്നീട് സാലറി പ്രൊസസിങ്ങിന് അവസാന നാല് സ്റ്റെപ്പുകള്‍ മാത്രമേ വേണ്ടി വരുന്നുള്ളു. ചിത്രങ്ങള്‍ വ്യക്തമായി കാണുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി.

സ്റ്റെപ്പ് 1
www.spark.gov.inഎന്ന വെബ്സൈറ്റു വഴിയാണ് സാലറി ബില്‍ പ്രൊസസിങ്ങിനായി പ്രവേശിക്കേണ്ടത്. ആദ്യമായാണ് ഈ വെബ്സൈറ്റിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ താഴെ കാണുന്ന പോലെയൊരു warning page വന്നേക്കാം. Secure Connection Failed എന്നാകും അതില്‍ കാണുക. ചിത്രം നോക്കൂ.
സ്റ്റെപ്പ് 2
അതിനുള്ളില്‍ കാണുന്ന or you can add exception എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെയുള്ള പേജിലേക്ക് റീ ഡയറക്ട് ചെയ്യുന്നു.

അവിടെ നിന്നും Add exception നല്‍കിയാല്‍ താഴെ കാണുന്ന സ്പാര്‍ക്കിന്റെ ഹോം പേജിലേക്ക് പ്രവേശിക്കുന്നു. ഇനി ഇതേ കമ്പ്യൂട്ടറില്‍ നിന്നും സ്പാര്‍ക്ക് വെബ്സൈറ്റിലേക്ക് വരുമ്പോഴെല്ലാം താഴെ കാണുന്ന പേജായിരിക്കും തുറന്നു വരിക.
സ്റ്റെപ്പ് 3 : സ്പാര്‍ക്കിലേക്ക് ലോഗിന്‍ ചെയ്യാം
സ്പാര്‍ക്ക് ഹോം പേജിലെ Click here to login to Spark എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സ്പാര്‍ക്കിന്റെ Login പേജിലേക്കെത്താം. താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കൂ.
a) പേജിന്റെ വലതു വശത്തായി user name, password എന്നിവ നല്‍കുക. ഇത് ഓരോ സ്ക്കൂളിനും കോണ്‍ഫിഗര്‍ ചെയ്തു നല്‍കിയിട്ടുണ്ടാകും. മുന്‍വര്‍ഷങ്ങളില്‍ നടന്ന സ്പാര്‍ക്ക് പരിശീലനക്ലാസിലും മറ്റുമായി username ഉം passwordഉം നല്‍കിയിട്ടുണ്ടായിരുന്നു. username എന്നത് സ്ക്കൂളിലെ ആരുടെയെങ്കിലും PEN നമ്പറായിരിക്കും. password അതോടൊപ്പം തന്നെ നല്‍കിയിട്ടുണ്ടാകും, ഇനി ഇതൊന്നുമറിയില്ലെങ്കില്‍ അതാത് ജില്ലയിലെ DMU മാരെയോ info@spark.gov.in എന്ന ഇ-മെയിലില്‍ വിലാസത്തിലോ ബന്ധപ്പെടണം. ഓരോ ജില്ലയിലേയും DMU മാരുടെ ലിസ്റ്റ് സ്പാര്‍ക്ക് വെബ്സൈറ്റിലെ മെയിന്‍ മെനുവിലെ Queries-Spark DMU Details ല്‍ ഉണ്ട്. സ്പാര്‍ക്ക് ഇനീഷ്യലൈസ് ചെയ്തിട്ടുള്ളവരില്‍ നിന്നും ഇത് ശേഖരിക്കാം. username ഉം password ഉം ലഭിച്ചാല്‍ ലോഗിന്‍ പേജില്‍ അതു നല്‍കുക.

b) തൊട്ടു താഴെ Enter the Characters as shown below എന്നു കാണാം. അതിനു താഴെയായി അഞ്ച് അക്കങ്ങളും അക്ഷരങ്ങളും ഇടകലര്‍ത്തി ചരിച്ചും തിരിച്ചും നല്‍കിയിട്ടുണ്ടാകും (Captcha). വലതു വശത്തുള്ള ചെറിയ ചതുരത്തില്‍ അത് തെറ്റാതെ ടൈപ്പ് ചെയ്യണം. (മുകളിലെ ചിത്രം നോക്കുക.)
c) തുടര്‍ന്ന് Sign in എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അവിടെ നിന്നും നാം പ്രവേശിക്കുക സ്പാര്‍ക്കിന്റെ മെനു നല്‍കിയിരിക്കുന്ന പ്രധാന പേജിലേക്കാണ് (Establishment Interface). താഴെയുള്ള ചിത്രം നോക്കുക. പ്രധാന പേജിലേക്ക് എത്തുമ്പോള്‍ തന്നെ ഏറ്റവുമൊടുവില്‍ ഈ പേജിലേക്ക് ലോഗിന്‍ ചെയ്തത് എന്ന് ഏത് ഐ.പി അഡ്രസ്സില്‍ നിന്ന് എന്നെല്ലാമുള്ള ഒരു സന്ദേശം കാണാന്‍ കഴിയും. അത് ക്ലോസ് ചെയ്യാം.
(ഒരുപക്ഷേ ഇതിനെല്ലാം മുന്‍പായി നിലവിലെ പാസ്‌വേഡ് മാറ്റി പുതിയ പാസ്‌വേഡ് സെറ്റു ചെയ്യുന്നതിനുള്ള ജാലകം പ്രത്യക്ഷപ്പെട്ടേക്കാം. എങ്കില്‍ നിലവിലെ പാസ്‌വേഡ് മാറ്റുന്നത് ഉചിതമായിരിക്കും.)

d) 60 ദിവസം കൂടുമ്പോള്‍ പാസ്സ് വേഡ് ചേഞ്ച് ചെയ്യുന്നതിനുള്ള information പ്രത്യക്ഷപ്പെടും. ഇങ്ങനെ 60 ദിവസം കൂടുമ്പോള്‍ മാറുന്ന പാസ്സ് വേഡ് ഓര്‍ത്തു വെയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് രണ്ടു തവണ തുടര്‍ച്ചയായി ചേഞ്ച് ചെയ്തു ആദ്യ പാസ്സ് വേഡ് തന്നെ വീണ്ടും സെറ്റു ചെയ്തെടുക്കാവുന്നതാണ്.

സ്റ്റെപ്പ് 4 : ഓഫീസ് സെറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ?

ആദ്യം Administration-Code Master-Office മെനുവിലൂടെ Office സെര്‍ച്ചു ചെയ്ത് Office വിവരങ്ങള്‍ സെറ്റു ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. office വിവരങ്ങള്‍ എന്നു വെച്ചാല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍ എന്നാണ് അര്‍ത്ഥം. Department, District എന്നിവ സെലക്ട് ചെയ്ത് നമ്മുടെ സ്ഥാപനത്തിന്റെ പേരിന്റേയോ സ്ഥലപ്പേരിന്റേയോ ആദ്യ മൂന്ന് അക്ഷരങ്ങള്‍ നല്‍കി ഓഫീസ് സെര്‍ച്ചു ചെയ്തെടുക്കാം.
ഏതാണ്ടെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് വിശദമായ നിരീക്ഷണം തന്നെ നടത്തണം. ചില സ്ഥാപനങ്ങള്‍ രണ്ടും മൂന്നും തവണ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. അവയില്‍ ഒന്നൊഴികെ മറ്റെല്ലാം Duplicate എന്ന് സൂചിപ്പിച്ചിട്ടുമുണ്ടാകും. ഓഫീസ് സെറ്റു ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളെ ചിത്രത്തില്‍ നിന്നു തന്നെ മനസ്സിലാക്കാമല്ലോ.
പല തരത്തില്‍ search ചെയ്തിട്ടും നമ്മുടെ സ്ഥാപനം ഈ ലിസ്റ്റില്‍ ഇല്ലെന്നു കണ്ടാല്‍ DMU നെയോ അല്ലെങ്കില്‍ info@spark.gov.in എന്ന സ്പാര്‍ക്കിന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെട്ട് താഴെ നല്‍കിയിരിക്കുന്ന പ്രകാരം നമ്മുടെ സ്ഥാപനത്തിന്റെ വിവരങ്ങള്‍ നല്‍കി office സെറ്റ് ചെയ്തു തരാന്‍ ആവശ്യപ്പെടാം.

1. Dept name:Education (General)
2. District:
3. Office name(As in SPARK):
4. Full Address with name of Post office and PIN code:
5. Phone number with STD Code:
6. Name of Treasury:
7. PEN of DDO : From Date:
8. HRA/CCA slab (Ref page 4 of Pay Revision Book):
9. District & Taluk:
10.Village:
11. Local Body :

സ്റ്റെപ്പ് 5 : സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെട്ട സ്റ്റാഫിന്റെ ലിസ്റ്റ്
സ്പാര്‍ക്ക് വഴി ആരുടെയെല്ലാം ഡാറ്റ എന്റര്‍ ചെയ്തിട്ടുണ്ടെന്ന് നോക്കാം. നേരത്തേ ഡാറ്റാ എന്‍ട്രിക്ക് വേണ്ടി നമ്മുടെയെല്ലാം സര്‍വീസ് ബുക്ക് കൊണ്ടു പോയിരുന്നല്ലോ. സ്പാര്‍ക്കില്‍ ഡാറ്റ എന്‍റര്‍ ചെയ്തതിന്റെ നമ്പറാണ് (Permanent Employee Number) PEN. ഈ നമ്പര്‍ ഉള്ള ഒരാളുടെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാണ്.

മെനുവിലെ Queries-office wise list എന്ന ക്രമത്തില്‍ തുറക്കുക. അതില്‍ District, Treasury എന്നിവ കൃത്യമായി നല്‍കിയ ശേഷം List എന്ന ആക്ഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക. താഴെ ആ സബ്ട്രഷറിക്കു കീഴില്‍ നിന്ന് ശമ്പളം വാങ്ങുന്ന എല്ലാ സ്ക്കൂളുകളും ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടാകും, അതില്‍ നിന്നും നമ്മുടെ സ്ക്കൂള്‍ / ഓഫീസ് കണ്ടെത്തുക. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക.)
സ്ക്കൂളിന്റെ നേരെ എത്ര ഉദ്യോഗസ്ഥരുടെ പേരുകള്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്തിട്ടുണ്ടെന്ന് കാണിച്ചിട്ടുണ്ടാകും. (മുകളിലെ ചിത്രവുമായി താരതമ്യം ചെയ്തു നോക്കൂ) അതിനു തൊട്ടടുത്തുള്ള Details ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അവരുടെ പേരുകളും ബേസിക് പേയുമെല്ലാം പി.ഡി.എഫ് രൂപത്തില്‍ തുറന്നു വരുന്നു. ഈ ലിസ്റ്റിലുള്ളവരുടെ പേരുകളും അത്യാവശ്യം വിവരങ്ങളും സ്പാര്‍ക്കില്‍ എന്റര്‍ ചെയ്തിട്ടുണ്ട്. ഇതിലില്ലാത്ത സ്റ്റാഫിന്റെ വിവരങ്ങള്‍ New Employee Record വഴി (സ്റ്റെപ്പ് 10) എന്റര്‍ ചെയ്യാവുന്നതേയുള്ളു.

a) Office wise list ല്‍ ഉള്ള ആരെങ്കിലും ട്രാന്‍സ്ഫറായിട്ടുണ്ടെങ്കില്‍ അവരെ Service Matters ല്‍ Transfer എന്ന മെനുവില്‍ വിവരങ്ങള്‍ നല്കി Transfer ചെയ്യണം.
b) അതുപോലെ റിട്ടയര്‍ ചെയ്തവരെ Service Matters ല്‍ Retirements എന്ന മെനുവില്‍ വിവരങ്ങള്‍ നല്കി Retire ആക്കണം.
c) നമ്മുടെ office ലേക്ക് Transfer ആയി വന്നവരെയും കൊണ്ടു വരേണ്ടതുണ്ട്.
d) ഈ കാര്യങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടായാല്‍ DMU -നെ contact ചെയ്യേണ്ടതാണ്

സ്റ്റെപ്പ് 6 : ഡിഡിഒ കോഡും ഡി.ഡി.ഒയുടെ വിവരങ്ങളും
DDO Code (Drawing and Disbursing Officer's Code) ശരിയാണോയെന്ന് പരിശോധിക്കാം. അതിനായി DDO change ചെയ്യുന്നതിന് Service Matters-DDO change എന്ന മെനുവിലൂടെ പ്രവേശിക്കാം. (DDO സെറ്റു ചെയ്തിട്ടില്ലെങ്കില്‍ DMU -നെ contact ചെയ്യേണ്ടതാണ്.) ഇതില്‍ Office ആയി സ്ക്കൂളിന്റെ പേര് നല്‍കുമ്പോള്‍ The Present DDO, Designation എന്നിവ കാണിച്ചിട്ടുണ്ടാകും. സ്ക്കൂളുകളുടെ കാര്യത്തില്‍ ഇത് പ്രധാന അധ്യാപകനായിരിക്കും. ഈ വിവരങ്ങള്‍ കൃത്യമാണെങ്കില്‍ ഇവിടെ മറ്റൊന്നും ചെയ്യേണ്ടതില്ല. ഇനി സ്ക്കൂളിലെ DDOയ്ക്ക് മാറ്റമുണ്ടെങ്കില്‍ New DDO യുടെ പേരിന്റെ ആദ്യ മൂന്ന് അക്ഷരങ്ങളോ PEN നമ്പറോ നല്‍കി Search ചെയ്യുക. താഴെ Designation, As on Date (എന്നു മുതല്‍) തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കുക. തുടര്‍ന്ന് Confirm ചെയ്താല്‍ DDO Change പൂര്‍ത്തിയായി.


സ്റ്റെപ്പ് 7 : സ്ഥാപനത്തിലെ ബില്‍ ടൈപ്പുകള്‍ സെറ്റ് ചെയ്യാം.
Salary Matters -ല്‍ Establish Bill Type – ല്‍ Bill Type സെറ്റു ചെയ്തശ്ശേഷം Present Salary -ല്‍ Employee -യെ Bill Type ലേക്ക് Add ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, (സ്റ്റെപ് 8) സാധിക്കാതെ വരുന്നുണ്ടെങ്കില്‍ Office സെറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്നു ചുരുക്കം.

Bill Type സെറ്റു ചെയ്യുന്ന വിധം: Salary Matters -ല്‍ Establish Bill Type ല്‍ പ്രവേശിക്കുക
DDO Code സെലക്ട് ചെയ്യുക. (താഴെയുള്ള ചിത്രം നോക്കുക.)

ഇവിടെ നമ്മുടെ Office-ല്‍ എത്ര ബില്ലുകളുണ്ടോ അത്രയും തന്നെ Bill Type -കള്‍ സെറ്റു ചെയ്യണം. HS Bill, UP bill, LP Bill, EP Bill, SDO Salary, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് വേണ്ടി Wages തുടങ്ങിയ വിവിധ ബില്‍ ടൈപ്പുകളുണ്ടാകും. സ്ഥാപനത്തില്‍ സാലറി ബില്ലെഴുതുന്ന ഉദ്യോഗസ്ഥന് സ്ഥാപനത്തിലെ ബില്‍ ടൈപ്പുകളേക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കും. 01, 02 എന്ന് സീരിയല്‍ നമ്പറിട്ട് അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കി insert -ല്‍ click ചെയ്യുക. പ്രത്യേകം ശ്രദ്ധിക്കുക; SDO bill type സെറ്റു ചെയ്യുമ്പോള്‍ Bill Sl. No. ആയി SD എന്നെ കൊടുക്കാവു.

സ്റ്റെപ്പ് 8 : സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെട്ടവരുടെ വിവരങ്ങള്‍ പരിശോധിക്കാം
ആദ്യത്തെ മെനുവായ Administration ല്‍ നിന്നും Edit Employee Record തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക)
Employee Details ല്‍ നീല നിറത്തിലുള്ള പാനലില്‍ Personal Memoranda, Present Service Details, Contact details എന്നിങ്ങനെ മൂന്ന് മെനു കാണാനാകും. അതില്‍ Personal Memoranda യിലാണ് ആദ്യമെത്തുക.
(മുകളിലെ ചിത്രവുമായി താരതമ്യം ചെയ്തു നോക്കൂ)

ഇനി അപ്ഡേഷന്‍ ആരംഭിക്കാം. സ്റ്റെപ്പ് 5 ല്‍ പറഞ്ഞ പ്രകാരം പ്രിന്റെടുത്ത സ്റ്റാഫ് ലിസ്റ്റിലുള്ളവരുടെ പേരിന്റെ ആദ്യത്തെ മൂന്ന് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുമ്പോള്‍ത്തന്നെ അവരുടെ പേരുകള്‍ കാണാനാകും. അല്ലെങ്കില്‍ PEN കൊടുത്ത് വെളിയില്‍ click ചെയ്താലും മതി. ഓരോന്നോരോന്നായി അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാം. ഈ പേജില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കിയതിനു ശേഷം Confirm ചെയ്യുക. തുടര്‍ന്ന് ഏറെ പ്രധാനപ്പെട്ട Present Service details എന്ന പേജിലേക്ക് മെനു വഴി പ്രവേശിക്കാം. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കൂ.)

സ്റ്റെപ്പ് 9: നമ്മുടെ സര്‍വീസ് വിവരങ്ങള്‍ കൃത്യമാക്കാം
a) ഇവിടെ office, Employment type, Service Category, Designation, PF Type, PF Number, Date of join in Govt. Service, Date of joining in the department എന്നിവ നിര്‍ബന്ധമായും നല്‍കണം.

b) Deputationനിലുള്ളവര്‍ അതിനും താഴെയുള്ള വിവരങ്ങള്‍ അപ്​ഡേറ്റ് ചെയ്യണം. തുടര്‍ന്ന് Confirm ചെയ്യുക. Present Service Details ല്‍ വിവരങ്ങള്‍ നല്കി Confirm ചെയ്യുമ്പോള്‍ Unexpected Error എന്നൊരു മെസ്സേജ് ആവര്‍ത്തിച്ചു വരാം. നമ്മള്‍ പിന്‍വാങ്ങണ്ട കാര്യമില്ല. ആ പേജിലെ എല്ലാ വിവരങ്ങളും ഒരുമ്മിച്ച് നല്കി Confirm ചെയ്യേണ്ട, പകരം രണ്ടോ മൂന്നോ വിവരങ്ങള്‍ നല്കി Confirm ചെയ്യുക. ഇങ്ങനെ ചെയ്യണമെന്ന് ആരും എഴുതിവച്ചിട്ടൊന്നുമില്ല, ആവശ്യം നമ്മുടെതല്ലെ?, ക്ഷമയോടെ ശ്രമം തുടരുക.
(c) Service History, Leave, Probation, Department Test, Qualifications,Cotact Details ഇവയെല്ലാം സമയം കിട്ടുന്നപോലെ Update ടെയ്യേണ്ടതാണ്.

c) (ഓരോ ഉദ്യോഗസ്ഥന്റേയും service History കൂടി (ഏറ്റവും മുകളിലെ മെനുവിലെ എട്ടാം മെനു) അപ്ഡേറ്റ് ചെയ്യുന്നതാണ് നല്ലത്. കാരണം, ഭാവിയില്‍ ഇതെല്ലാം ആവശ്യമായി വന്നേക്കാം. ഇനി അഥവാ, സമയമില്ലെങ്കില്‍ ഈ ജോലി പിന്നീടൊരു സമയത്തേക്ക് നീട്ടി വെക്കാം. എന്നാലും ഇതൊരിക്കലും ഒഴിവാക്കുകയോ ദീര്‍ഘ കാലത്തേക്ക് നീട്ടി വെക്കുകയോ ചെയ്യരുത്)

സ്റ്റെപ്പ് 10: സ്പാര്‍ക്കിലേക്ക് പുതിയവരെ ഉള്‍പ്പെടുത്താം
ഇനി സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യപ്പെടാത്ത ഉദ്യോഗസ്ഥരെ ഇതിലേക്ക് ഉള്‍പ്പെടുത്താം. അതിനായി ആദ്യത്തെ മെനുവായ Administration ല്‍ നിന്നും New Employee Record തിരഞ്ഞെടുത്ത് ക്ലിക്ക് ചെയ്യുക. Name, Service Category എന്നിവയും സ്റ്റെപ്പ് 8, സ്റ്റെപ്പ് 9 എന്നിവയില്‍ കണ്ടതു പോലെയുള്ള എല്ലാ വിവരങ്ങളും നല്‍കുക. ഇതില്‍ New Employee -ടെ Present Service Details നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. അവിടെ PF Type, PF A/c No. എന്നിവ തെറ്റില്ലാതെ തന്നെ ചേര്‍ക്കണം. ഓരോ എംപ്ലോയിയുടേയും ഈ വിവരങ്ങള്‍ Present Service Details ല്‍ വന്നില്ലെങ്കില്‍ ഇതൊന്നും ബില്ലിലും വരില്ല.

NB: ഗസറ്റഡ് ഓഫീസമാരുടെ Service Category (സര്‍വീസ് കാറ്റഗറി) State Gazetted ഉം മറ്റുള്ളവരുടേത് State Subordinate ഉം പാര്‍ട്ട് ടൈം ജീവനക്കാരുടേത് Part time staff ഉം ആണ്.

CPersonal Memoranda യിലെ വിവരങ്ങള്‍ നല്കി Confirm ചെയ്യുമ്പോള്‍ തന്നെ PEN മുകളില്‍ ലഭിക്കും. അത് പ്രത്യേകം രേഖപ്പെടുത്തി വെക്കണം.

സ്റ്റെപ്പ് 11 : ഓരോ ഉദ്യോഗസ്ഥന്റേയും ബില്‍ ടൈപ്പ് സെറ്റ് ചെയ്യാം
സ്റ്റെപ്പ് 8, 9, 10 എന്നിവയില്‍ സൂചിപ്പിച്ച പ്രകാരം ഈ മാസം ശമ്പളം വാങ്ങുന്ന എല്ലാവരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയല്ലോ. ഇനി നമുക്ക് ഓരോരുത്തര്‍ക്കും വേണ്ടി ബില്‍ ടൈപ്പുകളും ബേസിക് പേയുമെല്ലാം സെറ്റ് ചെയ്യാം. ഇവിടെ നിന്നാണ് HS Bill, UP bill, LP Bill, EP Bill, പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് വേണ്ടി Wages എന്നിങ്ങനെയുള്ള ബില്ലുകളിലേക്ക് ഉദ്യോഗസ്ഥരെ തരം തിരിക്കുന്നതും ബേസിക് പേ കൃത്യമായി തിരഞ്ഞെടുക്കുന്നതും. അതോടൊപ്പം പേ റിവിഷന്‍ കഴിഞ്ഞതാണോ ഇല്ലയോ എന്ന് സ്പാര്‍ക്കിലെ സോഫ്റ്റ്‌വെയറിന് തിരിച്ചറിയുന്നതിനായുള്ള വിവരങ്ങള്‍ നല്‍കുന്നതും ഈ സ്റ്റെപ്പിലാണ്.

മേല്‍ സൂചിപ്പിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി മെയിന്‍ മെനുവിലെ Salary Matters – Pay Revision 2009- Pay Revision Editing എന്ന ക്രമത്തില്‍ തുറക്കാം. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക.)
ഈ പേജിലുള്ള officeല്‍ നമ്മുടെ സ്ക്കൂളിന്റെ പേര് സെലക്ട് ചെയ്ത ശേഷം Employee ലിസ്റ്റില്‍ നിന്നും ആദ്യത്തെയാളെ തിരഞ്ഞെടുക്കുക. അപ്പോഴേക്കും താഴെ ചിത്രത്തിലുള്ളത് പോലെ new Scale (പുതിയ ശമ്പളസ്കെയില്‍) Revised ആണോ Pre-Revised ആണോ എന്നുള്ള ചോദ്യം പ്രത്യക്ഷപ്പെടും. ഈ ഭാഗം ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. അദ്ദേഹത്തിന്റെ ശമ്പളം പേ റിവിഷന്‍ കഴിഞ്ഞതാണെങ്കില്‍ Revised ഉം പേ റിവിഷന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ Pre-Revised ഉം ആക്കി മാറ്റുക. Revised/Pre-revised ഇവയില്‍ Revised സെലക്ട് ചെയ്യുമ്പോള്‍ Option Date നല്കിയശ്ശേഷം അതിനോട് ചേര്‍ന്നുള്ള Confirm button പ്രസ് ചെയ്യണം. (താഴെ നല്‍കിയിരിക്കുന്ന ചിത്രം നോക്കുക.)

തുടര്‍ന്ന് അദ്ദേഹത്തിന്റെ ഈ മാസത്തെ Basic Pay നല്‍കുക. Bill Type ഉം Acquittance group ഉം LP bill, Up bill, HS bill, wages etc എന്നിവയിലേതെങ്കിലും ആക്കി മാറ്റുക. Last Pay change എന്നത് കഴിഞ്ഞ ഇന്‍ക്രിമെന്റ് തീയതിയും Next Incr date അടുത്ത ഇന്‍ക്രിമെന്റ് തിയതിയും ആയിരിക്കും. സാധാരണഗതിയില്‍ ഇത്രയും വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. Confirm ബട്ടണില്‍ ക്ലിക്ക് ചെയ്ത ശേഷം Next Employee എടുത്ത് മറ്റുള്ളവരുടെ വിവരങ്ങളും ഇതേ ക്രമത്തില്‍ നല്‍കാം. (Salary Matters -ല്‍ Establish Bill Type – ല്‍ Bill Type സെറ്റു ചെയ്തശ്ശേഷം Present Salary -ല്‍ Employee -യെ Bill Type ലേക്ക് Add ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, സാധിക്കാതെ വന്നാല്‍ ഓഫീസ് സെറ്റു ചെയ്യപ്പെട്ടിട്ടില്ലെന്നാണ് അര്‍ത്ഥം. സ്റ്റെപ്പ് 4 നോക്കുക)
പ്രത്യേക അലവന്‍സുകള്‍
NB: ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അലവന്‍സുകളുണ്ടെങ്കില്‍ അത് ചേര്‍ക്കേണ്ടത് ഇതേ പേജില്‍ത്തന്നെയുള്ള other Allowancesല്‍ ആണ്. ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്നും ഏത് അലവന്‍സാണോ അത് select ചെയ്ത ശേഷം Amount നല്‍കി insert വഴി അലവന്‍സ് Add ചെയ്യണം.

സ്റ്റെപ്പ് 12 : സാലറിയിലെ ഡിഡക്ഷനുകള്‍

ഇനി നമുക്ക് സാലറിയില്‍ നിന്നുമുള്ള PF, GIS, SLI എന്നിവയുടെ ഡിഡക്ഷനുകള്‍ രേഖപ്പെടുത്താം. അതിനായി മെനുവിലെ Salary Matters-Changes in the month-Deductions-Deductions എന്ന ക്രമത്തില്‍ തുറക്കുക (താഴെയുള്ള ചിത്രം നോക്കുക)
അതിലുള്ള Office ലിസ്റ്റില്‍ നിന്ന് നമ്മുടെ സ്ക്കൂളും Employee ലിസ്റ്റില്‍ നിന്ന് ആദ്യത്തെയാളെയും സെലക്ട് ചെയ്യുക. (PEN നമ്പറിന്റെ Orderലും Name ന്റെ ഓര്‍ഡറിലും നമുക്ക് Employee യെ ലിസ്റ്റ് ചെയ്യാം. അതിനാണ് Order By എന്ന ലിങ്ക്)

ഒരു എംപ്ലോയിയെ സെലക്ട് ചെയ്തു കഴിഞ്ഞാല്‍ SL No ആയി 01 എന്ന് നല്‍കുക. Deduction ലിസ്റ്റില്‍ നിന്നും State Life Insurance/Group Insurance Scheme/Kerala Aided School E.P.F/GPF എന്നിവയിലേതാണ് ആദ്യത്തെ ഡിഡക്ഷന്‍ വേണ്ടതെന്ന് തിരഞ്ഞെടുക്കുക. Amount, Details (അതിന്റെ അക്കൗണ്ട് നമ്പര്‍) എന്നിവ നല്‍കിയ ശേഷം insert ല്‍ ക്ലിക്ക് ചെയ്യുക. താഴെ പുതിയ റോ പ്രത്യക്ഷപ്പെടുന്നു. SL No 02 ആയി മേല്‍ വരിയിലേതു പോലെ അടുത്ത ഡിഡക്ഷന്‍ ഉള്‍പ്പെടുത്തുക. ഇങ്ങനെ ഓരോ സ്റ്റാഫിനേയും തിരഞ്ഞെടുത്ത് അവരുടെ എല്ലാ ഡിഡക്ഷനുകളും ഇവിടെ ഉള്‍പ്പെടുത്തണം. (താഴെയുള്ള ചിത്രം നോക്കുക)


സ്റ്റെപ്പ് 13 : ലോണ്‍വിവരങ്ങള്‍
ഇനി നമുക്ക് Loan വിവരങ്ങള്‍ രേഖപ്പെടുത്താം. GPF/KASEPF എന്നിവയില്‍ നിന്നൊക്കെ എടുക്കുന്ന ലോണുകളും, ഹൗസിങ് ലോണുകളും ഓണം അഡ്വാന്‍സും അടക്കമുള്ള ലോണുകളുടെ വിവരങ്ങളും തിരിച്ചടവുകളുടെ വിവരങ്ങളും ഇവിടെ നല്‍കണം. ഈ പേജിലേക്കെത്താന്‍ Salary Matters-Changes in the month-Loans-Loan details എന്ന ക്രമത്തിലാണ് തുറക്കേണ്ടത്. (താഴെയുള്ള ചിത്രം നോക്കുക)


ഈ പേജില്‍ Department, Office എന്നിവ നല്‍കിയ ശേഷം ഓരോ എംപ്ലോയിയേയും സെലക്ട് ചെയ്ത ലോണ്‍ വിവരങ്ങള്‍ നല്‍കാം. Loan Itemല്‍ ലോണിന്റെ പേരും Loan Acc No.ലോണിന്റെ അക്കൗണ്ട് നമ്പറും Loan Amount ല്‍ ആകെ എത്ര രൂപ ലോണെടുക്കുന്നുണ്ടെന്നും കാണിക്കണം. ഫെസ്റ്റിവല്‍ അലവന്‍സിന് അക്കൗണ്ട് നമ്പര്‍ ഇല്ലാത്തതിനാല്‍ fest adv എന്നാണ് അക്കൗണ്ട് നമ്പറിന്റെ സ്ഥാനത്ത് നല്‍കേണ്ടത്, (സെപ്റ്റംബര്‍ മാസത്തെ ബില്‍ പ്രൊസസ് ചെയ്തപ്പോള്‍ Festival Advanceന്റെ തിരിച്ചടവ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത് താഴെ നോക്കൂ)
Recovery എന്നു മുതല്‍ എന്നും, മാസം എത്ര രൂപ വീതം അടക്കുന്നു എന്നും ആകെ എത്ര ഇന്‍സ്റ്റാള്‍മെന്റുകളാണ് ആകെ അനുവദിച്ചിട്ടുള്ളതെന്നും കഴിഞ്ഞ ബില്ലില്‍ അടച്ചത് എത്രാമത് തവണത്തെ ഇന്‍സ്റ്റാള്‍മെന്റാണെന്നും അങ്ങനെ ഇതു വരെ എത്ര രൂപ തിരിച്ചടച്ചുവെന്നും ഇവിടെ രേഖപ്പെടുത്തി confirm ചെയ്യണം. KASEPF ന്റെ ലോണ്‍ തിരിച്ചടവ് രേഖപ്പെടുത്തിയിരിക്കുന്നത് താഴെയുള്ള ചിത്രത്തില്‍ കാണാം. (പരീക്ഷണമായതിനാല്‍ സെപ്റ്റംബറിലെ ബില്ലാണ് ആദ്യം നാം ചെയ്തു നോക്കുന്നത്. അപ്പോള്‍ കയ്യിലുള്ള ക്യാഷ് ചെയ്ത ബില്ലുമായി ഒത്തു നോക്കാമല്ലോ.)

ഇങ്ങനെ ഓരോ എംപ്ലോയിയേയും തിരഞ്ഞെടുത്ത് അവരുടെ ലോണ്‍ വിവരങ്ങള്‍ ഇവിടെ രേഖപ്പെടുത്തണം.

സ്റ്റെപ്പ് 14 : തന്‍മാസത്തില്‍ ലീവ് (HPL ഉണ്ടെങ്കില്‍)
സാലറി പ്രോസസ്സ് ചെയ്യുന്ന മാസത്തില്‍ HPL പോലെ ശമ്പളത്തെ ബാധിക്കുന്ന ലീവുകള്‍ ഉണ്ടെങ്കില്‍, അതു കൂടി ചേര്‍ക്കേണ്ടതുണ്ട്. Service Matters- ല്‍ Leave- Leave Account- ല്‍ പ്രവേശിക്കുക. Employee- യെ സെലക്ട് ചെയ്ത് Enter Opening Balance -സെലക്ട് ചെയ്ത് As on Date, No. Of Days ഇവ നല്കുക. ഇവിടെ വരുത്തുന്ന തെറ്റുകള്‍ തിരുത്താന്‍ സാധിക്കാതെ വന്നേക്കാം. അതിനാല്‍ വളരെ ശ്രദ്ധയോടെ മാത്രം കൈകാര്യം ചെയ്യുക. ഇനി Service Matters- ല്‍ Leave- Leave Entry - ല്‍ പ്രവേശിക്കുക, ആവശ്യം വേണ്ട വിവരങ്ങള്‍ insert ചെയ്യുക

സ്റ്റെപ്പ് 15 : ഇനി സാലറി പ്രൊസസ് ചെയ്യാം
പ്രധാനപ്പെട്ട എല്ലാ സ്റ്റെപ്പുകളും നാം ചെയ്തു കഴിഞ്ഞു. ഇനി നമുക്ക് സാലറി പ്രൊസസ് ചെയ്യാം. സെപ്റ്റംബറിലെ ബില്ലാണ് പ്രൊസസ് ചെയ്യാന്‍ പോകുന്നത്. അതിനായി Salary Matters-Processing-Salary-Monthly Salary Processing എന്ന ക്രമത്തില്‍ തുറക്കുക.
ഏത് മാസത്തെ സാലറിയാണ് പ്രൊസസ് ചെയ്യാന്‍ പോകുന്നത് എന്നു നല്‍കുക. (ഉദാഹരണമായി നല്‍കിയിരിക്കുന്നത് സെപ്റ്റംബര്‍ മാസമാണ്. ക്യാഷ് ചെയ്ത സെപ്റ്റംബറിലെ സാലറി ബില്ലുമായി നമുക്ക് ഒത്തു നോക്കുകയുമാകാം.)
Month ല്‍ സെപ്റ്റംബറിനെ സൂചിപ്പിക്കുന്ന 9 എന്നും Year ല്‍ 2011 എന്നും നല്‍കുക, Office, DDO Code എന്നിവ സെലക്ട് ചെയ്യുക. ഇനി സ്ക്കൂളിലെ ബില്‍ ടൈപ്പുകള്‍ ഓരോന്നോരോന്നായി Process ചെയ്യാം. ആദ്യം HS Bill തിരഞ്ഞെടുക്കുക. ഈ സമയം ചുവടെയായി salary Processing Status ല്‍ HS ബില്ലിലുള്ള ഉദ്യോഗസ്ഥരുടെ എണ്ണം കാണിക്കും. അതില്‍ നിന്നും Select Employees ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വലതു ഭാഗത്ത് അവര്‍ ലിസ്റ്റ് ചെയ്യപ്പെടും. ബില്‍ പ്രൊസസ് ചെയ്യുന്ന മാസത്തില്‍ സാലറിയുള്ളവരുടെ പേരുകള്‍ക്ക് നേരെ ടിക് ചെയ്ത ശേഷം submit നല്‍കുക. എത്ര സമയത്തിനുള്ളില്‍ Process ചെയ്തു കഴിയുമെന്ന് മെസ്സേജ് ബോക്സ് വരുന്നതാണ്. (മാസാവസാനമാണ് ബില്‍ പ്രൊസസ് ചെയ്യാനിരിക്കുന്നതെങ്കില്‍ ചിലപ്പോള്‍ പ്രൊസസിങ്ങിന് ഏറെ സമയമെടുത്തേക്കാം. ചിലപ്പോള്‍ ഒരു മിനിറ്റു കൊണ്ടു തീര്‍ന്നേക്കാം) അതു ക്ലോസ് ചെയ്ത ശേഷം Refresh ബട്ടണ്‍ അടിക്കുക. (താഴെയുള്ള ചിത്രം നോക്കൂ)
തുടര്‍ന്ന് ഇതേ ക്രമത്തില്‍ അടുത്ത ബില്ലുകള്‍ (UP, LP, Part time Bill) പ്രൊസസ് ചെയ്യാം.

സ്റ്റെപ്പ് 16 : പ്രൊസസ് ചെയ്ത ബില്ലുകള്‍ കാണുന്നതിന്
Process ചെയ്ത ബില്ലുകള്‍ കാണുന്നതിന് Salary Matters-Bills and Schedules-Monthly Salary-Pay Bills and Schedules ല്‍ ക്ലിക്ക് ചെയ്യുക

അതില്‍ DDO Code, Year, Month എന്നിവ നല്‍കിയാല്‍ പ്രൊസസ് ചെയ്ത എല്ലാ ബില്‍ ടൈപ്പുകളും താഴെ ലിസ്റ്റ് ചെയ്തിട്ടുണ്ടാകും. (താഴെയുള്ള ചിത്രം നോക്കൂ) അതില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുത്ത് Select ല്‍ ക്ലിക്ക് ചെയ്താല്‍ വലതു ഭാഗത്തായി Bill, Schedule എന്നിവ PDF രൂപത്തില്‍ കാണാനാകും. ഇതെല്ലാം A4ല്‍ പ്രിന്റെടുക്കാവുന്നതാണ്.


സ്റ്റെപ്പ് 17 : പ്രൊസസ് ചെയ്ത ബില്‍ ക്യാന്‍സല്‍ ചെയ്യാം.
ഒരിക്കല്‍ പ്രോസസ്സ് ടെയ്ത ബില്‍ തകരാറുകള്‍ ഉണ്ടെങ്കില്‍ അത് cancel ചെയ്തു വീണ്ടും പ്രോസസ്സ് ചെയ്യാവുന്നതാണ്. ബില്‍ ക്യാന്‍സല്‍ ചെയ്യാന്‍ Salary Matters- Processing- Salary- Cancel Processed Salary -ല്‍ പ്രവേശിക്കണം. ഏത് മാസത്തെ ബില്ല് പ്രൊസസ് ചെയ്തപ്പോഴാണോ പിശക് വന്നത് Month, Year, DDO Code, Bill type എന്നിവ സെലക്ട് ചെയ്യുമ്പോള്‍ ബില്ല് താഴെ ലിസ്റ്റ് ചെയ്യുന്നതാണ്. Status ല്‍ ടിക് ചെയ്ത ശേഷം (താഴെ ചിത്രത്തില്‍ ചുവന്ന നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.) Proceed ചെയ്താല്‍ പ്രൊസസ് ചെയ്ത ബില്‍ Cancel ആകുന്നു. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക: പ്രൊസസ് ചെയ്യാന്‍ നല്‍കിയ ശേഷം ആ Processing കഴിയാതെ Cancel നല്‍കാതിരിക്കുക.


സ്റ്റെപ്പ് 18 : എന്‍ക്യാഷ്‌മെന്റ് വിവരങ്ങള്‍ നല്‍കാന്‍
ട്രഷറിയില്‍ സമര്‍പ്പിച്ച് പാസ്സാക്കിയ ബില്‍ ക്യാഷ് ചെയ്ത ശേഷം അതിന്റെ വിവരങ്ങള്‍ സ്പാര്‍ക്കില്‍ എന്റര്‍ ചെയ്യുന്നതിലൂടെ മാത്രമേ ആ മാസത്തെ ബില്‍ പ്രൊസസിങ്ങും പ്രവര്‍ത്തനങ്ങളും അവസാനിക്കുന്നുള്ളു. അതിനായി Salary Matters-Encashment Details എന്ന ക്രമത്തില്‍ പേജ് തുറക്കുന്നതാണ്. Department, Office, DDO Code, Year, Month എന്നിവ നല്‍കി Go ബട്ടണ്‍ അമര്‍ത്തുന്നതോടെ ബില്ലുകള്‍ താഴെ ലിസ്റ്റ് ചെയ്യും. ഓരോ ലിസ്റ്റും Select ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി Confirm ചെയ്യുക.
സ്പാര്‍ക്കില്‍ ഒരു മാസത്തെ ബില്‍ പ്രൊസസിങ് കഴിഞ്ഞ് എന്‍കാഷ്മെന്റ് വിവരങ്ങളും കൂടി ആയതോടെ ആ ജോലി പൂര്‍ത്തിയായി.

Conclusion
അടുത്ത മാസത്തേക്ക് വേണ്ട ഇപ്പോഴേ ബില്‍ പ്രൊസസ് ചെയ്യാന്‍ തോന്നുന്നുണ്ടോ? ടെസ്റ്റ് നടത്തിക്കോളൂ. ഇത്രയൊന്നും പണി ഇനി ഇതിനു വേണ്ട. ഡിഡക്ഷന്‍, ലോണ്‍, ഇന്‍ക്രിമെന്റ് എന്നിവയിലൊന്നും മാറ്റമില്ലെങ്കില്‍ സ്റ്റെപ്പ് 14 മുതല്‍ ആവര്‍ത്തിച്ചാല്‍ മതി. ദാറ്റ്സ് ഓള്‍!

അറിവ് പകരും തോറും ഏറിടും എന്നാണല്ലോ. ആ ആപ്തവാക്യം തന്നെയാണ് ഈ പോസ്റ്റിന് പിന്നിലുള്ളതും. അല്ലാതെ ആരെയും സ്പാര്‍ക്ക് ഇംപ്ലിമേഷന് നിര്‍ബന്ധിക്കാന്‍ വേണ്ടിയല്ലിത്. സ്പാര്‍ക്കിലൂടെ സാലറി പ്രൊസസ് ചെയ്യാത്ത ഒട്ടേറെ സ്ക്കൂളുകളുണ്ട്. മേല്‍ വിവരിച്ച ക്രമത്തിലാണ് എന്റെ സ്ക്കൂളില്‍ സ്പാര്‍ക്ക് ഇംപ്ലിമെന്റേഷന്‍ നടന്നത്. നിരവധി പേര്‍ സ്പാര്‍ക്കിലൂടെ ബില്‍ പ്രൊസസ് ചെയ്തതെങ്ങനെയാണെന്നറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അവര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു. ഇതേക്കുറിച്ച് കൂടുതലറിയാവുന്നവരും അറിയേണ്ടവരും ചര്‍ച്ചകളില്‍ ഇടപെടുമല്ലോ.

ഈ പോസ്റ്റിന്റെ പി.ഡി.എഫിന് ഇവിടെ ക്ലിക്ക് ചെയ്യുക.

ഇന്‍ക്രിമെന്റ് / പ്രമോഷന്‍
increment sanctioning: service matters->increment sanction->bill type->month->proceed

promotion and grade:service matters->promotion->current details->new details

ലീവ് സറണ്ടര്‍
Leave Surrender ചെയ്യുന്നതിനായി ആദ്യം Earned Leave സെററ് ചെയ്യണം. ഇതിനായി service matters- leave-leave account എടുക്കുക. Employee സെലക്ട് ചെയ്യുക. EL ക്ലിക്ക് ചെയ്ത് Enter Opening Balance സെലക്ട് ചെയ്ത് as on date, No. Of days ഇവ നല്‍കി proceed ക്ലിക്ക് ചെയ്യുക. (അധ്യാപകര്‍ക്ക് No. Of days എനത് surrender കിട്ടുന്ന ദിവസങ്ങളുടെ എണ്ണമാണ്). അതിനു ശേഷം Service matters-leave-leave surrender order ക്ലിക് ചെയ്ത് sanction no., sanction date ഇവ നല്കുക. Employee സെലക്ട് ചെയ്തതിനു ശേഷം Application date,No. Of days, As on date ഇവ നല്‍കി insert ക്ലിക്ക് ചെയ്യുക. Leave surrender process ചെയ്യുന്നതിനായി Salary matters-processing leave surrender-leave surrender ക്ലിക് ചെയ്ത് DDO code, bill type ഇവ സെലക്റ്റ് ചെയ്യുക. Employee select ചെയ്ത് submit ക്ലിക് ചെയ്യുക. ബില്ല് എടുക്കുന്നതിനായ് salary matters-bills and schedules-leave surrender-leave surrender bill ക്ലിക് ചെയ്യുക.

SPARK മായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കുള്ള പരിഹാരങ്ങളാണ് ചുവടെയുള്ള ലിങ്കുകളില്‍ കൊടുത്തിട്ടുള്ളത്. ലിങ്കുകള്‍ക്ക് ഇടുക്കി ഐടി@സ്ക്കൂളിന് നന്ദി. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും comments ആയി അറിയിക്കുക.
Pay Revision in SPARK
Spark User Manuel(Malayalam)
Leave Surrender
Spark Increment Sanction
Leave account and Leave entry
കഴിഞ്ഞുപോയ തീയതിയില്‍ increment നല്കാന്‍
DDO changes
Spark Guide
DA arrear preparation