'ഊര്‍ജ സംരക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം' എന്ന വിഷയം ആസ്പദമാക്കി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് (1) കാര്‍ട്ടൂണ്‍ (2) അനിമേഷന്‍ സിനിമാ നിര്‍മാണം എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഏതെങ്കിലും ഒരിനത്തില്‍ മത്സരിക്കാം. കാര്‍ട്ടൂണ്‍ കടലാസില്‍ കറുപ്പു മഷി കൊണ്ടോ കളറിലോ വരയ്ക്കാം. ഒരു മിനിട്ടു മുതല്‍ രണ്ടു മിനിട്ടുവരെ ദൈര്‍ഘ്യമുള്ള ഒരു അനിമേഷന്‍ സിനിമ സ്വതന്ത്ര സോഫ്ട്‌വെയറില്‍ നിര്‍മ്മിച്ചും മത്സരത്തിലേക്കായി അയയ്ക്കാവുന്നതാണ്.
വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭ്യമാകും. ആഗോള താപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു. ആഗോള താപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങളെ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപ ഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന.
കലാ സൃഷ്ടികള്‍ ഹെഡ് മാസ്റ്ററുടേയോ പ്രിസിപ്പലിന്റെയോ സാക്ഷ്യ പത്രത്തോടുകൂടി ഐ.ടി@സ്കൂളിന്റെ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ഒക്ടോബര്‍ 30 ന് മുമ്പ് ലഭിച്ചിരിക്കണം. ലഭിക്കുന്ന സൃഷ്ടികളില്‍ നിന്നും ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തെരഞ്ഞെടുത്ത് സമ്മാനങ്ങള്‍ നല്‍കും. കൂടാതെ എല്ലാ എ, ബി, സി ഗ്രേഡുകാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. അനിമേഷന്‍ സിനിമാ മത്സര വിഭാഗത്തില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലു ദിവസം നീണ്ടുനില്‍ക്കന്ന അനിമേഷന്‍ സിനിമാ നിര്‍മ്മാണ ക്യാമ്പ് നടത്തുന്നതാണ്. ക്യാമ്പില്‍ വച്ച് നിര്‍മ്മിക്കുന്ന സിനിമകള്‍ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നതും മികച്ച സിനിമകള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസംബര്‍ 14 ന് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും സൃഷ്ടികള്‍ പൊതു വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.
കാര്‍ട്ടൂണുകളുടെ കുറച്ച് മാതൃകകള്‍ താഴേ..
Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Tampilkan postingan dengan label Temporary post. Tampilkan semua postingan

Senin, 22 Oktober 2012
Sabtu, 18 Agustus 2012
'ഉസ്കൂളു'കളുടെ സംരക്ഷണം - ഒരു പരുത്തിപ്പുള്ളി മാതൃക
പരുത്തിപ്പുള്ളി എ എല്‍ പി സ്കൂള്‍ 2012-13 ല്‍ നൂറാംവര്‍ഷത്തിന്റെ നിറവിലാണ്.അതിലിത്ര വാര്‍ത്താ പ്രാധാന്യമെന്തിരിക്കുന്നു എന്നാണോ ആലോചിക്കുന്നത്? ഉണ്ടല്ലോ..!
പരുത്തിപ്പുള്ളി എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്ക് ഒരു ഗുരുവിനേയും ശിഷ്യയേയും ഓര്‍മ്മവരും - കണ്ണന്‍സാറും, ശിഷ്യ ഹിതയും. പാലക്കാട് ജില്ലയിലെ പെരുങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്തിലെ പരുത്തിപ്പുള്ളിഗ്രാമത്തിലെ എ എല്‍ പി സ്കൂളില്‍ പഠിച്ചുവളര്‍ന്ന പ്രഗത്ഭരുടെ നീണ്ട നിരയിലെ ഇങ്ങേയറ്റത്തെ കണ്ണികള്‍ ആണ് പാലക്കാട് ബ്ലോഗ് ടീമിലെ പലരും . നാടിന്റെ സ്വത്തായ ആ പൊതുവിദ്യാലയം സംരക്ഷിക്കാനും ശക്തിപ്പെടുത്താനും ആ ഗ്രാമം മുഴുവന്‍ രംഗത്തുവന്നിരിക്കുകയാണ്. എല്ലാ മാസവും മുന്നാസൂത്രണത്തോടെയുള്ള വിവിധ പരിപാടികളോടെയാണ് ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തില്‍ പെരിങ്ങാട്ടുകുറിശ്ശി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രാധാമുരളീധരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശതാബ്ധി ആഘോഷങ്ങളുടെ ഉദ്ഘാടനവും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും നടന്നു. പാലക്കാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ എസ് അബ്ദുല്‍റഹിമാന്‍ മാസ്റ്ററാണ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നടത്തിയത്. പ്രശസ്ത സര്‍ജനും വിശിഷ്ടസേവാമെഡല്‍ ജേതാവും സ്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ഡോക്ടര്‍ സുഭാഷാണ് സംഗമം ഉത്ഘാടനം ചെയ്തത്. സ്കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ കെ എ ശിവദാസന്‍ സാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ പി കുമാരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ഇനി ഓരോമാസവും ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികള്‍ എന്തൊക്കെയാണെന്നോ..?
സെപ്തംബര്‍മാസം - പൊതുജനങ്ങള്‍ക്കുള്ള സൗജന്യ കണ്ണുപരിശോധന
ഒക്ടോബര്‍മാസം - സൗജന്യ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് ( Rare group blood data collection), ആരോഗ്യ ക്ലാസ്സുകള്‍
നവംബര്‍മാസം - വിദ്യാഭ്യാസ അവകാശ നിയമം ക്ലാസ്സ്, അമ്മമാര്‍ക്ക് കൗണ്‍സലിങ് ക്ലാസ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ നിര്‍മ്മിക്കുന്നശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം തറക്കല്ലിടല്‍
ഡിസംബര്‍മാസം - കുട്ടികള്‍ക്ക് ക്വിസ് മല്‍സരം, സ്റ്റഡി ടൂര്‍, കൈയ്യെഴുത്ത് മാസിക - സുവനീര്‍ നിര്‍മ്മാണം
ജനുവരിമാസം - വിദ്യാഭ്യാസ സെമിനാര്‍, ഗുരുസമാഗമം, സ്കൂളിലേക്ക് ഒരു പുസ്തകം സമാഹരണം, വായനാമത്സരം, സ്കൂള്‍പത്രം
ഫെബ്രുവരി - ശതാബ്ദിസ്മാരക സ്റ്റേജ് കം ക്ലാസ്റൂം ഉത്ഘാടനം, ശതാബ്ദി ആഘോഷ സമാപനം
ഇതുപോലെ, അതിജീവനത്തിനായി വെമ്പിനില്‍ക്കുന്ന അനേകം പ്രാഥമിക പൊതുവിദ്യാലയങ്ങള്‍ നമ്മുടെ ചുറ്റുവട്ടത്തിലുണ്ടാകില്ലേ..? അവയെയൊക്കെ ഒന്ന് ഉയര്‍ത്തിയെടുക്കാന്‍ നമുക്ക് ഈ മാതൃക അവലംബിച്ചാലോ..?പ്രതികരണങ്ങള്‍ക്കായി കാക്കുന്നു.
പിന്‍കുറി : സോമന്‍കടവൂരിന്റെ കവിത
നിന്റെ മകന്‍ സെന്റ് തോമാ ഇംഗ്ലീഷ്മീഡിയത്തില്‍
എന്റെ മകള്‍ വിവേകാനന്ദ വിദ്യാഭവനില്‍
അവന്റെ മകനും മകളും ഇസ്ലാമിക് പബ്ലിക് സ്കൂളില്‍
ഒരേ ബഞ്ചിലിരുന്ന്
ഒരേ പാഠപുസ്തകം പങ്കിട്ട്
ഒരേ വിശപ്പ് വായിച്ച്
നമ്മള്‍ പഠിക്കാതെ പഠിച്ച
ആ പഴയ 'ഉസ്കൂള്‍' ഇപ്പോഴുമുണ്ട്
പണ്ടത്തെ നമ്മുടെ അച്ചനമ്മമാരെപ്പോലെ
പരമദരിദ്രരായ ചിലരുടെ മക്കള്‍
അവിടെ പഠിക്കുന്നുണ്ട്.
കുരിശും വാളും ശൂലവുമായി നമ്മുടെ മക്കള്‍
ഒരിക്കല്‍ കലി തുള്ളുമ്പോള്‍
നടുക്ക് വീണു തടുക്കുവാന്‍
അവരെങ്കിലും മിടുക്കരാകട്ടെ..!

Jumat, 20 Juli 2012
മാത്സ് ബ്ലോഗ് - ചര്‍ച്ചാ വേദി
[ഇത് മാത്സ് ബ്ലോഗിലെ ചര്‍ച്ചാ വേദിയാണ്. പോസ്റ്റുകളില്‍ ഗൗരവകരമായ ചര്‍ച്ചയ്ക്കിടെ ഓഫ് ടോപ്പിക്കുകള്‍ വന്ന് ചര്‍ച്ച വഴി തെറ്റാതിരിക്കാനാണ് ഈ ചര്‍ച്ചാ വേദി ആരംഭിക്കുന്നത്. ഓഫ്‌ടോപിക് അഥവാ ഓ.ടി ആയി നല്‍കാന്‍ ഉദ്ദേശിക്കുന്ന ചര്‍ച്ചകള്‍ എല്ലാം തന്നെ ഇവിടെ നടത്താം. ബ്ലോഗിനെ സ്നേഹിക്കുന്നവരുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. എല്ലാ സുഹൃത്തുക്കളും സഹകരിക്കുമല്ലോ. ഇടതു വശത്ത് കാണുന്ന 'വായനക്കാരുടെ അഭിപ്രായങ്ങള്‍' എന്ന ഗാഡ്ജറ്റിന് മുകളിലായി 'മാത്സ് ബ്ലോഗ് - പൊതു ചര്‍ച്ച' എന്ന ലിങ്കുവഴി ഈ പേജിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാം.]
Rabu, 11 Juli 2012
കായക്കൊടിയുടെ ആഹ്ലാദം.. നമ്മുടേതും !
കായക്കൊടി ഹൈസ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്റര്‍ 2010ലെ ഐ.സി.ടി ദേശീയ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കപ്പെടും. കോഴിക്കോട് ജില്ലയിലെ മലയോരഗ്രാമമായ കായക്കൊടിയിലെ ജനങ്ങളും സ്കൂള്‍ കുട്ടികളും അത്യന്തം ആഹ്ലാദത്തിലാണ്. ആ നിഷ്കളങ്ക ആഹ്ലാദത്തില്‍ മാത്സ് ബ്ലോഗും പങ്കാളികളാവുകയാണ് - സസന്തോഷം.
1985ലാണ് മാഷ് ജീവശാസ്ത്രാധ്യാപനായി ജോലിയില്‍ പ്രവേശിക്കുന്നത്. 2002ല്‍ ഐടി@സ്കൂള്‍ പ്രോജക്ട് നിലവില്‍ വന്നതോടെ സ്കൂളിലെ ഐടി കോ-ഓര്‍ഡിനേറ്ററായി സേവനമാരംഭിച്ചു. ജില്ലാതലത്തില്‍ ആറുതവണ ഐടി മേലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്, സംസ്ഥാനതലത്തിലെ ഏറ്റവും നല്ല ഐ.ടി സ്കൂള്‍ എന്ന ബഹുമതി രണ്ടുതവണ, ഏറ്റവും നല്ല കമ്പ്യൂട്ടര്‍ ലാബിനുള്ള വിദ്യാഭ്യാസമന്ത്രിയുടെ രണ്ടരലക്ഷം രൂപയുടെ അവാര്‍ഡ്, വിവരവിനിമയ സാങ്കേതികവിദ്യ രക്ഷിതാക്കള്‍ക്ക് പകര്‍ന്ന് കൊടുത്തതിന് സ്കൂളിന് ഒരു ലക്ഷം രൂപയുടെ പാരിതോഷികം എന്നിവ ഈ കാലയലവില്‍ ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെ ആഴം വ്യക്തമാക്കുന്ന ചില സംഗതികള്‍ മാത്രം.
വിവിധ വിഷയങ്ങളില്‍ റിസോഴ്സ് സിഡികള്‍ തയ്യാറാക്കി അധ്യാപനത്തിന് ഉപയോഗിക്കുന്നതില്‍ കെ ടി കുഞ്ഞമ്മദ് മാസ്റ്ററുടെ പങ്ക് നിസ്തുലമാണ്.ഐ.ടി പ്രോജക്ടിന്റെ ഗൈഡ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ പ്രോജക്ട് അവതരിപ്പിച്ച കുട്ടികള്‍ക്ക് സംസ്ഥാനതലത്തില്‍ നാലുതവണ ഒന്നാംസ്ഥാനവും രണ്ടു തവണ എ ഗ്രേഡുകളും ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നടന്ന ബാലശാസ്ത്ര കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ച പ്രോജക്ടിന്റെ ഗൈഡും മറ്റാരുമായിരുന്നില്ല.
കായക്കൊടി ഗ്രാമത്തെയാകെ കമ്പ്യൂട്ടര്‍ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളില്‍ നിന്നും മോചിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് പരിശീലനങ്ങളുടെ പരമ്പര നടത്തിയതാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും തിളക്കമേറിയത്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പഠനം അനായാസമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുള്ള പൊന്‍തൂവലാണ് ദേശീയതലത്തിലുള്ള ഈ അവാര്‍ഡ്.അദ്ദേഹത്തിന്റെ സ്കൂളിലെ പ്രധാനാധ്യാപകന്‍ ജയചന്ദ്രന്‍പിള്ളസാര്‍ ഇത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
പിന്‍കുറി: കോഴിക്കോടന്‍ സുഹൃത്ത് കെ പി സുരേഷ്സാറാണ് ഈ വിവരങ്ങള്‍ മെയില്‍ചെയ്ത് തന്നത്.

Langganan:
Postingan (Atom)