കനകാബായി ടീച്ചര്‍ രണ്ട് ദിവസമായി മിണ്ടുന്നില്ലെന്ന് ആലീസ് ടീച്ചറിന് പരിഭവം! രണ്ട് പേരും ദീര്‍ഘകാലമായി സഹപ്രവര്‍ത്തകരാണ്. വീട്ടുകാര്‍ തമ്മിലും സൗഹൃദം. പുതിയ അക്കാദമിക് വര്‍ഷത്തെ ടൈംടേബിളായിരുന്നു വില്ലന്‍. ചിദംബരം സാര്‍ കഴിഞ്ഞ സ്ക്കൂളടപ്പിന് തുടങ്ങിയതാണ് ടൈംടേബിള്‍ നിര്‍മ്മാണം. ഒരു മുഴുവന്‍ വെക്കേഷനും ടൈംടേബിള്‍ വിഴുങ്ങി. പ്രവേശനോത്സവം തകര്‍ത്തു നടന്നപ്പോഴും ചിദംബരം സാര്‍ സ്ക്കെയിലും പെന്‍സിലും റബ്ബറും സ്ക്കെച്ച്പെന്‍സിലും ഉപയോഗിച്ച് യുദ്ധത്തിലായിരുന്നു. അവസാനം ഹെഡ്മിസ്ട്രസ് സ്റ്റാഫ് മീറ്റിംഗില്‍ പുതിയ ടൈംടേബിള്‍ അവതരിപ്പിച്ചപ്പഴോ.................. വിദ്യാരംഗത്തിന്റെ ചുമതലയുള്ള കനകാബായി ടീച്ചര്‍ക്ക് ലൈബ്രറിയുടെയും ചുമതല നല്‍കി (തികച്ചും ന്യായം). ആലീസ് ടീച്ചറുടെ ചുമതലയില്‍ ഉണ്ടായിരുന്ന സയന്‍സ് ക്ലബ് പുതുതായി വന്ന മാഷെ ഏല്‍പ്പിച്ചു. ഫ്രീ പീരിയഡിന്റെ എണ്ണം ഒന്നു കൂടി. പോരേ പൂരം............... കനകാബായി ടീച്ചര്‍ ദീര്‍ഘാവധി എടുക്കാന്‍ ആലോചിക്കയാണത്രേ. ടീച്ചറുടെ പരാതി ന്യായമല്ലേ? നമ്മുടെ ഏതു പൊതു വിദ്യാലയത്തിലും ടൈംടേബിള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഒരു സാങ്കല്‍പ്പിക കഥയാണ് പറഞ്ഞു വരുന്നത്. (അധ്യാപകരുടെയെല്ലാം പേരുകള്‍ സാങ്കല്‍പ്പികമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ) ഏതൊരു സ്ക്കൂളിന്റെയും മികച്ച പ്രവര്‍ത്തനത്തിന്റെ നട്ടെല്ല് ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയ ടൈം ടേബിളാണ്. ഐ.ടി സ്ക്കൂള്‍ കസ്റ്റമൈസ് ചെയ്ത ഉബുണ്ടുവില്‍ ടൈം ടേബിള്‍ നിര്‍മ്മിതിക്കായി ടൈം ടേബിള്‍ ജനറേറ്റര്‍ എന്നൊരു ആപ്ലിക്കേഷനുണ്ട്. ഇതുപയോഗിച്ച് എങ്ങനെ ലളിതമായും ശാസ്ത്രീയമായും ടൈം ടേബിള്‍ നിര്‍മ്മിക്കാമെന്ന് വിശദീകരിക്കുകയാണ് ഈ പോസ്റ്റിലൂടെ.
ഐ.ടി.സ്ക്കൂള്‍ പ്രോജക്റ്റ് മുന്‍ മാസ്റ്റര്‍ ട്രെയിനര്‍ പൂയപ്പള്ളി ഗവ.ഹൈസ്ക്കൂള്‍ അധ്യാപകനായ രാജു സാറിന്റെ സഹായത്തോടെ കൊല്ലം മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍ ടി.എ.അബ്ദുല്‍ അസീസ് സാര്‍ ആണ് ഈ പോസ്റ്റ് തയ്യാറാക്കിയത്. സമയമുണ്ടല്ലോ, ഒന്ന് പരീക്ഷിച്ചുനോക്കി കമന്റുകളിലൂടെ മെച്ചപ്പെടുത്തി, അടുത്തവര്‍ഷം നമുക്കിത് നിശ്ചയമായും ഉപയോഗിക്കണം.
ഐ.ടി അറ്റ് സ്കൂള്‍ തയാറാക്കിയ ഉബുണ്ടുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു ടൈംടെബിള്‍ നിര്‍മ്മിക്കാനുള്ള സോഫ്റ്റ്വെയര് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. FET എന്നാണ് സോഫ്റ്റ്വെയറിന്റെ പേര്.
Applications-Accessories-Timetable Generator തുറക്കുക.
നാം നല്‍കേണ്ട വിവരങ്ങള്‍ ഇവയാണ്.
1. Institution Information
1.1 Institution Name
1.2 Comments
2. Days and hours
2.1 Days per week
2.2 Hours per day
3. Subjects
4. Teachers
5. Students
5.1 Years (forms, classes)
5.2 Groups
5.3 Subgroups
6. Activities
Institution Information ചേര്‍ക്കാന്‍
Data menu വില്‍ നിന്ന് Institution Information - Institution Nameക്ലിക്ക് ചെയ്യുക. സ്കൂളിന്റെ പേര് ടൈപ്പ് ചെയ്ത് ok ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Institution Information – Comments ക്ലിക്ക് ചെയ്ത് Timetable എന്നും കൂടെ വര്‍ഷവും ടൈപ്പ് ചെയ്ത് ok ക്ലിക്ക് ചെയ്യുക.
Days and hours ചേര്‍ക്കാന്‍
Data menu വില്‍ നിന്ന് Days and hours - Days per week ക്ലിക്ക് ചെയ്യുക. 5 ദിവസം / 6 ദിവസം; ഏതാണോ വേണ്ടത് സെറ്റ് ചെയ്ത് ok ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Hours per day ക്ലിക്ക് ചെയ്ത് 7 പിരീഡുകള്‍ സെറ്റ് ചെയ്ത് അവയ്ക്ക് ഉചിതമായ പേര് നല്‍കി ok ക്ലിക്ക് ചെയ്യുക.
Subjects ചേര്‍ക്കാന്‍
Data menu വില്‍ നിന്ന് Subjects ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ Add subject ക്ലിക്ക് ചെയ്ത് വിഷയങ്ങളുടെ പേരുകള്‍ ചുരുക്കി മാത്രം നല്‍കുക. (ഉദാ: ഇംഗ്ലീഷിന് Eng). ഇപ്രകാരം എല്ലാ വിഷയങ്ങളും ചേര്‍ത്ത് Closeക്ലിക്ക് ചെയ്യുക.
ചേര്‍ത്ത ഒരെണ്ണം നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Remove currentക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Rename currentക്ലിക്ക് ചെയ്താല്‍ മതി.
Teachersചേര്‍ക്കാന്‍
Data menu വില്‍ നിന്ന് Teachers ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ Add teacher ക്ലിക്ക് ചെയ്ത് അധ്യാപകരുടെ പേരുകള്‍ ചുരുക്കി മാത്രം നല്‍കുക.
ഇപ്രകാരം എല്ലാ അധ്യാപകരുടെയും പേരുകള്‍ ചേര്‍ത്ത് Closeക്ലിക്ക് ചെയ്യുക.
ചേര്‍ത്ത ഒരാളെ നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Remove currentക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Rename currentക്ലിക്ക് ചെയ്താല്‍ മതി.
Studentsചേര്‍ക്കാന്‍
ആദ്യം വര്‍ഷം ചേര്‍ക്കണം. അതിന് Data menu വില്‍ നിന്ന് Students - Years ക്ലിക്ക് ചെയ്യുക.
തുറന്നു വരുന്ന വിന്‍ഡോയില്‍ Add year ക്ലിക്ക് ചെയ്ത് വര്‍ഷം(2011-2012) ടൈപ്പ് ചെയ്ത് Closeക്ലിക്ക് ചെയ്യുക.
ചേര്‍ത്ത വര്‍ഷം നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Removeക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Modifyക്ലിക്ക് ചെയ്താല്‍ മതി.
തുടര്‍ന്ന് Students - Groups ക്ലിക്ക് ചെയ്ത് Add group സെലക്ട് ചെയ്ത് ക്ലാസുകള്‍ ചേര്‍ത്ത് Close ചെയ്യുക. Group കൊണ്ട് ക്ലാസുകള്‍ ആണ് താല്‍പര്യം.
ചേര്‍ത്ത ക്ലാസ്സ് നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Removeക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Modifyക്ലിക്ക് ചെയ്താല്‍ മതി.
ഡിവിഷനുകള്‍ ചേര്‍ക്കാന്‍ Students - Subgroups ക്ലിക്ക് ചെയ്ത് ക്ലാസ്സ് സെലക്ട് ചെയ്ത് Add subgroup ക്ലിക്ക് ചെയ്ത് ഡിവിഷനുകള്‍ ചേര്‍ത്ത് Close ചെയ്യുക.ഡിവിഷനുകള്‍ ചേര്‍ക്കുമ്പോള്‍ ക്ലാസ് കൂടി ചേര്‍ക്കണം. (ഉദാ; 10 A, 09 B, 08 C)
ചേര്‍ത്ത ഡിവിഷന്‍ നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Removeക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Modifyക്ലിക്ക് ചെയ്താല്‍ മതി.
Activitiesചേര്‍ക്കാന്‍
Data menu വില്‍ നിന്ന് Activities ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന വിന്‍ഡോയില്‍ Add ക്ലിക്ക് ചെയ്യുക.
വിന്‍ഡോയില്‍ താഴെ കാണുന്ന Show years, Show gruopsഎന്നിവ അണ്‍ചെക്ക് ചെയ്ത് show subgroup മാത്രം ചെക്ക് ചെയ്യുക.
Teachers എന്ന ബോക്സില്‍ നിന്ന് അധ്യാപകന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്യുക. Subjects എന്നതിന് താഴെ നിന്ന് വിഷയം തെരഞ്ഞെടുക്കുക. Students എന്ന ബോക്സില്‍ നിന്ന് ക്ലാസിന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്യുക. Split into.... Activities per weekഎന്നതിന് താഴെ ആഴ്ചയിലുള്ള പിരീഡുകളുടെ എണ്ണം ചേര്‍ക്കുക. അഞ്ചിലധികം പിരീഡുകള്‍ ഉണ്ടെങ്കില്‍ If activities on same day, force consecutive എന്നത് അണ്‍ചെക്ക് ചെയ്യണം. ഇത്രയും കഴിഞ്ഞാല്‍ Add current activitiesക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് ക്ലാസ്ലിസ്റ്റിന്റെ വലതുവശത്തുള്ള Selected എന്ന ബോക്സിന് താഴെയുള്ള Clear ക്ലിക്ക് ചെയ്യുക.
ഇനി അതേ അധ്യാപകനു തന്നെ അതേ വിഷയം തന്നെ മറ്റൊരു ക്ലാസില്‍ കൂടി ചേര്‍ക്കണമെങ്കില്‍ ക്ലാസിന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്ത് പിരീഡുകളുടെ എണ്ണം ചേര്‍ത്ത് Add current activitiesക്ലിക്ക് ചെയ്താല്‍ മതി. അതേ അധ്യാപകനു തന്നെ മറ്റൊരു വിഷയമാണെങ്കില്‍ വിഷയം തെരഞ്ഞെടുത്ത് ക്ലാസിന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്ത് പിരീഡുകളുടെ എണ്ണം ചേര്‍ത്ത് Add current activities ക്ലിക്ക് ചെയ്യണം. പ്രസ്തുത അധ്യാപകന്റെ എല്ലാ വിഷയങ്ങളും ഇപ്രകാരം ചേര്‍ത്ത് കഴിഞ്ഞാല്‍ ക്ലാസ്ലിസ്റ്റിന്റെ വലതുവശത്തുള്ള Selected എന്ന ബോക്സിന് താഴെയും ടീച്ചേഴ്സ് ലിസ്റ്റിന്റെ വലതുവശത്തുള്ള Selected എന്ന ബോക്സിന് താഴെയുമുള്ള Clear ബട്ടണുകള്‍ ക്ലിക്ക് ചെയ്യുക.
അടുത്ത അധ്യാപകന്റെ പേര് ഡബ്ള്‍ ക്ലിക്ക് ചെയ്ത് ബാക്കി നടപടികള്‍ പൂര്‍ത്തീകരിക്കുക. ഇപ്രകാരം മുഴുവന്‍ അധ്യാപകരുടെയും മുഴുവന്‍ വിഷയങ്ങളും ചേര്‍ക്കാവുന്നതാണ്.
ചേര്‍ത്ത ഒരാളെ നീക്കം ചെയ്യാന്‍ സെലക്ട് ചെയ്ത് Remove currentക്ലിക്ക് ചെയ്യുക. തിരുത്തണമെങ്കില്‍ സെലക്ട് ചെയ്ത് Rename currentക്ലിക്ക് ചെയ്താല്‍ മതി. മുഴുവന്‍ ചേര്‍ത്ത് കഴിഞ്ഞാല്‍ Close ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Activities വിന്‍ഡോയും ക്ലോസ് ചെയ്യുക.
നാം ചേര്‍ത്ത വിവരങ്ങള്‍ ശരിയാണോ എന്ന് പരിശോധിക്കാന്‍ Statistics മെനുവില്‍ നിന്ന് Teacher statistics, Subject statistics, Student statistics എന്നിവ പരിശോധിക്കാം.
ക്ലാസ് ടീച്ചര്‍ക്ക് എല്ലാ ദിവസവും ആദ്യ പിരീഡ് ചേര്‍ക്കുന്നതിന് Data - Time constraints – Activities time constraints – An activity has a preferred starting time എന്ന ക്രമത്തില്‍ തുറക്കുക.
തുറന്നുവരുന്ന വിന്‍ഡോയില്‍ Add ക്ലിക്ക് ചെയ്യുക. അടുത്ത ജാലകത്തിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. Teacher, Students set(ക്ലാസ്), Subject, Activity, Day, Start hour(പിരീഡ്) എന്നിവ തെരഞ്ഞെടുത്ത് Add current constraint ല്‍ ക്ലിക്ക് ചെയ്യുക.
ഓരോ ക്ലാസിലേയും ഓരോ ദിവസത്തെ വീതം സെറ്റ് ചെയ്യണം. Activity തെരഞ്ഞെടുക്കുമ്പോള്‍ Id ശ്രദ്ധിക്കേണ്ടതാണ്. ഓരോ Id യിലുള്ള Activity ഓരോ ദിവസത്തേക്ക് തെരഞ്ഞെടുക്കണം. 5 പിരീഡുള്ള ഒരു Activity ചേര്‍ക്കുമ്പോള്‍ ഓരോ പിരീഡിനും ഓരോ Id നല്‍കപ്പെടും. Activity യുടെ പേര് ശ്രദ്ധിക്കുക. (ഉദാ: Act:T:ADK, S:Mal, St:10 A, Id:78, AGId:78, D:1, TD:5, A:yes. T അധ്യാപകനെയും S വിഷയത്തെയും St ക്ലാസിനെയും സൂചിപ്പിക്കുന്നു. തുടര്‍ന്ന് നല്‍കിയിട്ടുള്ള Id ആണ് ശ്രദ്ധിക്കേണ്ടത്.)
IT ലാബ് പോലെ തുടര്‍ച്ചയായി പിരീഡുകള്‍ വരണമെങ്കില്‍ Data - Time constraints – Activities time constraints – A setof activities has a set of preferred starting times എന്ന ക്രമത്തില്‍ തുറക്കുക.
തുറന്നുവരുന്ന വിന്‍ഡോയില്‍ Add ക്ലിക്ക് ചെയ്യുക. അടുത്ത ജാലകത്തില്‍ Teacher, Student set, Subject എന്നിവ തെരഞ്ഞെടുക്കുക.
Set all slots not allowed ബട്ടണ്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഏത് പിരീഡുകളുകളിലാണോ പ്രസ്തുത വിഷയം വരേണ്ടത് ആ പിരീഡുകളില്‍ ക്ലിക്ക് ചെയ്യുക. ശരിയാണെന്ന് ഉറപ്പാക്ക് Add constraint ക്ലിക്ക് ചെയ്യുക. ഇങ്ങനെ ഓരോന്നും രേഖപ്പെടുത്തിയ ശേഷം close ക്ലിക്ക് ചെയ്യുക.
ഏറ്റവും പുതിയ Edubuntu 10.04ല്‍ ബ്ലാങ്ക് ഫീല്‍ഡ് Allowed നെയും X മാര്‍ക്ക് ചെയ്തത് Not allowed നെയും ആണ് സുചിപ്പിക്കുന്നത്.
സേവ് ചെയ്യുക. File – Save.
ഇനി ടൈംടേബ്ള്‍ നിര്‍മ്മിക്കാനായി Timetable – Generate new ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ start ബട്ടണിലും അടുത്ത information box ല്‍ ok യിലും ക്ലിക്ക് ചെയ്യുക.
നിര്‍മ്മിച്ച ടൈംടേബ്ള്‍ home folder/fet-results folder ലാണ് സേവ് ചെയ്യുക. file name_index.html എന്ന ഫയല്‍ തുറന്നാല്‍ നാം നിര്‍മ്മിച്ച ടൈംടേബ്ള്‍ പല രൂപത്തിലും ഭാവത്തിലും കാണുകയും പ്രിന്റ് ചെയ്യുകയും ചെയ്യാം.
ഒരേ സമയം ഒന്നിലധികം ടൈംടെബിളുകള്‍ നിര്‍മ്മിക്കുകയുമാവാം. അതിന് Timetable - Generate multiple varients ക്ലിക്ക് ചെയ്യുക. Home- Fet-results ല്‍ ഓരോ ഫോള്‍ഡറിലായി ഓരോ ടൈംടെബിള്‍ കാണാം. താരതമ്യം ചെയ്ത് വേണ്ടത് തെരഞ്ഞെടുക്കാമല്ലോ.
സ്ക്രീന്‍ഷോട്ടോടു കൂടിയ പിഡിഎഫ് ഫയലിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Tidak ada komentar:
Posting Komentar