എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികളുടെ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ടി വന്നപ്പോഴും അധ്യാപകപാക്കേജ് സൈറ്റില്‍ കയറേണ്ടി വന്നപ്പോഴും നിലവിലുള്ള ബ്രൗസറിന്റെ അപ്ഗ്രേഡ് ചെയ്ത വേര്‍ഷനാണ് വേണ്ടതെന്ന മെസേജാണ് ലഭിച്ചതെന്ന് കാണിച്ച് പലരും വിളിച്ചിരുന്നു. ചിലര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനായില്ലെങ്കില്‍ ചിലര്‍ക്ക് അധ്യാപകപാക്കേജ് സൈറ്റില്‍ പ്രവേശിക്കാനായില്ല. സിസ്റ്റത്തിലുള്ള ബ്രൗസറിന്റെ പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കപ്പെടും. അതിനുള്ള മാര്‍ഗം വളരെ ലളിതമായി അവതരിപ്പിച്ചിരിക്കുന്ന ഒരു പി.ഡി.എഫ് ഫയല്‍ മലപ്പുറത്തെ മാസ്റ്റര്‍ട്രെയിനറായ അബ്ദുള്‍ഹക്കീം മാഷ് തയ്യാറാക്കിയിട്ടുണ്ട്. ഇതെങ്ങനെയെന്ന് അടുത്ത ഖണ്ഡികയില്‍ വിശദീകരിച്ചിട്ടുണ്ട്. മറ്റൊരു പ്രശ്നം എസ്.എസ്.എല്‍.സി മൂല്യനിര്‍ണയത്തിനായി അപേക്ഷിച്ചിട്ടുള്ള അധ്യാപകരുടേതാണ്. നിയമന ഉത്തരവ് എങ്ങിനെ ഡൗണ്‍ലോഡ് ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കണമെന്നാണ് അവരുടെ ആവശ്യം. യഥാര്‍ത്ഥത്തില്‍ വളരെ ലളിതമായൊരു പ്രക്രിയയാണിത്. പാലക്കാട് നിന്നുമുള്ള ജി.പത്മകുമാര്‍, സുജിത്ത്.എസ് എന്നീ അധ്യാപകരാണ് ഇതേക്കുറിച്ചുള്ള ലേഖനം തയ്യാറാക്കിയിരിക്കുന്നത്. രണ്ടു വിഷയങ്ങളുടേയും വിശദീകരണങ്ങള്‍ ചുവടെ കാണാം.
ഫയര്‍ ഫോക്സ് അപ്ഗ്രേഡ് ചെയ്യുന്നതെങ്ങിനെ?
1. ഉബുണ്ടു/എഡ്യുബുണ്ടു ഉപയോഗിക്കുന്നവര്‍ ഇവിടെ നിന്നും അപ്ഡേറ്റ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
2. എക്സ്ട്രാക്ട് ചെയ്ത ശേഷം install-firefox10ല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ചെറു ജാലകത്തിലെ run in terminal ടാബ് അമര്‍ത്തി റൂട്ട് പാസ്വേഡ് നല്‍കി മുന്നോട്ടു പോവുക. അപ്ഡേഷന്‍ സെക്കന്റുകള്‍ക്കുള്ളില്‍ നടക്കും.
3. അവസാനിപ്പിക്കുന്നതിനായി control+C അടിക്കാനാവശ്യപ്പെടുന്നതോടെ അപ്ഗ്രഡേഷന്‍ പ്രക്രിയ പൂര്‍ത്തിയായി.
4. ഇനി ഈ സൈറ്റിന്റെ പ്രധാനപേജ് കാണാനാകുന്നുണ്ടോയെന്നു നോക്കൂ. എങ്കില്‍ success!!
# ഹക്കീം മാഷ് തയ്യാറാക്കിയ പി.ഡി.എഫ് ഫയല്‍ ഇവിടെയുണ്ട്.
എസ്.എസ്.എല്‍.സി വാല്വേഷന്‍ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതെങ്ങിനെ?
2012 മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി. പരീക്ഷയുടെ ഉത്തരപേപ്പറുകളുടെ മൂല്യനിര്‍ണ്ണയത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ള അദ്ധ്യാപകരുടെ നിയമന ഉത്തരവ് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നാണ് ലഭിക്കുന്നത്. സ്കൂളിലെ പ്രധാന അദ്ധ്യാപകര്‍ നിയമന ഉത്തരവ് ഡൌണ്‍ലോഡ് ചെയ്ത് അതാത് അദ്ധ്യാപകര്‍ക്ക് വിതരണം ചെയ്യണമെന്നാണ് നിര്‍ദ്ദേശം. അല്ലാതെ മൂല്യനിര്‍ണയം നടത്തുന്നതിന് അപേക്ഷിച്ചിട്ടുള്ളവര്‍ ഇത് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്നതോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് സാരം. പരീക്ഷാ സെക്രട്ടറി ഒപ്പിട്ടിരിക്കുന്ന നിയമനഉത്തരവ് എപ്രകാരം ഡൗണ്‍ലോഡ് ചെയ്തെടുക്കാമെന്ന് നോക്കാം.
1. ആദ്യം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapareekshabhavan.in ല്‍ പ്രവേശിക്കുക.
2. വെബ്സൈറ്റിന്റെ പ്രധാന പേജില്‍ SSLC CE MARKS 2012 UPLOAD എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. മുകളിലെ ചിത്രത്തില്‍ കാണുന്ന പ്രകാരം പുതിയൊരു പേജിലേക്കാണ് എത്തുന്നത്. അവിടെ യൂസര്‍ നെയിമും പാസ്വേഡും നല്‍കുക. CE മാര്‍ക്ക് എന്റര്‍ ചെയ്യുന്നതിന് വേണ്ടി ഉപയോഗിച്ച യൂസര്‍ നെയിമും പാസ്വേഡും തന്നെയാണ് ഇവിടെയും നല്‍കേണ്ടത്.
4. മുകളില്‍ കാണുന്ന പോലൊരു പേജായിരിക്കും തുറന്നു വരിക. അതില്‍ പേജിന്റെ നടുവിലായി Appointment order for ACE/AE എന്നു കാണാം. അതില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടു പോവുക.
5. പുതുതായി തുറന്നു വരുന്ന പേജിലും നേരത്തേ നല്‍കിയ യൂസര്‍ നെയിമും പാസ്വേഡും ഒരിക്കല്‍ക്കൂടി നല്‍കുക.
6. ഇവിടെ Appointment order for Additional chief Examiner/Assistant Examiner, Reserve duty എന്നീ ടാബുകള്‍ കാണാനാകും. അപേക്ഷ നല്‍കിയതനുസരിച്ച് മൂല്യനിര്‍ണയത്തിനുള്ള നിയമനം ലഭിച്ചിട്ടുള്ളവരുടെ നിയമന ഉത്തരവുകള്‍ ഇവിടെ നിന്നും പ്രധാനഅധ്യാപകര്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഉത്തരവില്‍ പരാമര്‍ശിക്കപ്പെടുന്നവര്‍ക്ക് വിതരണം ചെയ്യാം.
ഈ പോസ്റ്റിന്റെ പി.ഡി.എഫ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Tidak ada komentar:
Posting Komentar