ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ, SSLC പരീക്ഷ എന്നിവയ്ക്ക് Attendance Register, ഹാള്‍ ടിക്കറ്റ് Issue Register എന്നിവ തയ്യാറാക്കുവാന്‍ പത്താം ക്ലാസിലെ കുട്ടികളുടെ ലിസ്റ്റ് CE യുടെ സോഫ്റ്റ് വെയര്‍ CD കിട്ടിയാല്‍ തയ്യാറാക്കാം എന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതും Online ആയതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. Necessity is the mother of invention എന്നാണല്ലോ പഴമൊഴി. അങ്ങിനെ സമ്പൂര്‍ണ വെബ്പോര്‍ട്ടലില്‍ നിന്നും വിവരങ്ങള്‍ എക്സ്പോര്‍ട്ട് ചെയ്തെടുക്കാന്‍ പരിശ്രമം തുടങ്ങി. ഒടുവില്‍ എനിക്ക് ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞു. അത് നിങ്ങള്‍ക്കും ഉപകാരപ്പെടുമെന്നു തീര്‍ച്ച. അധ്യാപക സുഹൃത്തുക്കള്‍ക്കായി ഈ അറിവ് പങ്കുവെക്കുന്നത് മലപ്പുറം GHSS പുല്ലങ്കോടിലെ സ്ക്കൂള്‍ ഐടി കോഡിനേറ്ററായ എ.ഗോപകുമാര്‍ സാറാണ്. സമ്പൂര്‍ണ വെബ്പോര്‍ട്ടലില്‍ നിന്നും നമുക്കാവശ്യമായ റിപ്പോര്‍ട്ട് എക്സ്പോര്‍ട്ട് ചെയ്തെടുത്ത് ഓപണ്‍ ഓഫീസ് കാല്‍ക്കിലേക്ക് കൊണ്ടു വരുന്ന വിധം ചുവടെ ചിത്രസഹിതം നല്‍കിയിരിക്കുന്നു.
1. www.sampoorna.itschool.gov.in എന്ന സൈറ്റില്‍ പ്രവേശിക്കുക.
2. Reports എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. Create Report എന്ന ജാലകത്തില്‍ നിങ്ങള്‍ തയ്യാറാക്കാന്‍ പോകുന്ന റിപ്പോര്‍ട്ടിന് ഒരു പേര് നല്‍കുക.
4. റിപ്പോര്‍ട്ടില്‍ എന്തെല്ലാം വിവരങ്ങളാണ് വേണ്ടതെന്ന് ടിക്ക് ചെയ്യുക.
5. അതിന് താഴെ class, divisions, നിങ്ങളുടെ സ്ക്കൂളിലെ First Languages (Malayalam, Arabic, Sanskrit etc.) എന്നിവ ടിക്ക് ചെയ്യുക.
6. തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ മുകളില്‍ ടിക്ക് ചെയ്ത വിവരങ്ങള്‍ ഏത് ക്രമത്തില്‍ വരണമെന്ന് തീരുമാനിക്കുക. ഇത് വളരെ പ്രധാനപ്പെട്ട സ്റ്റെപ്പാണ്. ടിക്ക് ചെയ്തു കൊടുത്ത വിവരങ്ങള്‍ ഇടതു വശത്തു നിന്നും വലതു വശത്തേക്ക് കൊണ്ടു വന്നാല്‍ മാത്രമേ റിപ്പോര്‍ട്ടില്‍ അവയെല്ലാം ദൃശ്യമാകൂ. ചിത്രം ശ്രദ്ധിക്കുക. വലതു വശത്തു നിന്നും 6 ഫീല്‍ഡുകള്‍ സെലക്ട് ചെയ്ത് ഇടതു വശത്തു കൊണ്ടു വന്നിരിക്കുന്നത് കാണാം. ഈ ഫീല്‍ഡുകളാണ് കാല്‍ക്കില്‍ ഓരോ കോളങ്ങളായി വരിക. ഈ കോളങ്ങളുടെ ക്രമം തീരുമാനിക്കുന്നത് ഇവിടെയാണ്.
7. Save button click ചെയ്താല്‍ തയ്യാറക്കിയ Reports കാണാം--- Show Reports click ചെയ്യുക.
8. Export CSV click ചെയ്യുക.
9. Open with spread sheet Select ചെയ്ത് OK ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
10. Comma എന്ന check box ടിക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക.
11. ഇതാ വിവരങ്ങള്‍ കാല്‍ക്കില്‍ , ഇനി വേണ്ടതുപോലെ sort ചെയ്തോളു....
Tidak ada komentar:
Posting Komentar