ഒരു ചിത്രത്തിന്റെ നിറം എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം, എന്ന ആവലാതിയില്‍ നിന്നുമാണ് ഈ പോസ്റ്റിന്റെ ഉദ്ഭവം. ഒരു ഫോള്‍ഡറിലുള്ള കുറേയധികം ഫോട്ടോകള്‍ എങ്ങിനെ ബ്ലാക്ക് ആന്റ് വൈറ്റാക്കി മാറ്റാം എന്നറിയാന്‍ നമ്മുടെ ഹസൈനാര്‍ സാറിനെ വിളിച്ചപ്പോള്‍ അദ്ദേഹം അതിനൊരു മാര്‍ഗം പറഞ്ഞു തന്നു. സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ ലാളിത്യം നമ്മളിലേക്കെത്തിക്കാന്‍ മുന്നില്‍ നിന്നവരിലൊരാളായ അദ്ദേഹത്തെ അധ്യാപകര്‍ക്ക് പ്രത്യേകിച്ചൊരു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇത്തവണയും ഒറ്റക്കമാന്റ് വിപ്ലവത്തിലൂടെ നമുക്ക് സഹായത്തിനെത്തിയിരിക്കുകയാണ് ഹസൈനാര്‍ സാര്‍. ഒരു ഫോള്‍ഡറിലെ ഫോട്ടോകളെ ഒറ്റയടിക്ക് ബ്ലാക്ക് ആന്റ് വൈറ്റാക്കാം. ബ്ലാക്ക് ആന്റ് വൈറ്റ് ആക്കുന്നതൊഴികെയുള്ള മറ്റുകാര്യങ്ങള്‍ മാനുവലായി ചെയ്യുന്നതാണ് ഉചിതം. എന്തുതന്നെയായാലും ഫോട്ടോയുടെ ക്ലാരിറ്റി ഉറപ്പുവരുത്തേണ്ടത് പ്രിന്റെടുത്ത് നോക്കി നമ്മള്‍ തന്നെയാണ്. വായിച്ചു നോക്കി അഭിപ്രായം പറയുമല്ലോ.
1. ചിത്രങ്ങളുള്ള ഒറിജിനല്‍ ഫോള്‍ഡറിന്റെ കോപ്പി എടുത്ത് അതില്‍ Right Click ചെയ്ത് open in Terminal വഴി ടെര്‍മിനല്‍ തുറക്കുക.
mogrify -type Grayscale *.*
എന്ന കമാന്റ് കോപ്പി പേസ്റ്റ് ചെയ്ത് എന്റര്‍ ചെയ്യുക. ഇനി ചിത്രങ്ങള്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആകുന്നത് ഫോള്‍ഡര്‍ തുറന്ന് നേരിട്ടു കണ്ട് ആസ്വദിക്കാം.
ഇത് നാം ഉദ്ദേശിച്ച രീതിയിലുള്ള അളവാണോയെന്നറിയാന്‍ പ്രിന്റെടുത്തു തന്നെ നോക്കണം. മുകളില്‍ നല്‍കിയിരിക്കുന്ന അളവുകള്‍ ഒരു ഉദാഹരണം മാത്രമാണ്.
NB: imagemagick എന്ന സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് ഈ കണ്‍വെര്‍ഷന്‍ നടന്നത്. ഇത് നമ്മുടെ സിസ്റ്റത്തിലുണ്ടോ എന്നറിയാന്‍ System-Administration-Synaptic Package Manager ലെ Quick Search ല്‍ imagemagick എന്നു നല്‍കി സെര്‍ച്ചു ചെയ്തു നോക്കുക. റിസല്‍ട്ടില്‍ ഈ പേരിനൊപ്പം പച്ച ചതുരം കാണുന്നുണ്ടെങ്കില്‍ ഈ സോഫ്റ്റ്‌വെയര്‍ നമ്മുടെ സിസ്റ്റത്തിലുണ്ട്. വെളുത്ത ചതുരമാണെങ്കില്‍ അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് mark for installation നല്‍കി apply ചെയ്താല്‍ installation നടക്കും. തുടര്‍ന്ന് മുകളിലെ വിദ്യ പരീക്ഷിച്ചു നോക്കാം.
Imagemagick നെ കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
NB: ഒരുകാര്യം പ്രത്യേകമോര്‍ക്കുക. കുട്ടികളുടെ വളരെ പ്രധാനപ്പെട്ട ഡോക്യുമെന്റുകളിലേക്കായി നാം അപ്ലോഡ് ചെയ്യേണ്ട ഫോട്ടോകള്‍ ഏറ്റവും ക്ലാരിറ്റിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. കായികമേളയുടെ പോര്‍ട്ടലിലേക്ക് വേണ്ടി ഒരു ഫോള്‍ഡറിനുള്ളിലെ മുഴുവന്‍ ഇമേജുകളും ഒരുമിച്ച് format മാറ്റുകയോ resize ചെയ്യുകയോ ചെയ്യുന്നതിനായി converseen എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചതും ഉപകാരപ്പെടുത്താവുന്നതാണ്.
Tidak ada komentar:
Posting Komentar