Like this problem? Try our Contest Problem Book series!
Blog Ini Bertujuan Membantu mendidik masyarakat di bidang matematik (Helping community in studying mathematic)
Kamis, 13 Juni 2013
Rabu, 12 Juni 2013
SETIGam Exam series 1
പത്താം തരത്തിലെ വിദ്യാര്‍ത്ഥികളുടെ ഗണിതശാസ്ത്രപാഠപുസ്തകവുമായി ബന്ധപ്പെട്ട പുരോഗതി എത്രയെന്ന് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമെല്ലാം കമ്പ്യൂട്ടറിന്റെ സഹായത്തോടെ വിലയിരുത്താന്‍ സഹായിക്കുകയാണെങ്കിലോ? ഐടി പരീക്ഷയുടെ മാതൃകയില്‍ ചോദ്യങ്ങള്‍ നല്‍കി കുട്ടികളെക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ ചെയ്യിക്കുകയും തെറ്റുപറ്റുന്നുണ്ടെങ്കില്‍ കമ്പ്യൂട്ടര്‍ തന്നെ തിരുത്തിക്കൊടുക്കുകയുമാണെങ്കിലോ? സംഗതി എളുപ്പമായി. വിദ്യാഭ്യാസ മേഖലയില്‍ ഇത്തരമൊരു നൂതനപരീക്ഷണവുമായി എത്തിയിരിക്കുകയാണ് പാലക്കാട് കുണ്ടൂര്‍ക്കുന്ന് ടി.എസ്.എന്‍.എം.ഹൈസ്‌ക്കൂളിലെ ഗണിതശാസ്ത്രാധ്യാപകനായ എം എന്‍. പ്രമോദ്. SETIGam (സെറ്റിഗാം) എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്‌റ്റ്‌വെയര്‍ ഉബുണ്ടുവിലാണ് പ്രവര്‍ത്തിക്കുക. Self Evaluation Tool In Gambas എന്നതിന്റെ ചുരുക്ക രൂപമാണ് SETIGam എന്നത്. പത്താംതരത്തിലെ കുട്ടികള്‍ക്ക് അവര്‍ പഠിച്ച ഓരോ അധ്യായത്തിലേയും ആശയങ്ങളും വസ്തുതകളും എത്രത്തോളം മനസ്സിലായെന്നും അതിലെ ചോദ്യങ്ങള്‍ ഒരു യൂണിറ്റ് ടെസ്റ്റിലേതു പോലെ സമയബന്ധിതമായി എത്രത്തോളം ശരിയായി ചെയ്യാമെന്ന് സ്വയം കണ്ടെത്തുന്നതിന് ഈ സോഫ്‌റ്റ്‌വെയര്‍ വഴിയൊരുക്കുന്നു. ഉത്തരങ്ങള്‍ ശരിയല്ലെങ്കില്‍ എവിടെയാണ് തെറ്റുപറ്റിയതെന്ന് കണ്ടെത്തി പരിഹരിക്കുന്നതിനും ഈ സോഫ്‌റ്റ്‌വെയര്‍ സഹായിക്കുന്നു. സ്വയം മൂല്യനിര്‍ണയത്തിന് ഉപയോഗപ്പെടുത്താവുന്ന ഈ പരീക്ഷാ സോഫ്‌റ്റ്‌വെയര്‍ മാത്‌സ് ബ്ലോഗ് ടീമിലെ ജോണ്‍ സാര്‍ തയ്യാറാക്കിയ സമാന്തരശ്രേണികള്‍ മൊഡ്യൂള്‍ ഒന്നില്‍ കൊടുത്തിരിക്കുന്ന യൂണിറ്റ് ടെസ്റ്റ് ചോദ്യപേപ്പറിനെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. സോഫ്‌റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട വിധം ചുവടെ നല്‍കിയിരിക്കുന്നു.
ഈ സോഫ്‌റ്റ്‌വെയര്‍ തയ്യാറാക്കാന്‍ സഹായിച്ച പ്രോഗ്രാമിങ് ഭാഷയായ GAMBAS ന്റെ ചുരുക്കരൂപമാണ് SETIGam എന്ന പേരിലെ Gam പ്രതിനിധീകരിക്കുന്നത്. സ്‌ക്കൂള്‍ ലിനക്‌സിന്റെ ഒട്ടുമിക്ക പാക്കേജുകളിലും Programming എന്ന മെനുവില്‍ Gambas ഉള്‍പ്പെടുത്തിയിട്ടുണ്ട്. Microsoft Visual Basic ന് സമാനമായി Open source ല്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു Programming language ആണ് Gambas. Gambas രൂപകല്പന ചെയ്ത Binoit Minsiniയുടെ കടുത്ത ആരാധകനായ പ്രമോദ് സാര്‍, താന്‍ പഠിച്ചെടുത്ത അറിവുകള്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ഉപകാരപ്പെടണമെന്ന ദൃഢനിശ്ചയത്തോടെയാണ് ഈ പ്രോഗ്രാം രൂപപ്പെടുത്തിയിരിക്കുന്നത്.
ആകെ 20 മാര്‍ക്കിനുള്ള 7 ചോദ്യങ്ങളാണ് ഈ സോഫ്‌റ്റ്‌വെയറിലുള്ളത്. ഇത്തരമൊരു പരീക്ഷയെഴുതുന്നതിനുള്ള പരമാവധി സമയം 20 മിനിറ്റാണെങ്കിലും കുട്ടിയുടെ നിലവാരത്തിനനുസരിച്ച് പരീക്ഷാ സമയം 10 മിനിറ്റ്, 15 മിനിറ്റ്, 20 മിനിറ്റ്, 30 മിനിറ്റ്, 45 മിനിറ്റ് എന്നിവയിലേതു വേണമെങ്കിലും സ്വയം ക്രമീകരിക്കാവുന്നതാണ്. 7 ചോദ്യങ്ങളും വായിച്ചു നോക്കി ഇഷ്ടമുള്ള ക്രമത്തില്‍ പരീക്ഷ ചെയ്യാവുന്നതാണ്. പരീക്ഷ പൂര്‍ത്തിയായതിനു ശേഷം ഓരോ ചോദ്യത്തിനും ലഭിച്ച മാര്‍ക്കുകളും കുട്ടി നല്‍കിയ ഉത്തരങ്ങളും ഉത്തരസൂചികയും നോക്കി സ്വയം വിലയിരുത്തല്‍ നടത്താവുന്നതുമാണ്. വേണമെങ്കില്‍ വീണ്ടും പരീക്ഷ ആവര്‍ത്തിക്കാവുന്നതുമാണ്. സമയസൂചികയും (Timer) പരീക്ഷാ ജാലകത്തില്‍ ദൃശ്യമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പരീക്ഷ അവസാനിപ്പിക്കാനായില്ലെങ്കില്‍ ജാലകം അടക്കപ്പെടുകയും അതുവരെ ചെയ്ത ചോദ്യങ്ങളുടെ മൂല്യനിര്‍ണ്ണയം നടത്തപ്പെടുകയും ചെയ്യും. ഇത് സ്വയം മൂല്യനിര്‍ണ്ണയത്തിനുള്ള സാധ്യതകളില്‍ ഒന്നുമാത്രമാണ്. വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ഇക്കാലത്ത് തെറ്റുകുറ്റങ്ങള്‍ കണ്ടെത്തി തിരുത്തി നമ്മുടെ കുട്ടികള്‍ക്ക് നല്‍കേണ്ടത് മാത്‌സ് ബ്ലോഗിനേപ്പോലെയുള്ള ആത്മാര്‍ത്ഥതയുള്ള അധ്യാപകരുടെ ഒരു കൂട്ടായ്മയുടെ കടമയാണെന്ന് വിശ്വസിക്കുന്നു.
Installation (സന്നിവേശം)

- ഇവിടെ നിന്നും SETIGam സോഫ്‌റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുക.
- ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ ലഭിച്ച ICTChapter1.tar.gz എന്ന സിപ് ഫയല്‍ എക്‌സ്ട്രാക്ട് ചെയ്യുക.
- 9496352140-mathsexamap_0.0.7-1_all.deb എന്ന file dbl clk ചെയ്ത് Gdebi package installer വഴി administrator password നല്‍കി ഇന്‍സ്റ്റാള്‍ ചെയ്യുക.
- ഇന്‍സ്റ്റലേഷനു ശേഷം Application-Education -SETIGammathsexamAP എന്ന ക്രമത്തില്‍ ഈ സോഫ്‌റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.
Selasa, 11 Juni 2013
Senin, 10 Juni 2013
Minggu, 09 Juni 2013
Club Activites in Schools
സ്കൂളില്‍ ക്ലബ്ല് പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന സമയാണ് ഇപ്പോള്‍. ഒട്ടേറെ ക്ലബ്ബുകള്‍ നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മികച്ച രീതിയില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുവാന്‍ ഒട്ടു മിക്ക സ്കൂളുകളും പരിശ്രമിച്ചു കൊണ്ടിരിക്കുകയുമാണ്. സ്കൂളുകളിലെ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പരിമിതി ഫണ്ട് ലഭ്യതയിലാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു പോകുവാന്‍ ആവശ്യമായ ഫണ്ട് പലപ്പോഴും ലഭ്യമാകാറില്ല.അതു കൊണ്ടു തന്നെ പ്രവര്‍നങ്ങള്‍ നടത്തി എന്നു റിപ്പോട്ടെഴുതി തീര്‍ക്കുകയോ അല്ലായെങ്കില്‍ നടത്തി എന്നു വരുത്തി തീര്‍ക്കുകയോ ചെയ്യും. എന്നാല്‍ ഫണ്ട് ലഭ്യതാ സാധ്യതയുള്ളതും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുമായ ക്ലബ്ബുകളെ കുറിച്ചറിഞ്ഞാല്‍ ഏറെ കാര്യക്ഷമമായി നമുക്ക് വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താകുമെന്നതില്‍ സംശയമില്ല. ഇത്തരത്തിലുള്ള വിവിധ ക്ലബ്ബുകളെ പരിചയപ്പെടുത്തുകയാണ് മലപ്പുറം രാമന്‍കുത്ത് പി.എം.എസ്.എ യു.പി സ്ക്കൂളിലെ അധ്യാപകനായ വി.കെ വിനോദ്. ഈ ലേഖനത്തില്‍ വിശദീകരിച്ചിരിക്കുന്ന എല്ലാ ക്ലബ്ബുകളുടേയും സംഘാടകരുമായി നേരിട്ടും ഫോണിലുമെല്ലാം ബന്ധപ്പെട്ടാണ് അദ്ദേഹം ഈ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലപ്രദമായ രീതിയില്‍ മുന്നോട്ടു പോകുന്നതിന് ഈ ലേഖനം സ്ക്കൂളുകളെ സഹായിക്കുമെന്ന് തീര്‍ച്ച. ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്ലബ്ബുകളെക്കുറിച്ച് വായിച്ചറിയാം. അദ്ദേഹത്തിന് പ്രോത്സാഹനം നല്‍കുന്നതിനും സംശയദുരീകരണത്തിനും കമന്റ് ബോക്സ് ഫലപ്രദമായി വിനിയോഗിക്കുമല്ലോ.
ഇന്ന് നിരവധി ക്ലബ്ബുകള്‍ നമ്മുടെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്റില്‍ ഫണ്ട് ലഭ്യതാ സാധ്യതയുളളതും പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതുമായ ക്ലബ്ബുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്ററി തലംവരെയുളള സ്‌കൂളുകളില്‍ ഇവയെല്ലാം തന്നെ ആരംഭിയ്ക്കാവുന്നതാണ്. ക്ലബ്ബുകളുടെ രൂപീകരണവുമായി ബന്ധപ്പെട്ട പരമാവധി വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
1.ഊര്‍ജ്ജ സംരക്ഷണ വേദി
ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക എന്നതാണ് വേദിയുടെ ലക്ഷ്യം. വേദി രൂപീകരിച്ച് രജിസ്‌ട്രേഷനായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വേദിയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററില്‍ നിന്നും അനുവദിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. അംഗത്വത്തിനായി സ്ഥാപനമേലധികാരി മുഖാന്തിരം താഴെകാണുന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്.
ഡയറക്ടര്‍,
എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍,
ശ്രീക്യഷ്ണനഗര്‍,
ശ്രീകാര്യം പോസ്റ്റ്,
തിരുവനന്തപുരം - 17
2.ലഹരി വിരുദ്ധ ക്ലബ്ബ്
മദ്യ-ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബുകള്‍ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിക്കാവുന്നതാണ്. ക്ലബിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ തുക ഫണ്ടിന്റെ ലഭ്യതയും പ്രവര്‍ത്തന മികവും അനുസരിച്ച് ലഭിക്കുന്നതാണ്.
സംസ്ഥാന ജില്ലാതലങ്ങളില്‍ ഏറ്റവും മുന്തിയ പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന ക്ലബിനും അംഗങ്ങള്‍ക്കും എവര്‍റോളിങ് ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലഹരി വിരുദ്ധ ക്ലബ്ബ് ആരംഭിക്കുന്നതിനായി തൊട്ടടുത്ത എക്‌സൈസ് റെയിഞ്ച് ഓഫീസുമായി ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
3.ഹെറിറ്റേജ് ക്ലബ്ബ്
സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ഹെറിറ്റേജ് ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികളില്‍ നമ്മുടെ പൈതൃകസംരക്ഷണത്തില്‍ അവബോധം സൃഷ്ടിക്കുക അത് വഴി രാഷ്ട്രത്തോടും നമ്മുടെ സംസ്‌കാരത്തോടുമുളള ആഭിമുഖ്യം വളര്‍ത്തുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ എന്‍ഡോവ്‌മെന്റുകള്‍ എന്നിവയും നല്‍കിവരുന്നു.
രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനായി ക്ലബ്ബ് രൂപികരിച്ചതിന് ശേഷം ആ വിവരങ്ങള്‍ സഹിതം സ്ഥാപനമേലധികാരി മുഖാന്തിരം താഴെ കാണുന്ന വിലാസത്തില്‍ അപേക്ഷ അയക്കേണ്ടതുണ്ട്.
ദി ഡയറക്ടര്‍,
കേരള സ്റ്റേറ്റ് ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്,
നളന്ദ, കവടിയാര്‍ പി ഒ,
തിരുവനന്തപുരം - 3
വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
4.ഫോറസ്ട്രി ക്ലബ്ബ്
വനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പങ്കാളികളാക്കുന്നതിന് സ്‌കൂളുകളില്‍ ഫോറസ്ട്രി ക്ലബ്ബുകള്‍ രൂപികരിക്കാവുന്നതാണ്. രജിസ്‌ട്രേഷന് ശേഷം കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അതത് ജില്ലയിലെ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷനുമായി ബന്ധപ്പെടേണ്ടതുണ്ട്.
പ്രിന്‍സിപ്പല്‍ / ഹെഡ്മാസ്റ്റര്‍ രക്ഷാധികാരിയായും ഒന്നോ രണ്ടോ അദ്ധ്യാപകര്‍ സ്റ്റാഫ് ഗൈഡുകളായും 30-40 കുട്ടികള്‍ അംഗങ്ങളായും ഉളള ക്ലബ്ബ് രൂപികരിച്ചതിന് ശേഷം രജിസ്‌ട്രേഷനായി ഇവിടെയുളള അപേക്ഷാഫോറം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
രജിസ്‌ട്രേഷന്‍ ഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഡയറക്ടര്‍,
ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോ,
വഴുതക്കാട്,
തിരുവനന്തപുരം - 14
വനം വകുപ്പ് സൗജന്യമായി സംഘടിപ്പിക്കുന്ന പ്രക്യതി പഠന ക്യാമ്പുകളെ കുറിച്ചുള്ള വിശദ വിവരങ്ങളും - അപേക്ഷ ഫോമും
5.കാര്‍ഷിക ക്ലബ്ബ്
കുട്ടികളില്‍ കാര്‍ഷികാവബോധം വളര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ കൃഷി ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. ഒരു ക്ലബില്‍ 20 മുതല്‍ 25 വരെ അംഗങ്ങള്‍ ആകാം. നാഷണല്‍ സര്‍വ്വീസ് സ്‌കീം, ഇക്കോ ക്ലബ്ബ്, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുമായി സഹകരിച്ചും പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്. പത്ത് സെന്റ് സ്ഥലമെങ്കിലും കൃഷിക്കായി (വെജിറ്റബിള്‍ കള്‍ട്ടിവേഷന്‍ പ്രോഗ്രാം) മാറ്റിവെയ്‌ക്കേണ്ടതുണ്ട്.
പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് , ഫണ്ട് ലഭ്യതയ്ക്കനുസരിച്ച് വിത്ത്, വളം, ഉപകരണങ്ങള്‍, ട്രെയിനിങ് എന്നിവയ്ക്കായി തുക അനുവദിക്കുന്നത്. കൂടാതെ കാര്‍ഷികപ്രവര്‍ത്തനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും നല്ല വിദ്യാലയം, ഏറ്റവും നല്ല സ്ഥാപന മേധാവി, ഏറ്റവും നല്ല ടീച്ചര്‍, എറ്റവും നല്ല വിദ്യാര്‍ത്ഥി എന്നിവരേയും തിരെഞ്ഞടുക്കാറുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി തൊട്ടടുത്ത കൃഷിഭവനുമായി ബന്ധപ്പെടുക.
6.ദേശീയ ഹരിത സേന
പാരിസ്ഥിതിക വിദ്യാഭ്യാസം കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിക്കൊണ്ട് 'കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍' നടപ്പിലാക്കുന്ന 'ദേശീയ ഹരിതസേന' - ഇക്കോ ക്ലബ്ബ് സ്‌കൂളുകളില്‍ ആരംഭിക്കാവുന്നതാണ്. ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് ലഭിക്കുന്നതാണ്. മാത്രമല്ല സംസ്ഥാന തലത്തിലെ ഏറ്റവും മികച്ച ക്ലബ്ബിനും അതത് ജില്ലകളിലെ ഏറ്റവും മികച്ച ക്ലബ്ബിനും അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇക്കോ ക്ലബ്ബിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കായി അതത് ജില്ലയുടെ കോര്‍ഡിനേറ്ററുമായി ബന്ധപ്പെടേണ്ടതാണ്. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
7.ജലശ്രീ ക്ലബ്ബ്
ജലവകുപ്പിന്റെ കീഴിലുളള സി.സി.ഡി.യു.വി.ന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ ജലശ്രീ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. വിദ്യാലയങ്ങളെ 'ജല സൗഹൃദ മുറ്റങ്ങള്‍' ആക്കി മാറ്റുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. മഴവെളള സംഭരണികള്‍ സ്ഥാപിക്കല്‍, മഴക്കുഴി നിര്‍മ്മാണം, കിണറുകള്‍ റീച്ചാര്‍ജ് ചെയ്യല്‍, ഫീല്‍ഡ് ട്രിപ്പുകള്‍, ഗ്രാമീണ കൂട്ടായ്മകള്‍, എക്‌സിബിഷനുകള്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ക്ലബ്ബിനുളളത്. കൂടാതെ കുടിവെളളം പരിശോധിക്കാനുളള സൗജന്യ കിറ്റുകളും ലഭ്യമാക്കും. അദ്ധ്യാപകര്‍ക്കുളള പരിശീലനവും നല്‍കും. ഫണ്ടിന്റെ ലഭ്യതയ്ക്ക് അനുസരിച്ച് സാമ്പത്തിക സഹായങ്ങളും ലഭിക്കും. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന സ്‌കൂളുകള്‍ക്ക് പുരസ്‌കാരങ്ങളും ക്യാഷ് അവാര്‍ഡുകളും ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

രജിസ്‌ട്രേഷനായി ഇവിടെയുളള അപേക്ഷാഫോറം പൂരിപ്പിച്ച് താഴെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
ദി ഡയറക്ടര്‍, സി സി ഡി യു,
ഫസ്റ്റ് ഫ്‌ളോര്‍, പി ടി സി ടവര്‍,
എസ് എസ് കോവില്‍ റോഡ്,
തമ്പാനൂര്‍, തിരുവനന്തപുരം - 1
ഇമെയില്‍: ccdu@gmail.com
8.ലവ് ഗ്രീന്‍ ക്ലബ്ബ്
ജപ്പാന്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍. ജി. ഒ. ആയ ഓയിസ്‌ക ഇന്റര്‍നാഷണലിന്റെ ദക്ഷിണഭാരതത്തിലെ ഓഫീസ് ലവ് ഗ്രീന്‍ ക്ലബ്ബുകള്‍ എന്ന പേരില്‍ സ്‌കൂളുകളില്‍ പരിസ്ഥിതി ക്ലബ്ബുകള്‍ ആരംഭിക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി വരുന്നു. ക്ലബ്ബുകള്‍ രൂപികരിക്കുന്നതിനായി അടുത്തുളള ഒയിസ്‌ക ചാപ്‌റ്റേഴ്‌സുമായി ബന്ധപ്പെടേണ്ടതാണ്. ഒയിസ്‌ക ചാപ്‌റ്റേഴ്‌സ് ഏതെല്ലാമാണെന്നറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപേക്ഷാഫോറം ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
9. പര്യാവരണ്‍ മിത്ര
സ്‌കൂള്‍ കുട്ടികളെ പരിസ്ഥിതിയുടെ മിത്രം ആക്കി മാറ്റുക എന്നതാണ് പര്യാവരണ്‍ മിത്രയുടെ ലക്ഷ്യം. അംഗത്വം നേടുന്ന സ്‌കൂളുകള്‍ക്ക് പര്യാവരണ്‍ മിത്രയുടെ പ്രാദേശിക റിസോഴ്‌സ് ഏജന്‍സികളുമായി കൂടുതല്‍ സഹായങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക.
അപേക്ഷഫോറം പി ഡി എഫ് രൂപത്തില്‍ ലഭിക്കുന്നതിന് ഈ ലിങ്ക് സന്ദര്‍ശിക്കു.
അപേക്ഷ അയക്കേണ്ട വിലാസം
പ്രോഗ്രാം കോര്‍ഡിനേറ്റര്‍,
സെന്‍ട്രല്‍ ഫോര്‍ എന്‍വിയോണ്‍മെന്റ് എഡ്യൂക്കേഷന്‍,
'പുഷ്പ', അംബിക റോഡ്,
പളളിക്കുന്ന്,കണ്ണൂര്‍ 670004
10. ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്
മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്താല്‍ സ്‌കൂളുകളില്‍ ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബുകള്‍ ആരംഭിക്കാവുന്നതാണ്. പി. ടി.എ യുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഈ സ്‌കീമിനെകുറിച്ച് കൂടുതല്‍ അറിയുവാന്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തെ മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
ഇത്രയും വിവരങ്ങള്‍ ശേഖരിച്ച് ക്രോഡീകരിച്ച് അധ്യാപകര്‍ക്കു സമര്‍പ്പിക്കുന്ന വിനോദ് സാര്‍ തികച്ചും അഭിനന്ദനമര്‍പ്പിക്കുന്നു. അഭിപ്രായങ്ങളും സംശയങ്ങളും കമന്റായി രേഖപ്പെടുത്തുമല്ലോ.

- ഊര്‍ജ്ജസംരക്ഷണ വേദി
- ലഹരി വിരുദ്ധ ക്ലബ്ബ്
- ഹെറിറ്റേജ് ക്ലബ്ബ്
- ഫോറസ്ട്രി ക്ലബ്ബ്
- കാര്‍ഷിക ക്ലബ്ബ്
- ഹരിത സേന
- ജലശ്രീ ക്ലബ്ബ്
- ലവ് ഗ്രീന്‍ ക്ലബ്ബ്
- പര്യാവരണ്‍ മിത്ര
- ആനിമല്‍ വെല്‍ഫെയര്‍ ക്ലബ്ബ്

Jumat, 07 Juni 2013
Kamis, 06 Juni 2013
Shortcut technique to find Square root of Perfect square numbers

For more shortcut go to page of Maths shortcut
Rabu, 05 Juni 2013
Selasa, 04 Juni 2013
Senin, 03 Juni 2013
Minggu, 02 Juni 2013
DOWNLOAD LATIHAN SOAL SBMPTN 2013
SBMPTN merupakan merupakan pengganti dari seleksi jalur SNMTN tertulis sebagai salah satu jalur seleksi independen yang digunakan perguuan tinggi negeri dalam rangka menjaring mahasiswa baru tanpa melihat latar belakang sekolah, ekonomi, dan tingkat sosial.
Walaupun banyak jalur seleksi yang di buka, namun jalur SBMTN masih merupakan jalur favorit bagi siswa yang ingin melanjutkan kuliah di
Diophantus of Alexandria
Diophantus (+/- 250 AD) of Alexandria has been called 'the father of algebra' and an entire branch of mathematics has been named after him, the study of Diophantine Equations. The most famous problem in this field 'Diophantine Equations' is Fermat's 'Last Theorem'. Fermat was reading Diophantus' comments on the Pythagoran theorem when he conjectured that for an exponent n > 2, the equation \[ x^n + y^n = z^n \] has no integer solutions. This theorem was considered the hardest open problem in mathematics until solved by Andrew Wiles in 1994. Diophantus work was lost to the Western world for thousand years.
Anyway, I thought about Diophantus when I came across this beautiful equation which has an infinite number of integer solutions \[ x^3 + y^3 + z^3 = x^2 +y^2 + z^2.\]

Sabtu, 01 Juni 2013
ജൂണ്‍ മൂന്ന് - കുട്ടികളുടെ പ്രവേശനോത്സവം
(വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനുമായ നമ്മുടെ സ്വന്തം രാമനുണ്ണിമാഷ് അധ്യാപകര്‍ക്കായി തയ്യാറാക്കിയ പുതുവര്‍ഷസന്ദേശം)
ഋതുക്കളില്‍ മികച്ച അനുഭവങ്ങള്‍ വര്‍ഷത്തിലും വസന്തത്തിലുമാണ്`. മാനസികവും ശാരീരികവുമായ അനുഭവങ്ങള്‍ക്ക് പുറമേ പ്രകൃതിയിലും പരിസ്ഥിതിയിലും സ്ഥലകാലങ്ങളിലും അനുഭവ സമ്പന്നത ഈ ഋതുക്കളില്‍ കൂടും. മിതമായ ശീതതാപങ്ങളും പൂത്തും തളിര്‍ത്തുമുള്ള ഹരിതാഭമായ പ്രകൃതിയും സമൃദ്ധമായ ജലസാന്നിദ്ധ്യവും ഇതിനൊക്കെ കാരണമാവാം. വേനലുമായി താരതമ്യം ചെയ്യുമ്പോഴാണിത് അനുഭവവേദ്യമാകുക. സ്വന്തവും പങ്കുവെക്കപ്പെട്ടതുമായ അനുഭവങ്ങള്‍ക്ക് അത്രമാത്രം പ്രാധാന്യം നല്കുന്ന പഠനപ്രക്രിയകള്‍ ആരംഭിക്കാന്‍ അതുകൊണ്ടുതന്നെ ഏറ്റവും ഉചിതമായ കാലം ജൂണ്‍ ആദ്യം തന്നെ. വേനല്‍പൂട്ടിന്നു ശേഷം പഠനത്തിനുള്ള പുതു വര്‍ഷത്തുറക്കല്‍ കുട്ടിക്ക് മാത്രമല്ല സമൂഹത്തിന്ന് മുഴുവന്‍ സക്രിയമാകുന്നത് ഈയൊരു ഔചിത്യം കൊണ്ടുകൂടിയാണ്`. പുത്തനുടുപ്പും പുതിയ സ്ലേറ്റുമായുള്ള ആദ്യ സ്കൂള്‍ യാത്ര വിഷയമാക്കുന്ന എഴുത്തുകാര്‍ ലോകമെമ്പാടും സുലഭമായതിലും ആശ്ചര്യമില്ല.
രാവിലെ കുളിച്ച് പുതിയ ഉടുപ്പും പുസ്തകവും ഒരുക്കി സ്കൂളിലേക്ക് യാത്രയാക്കപെടുന്ന കുട്ടി വൈകീട്ട് വീട്ടിലെത്തുന്നത്, ചെളിയും വെള്ളവും നനഞ്ഞ് പുസ്തകത്തിന്റെ പൊതിച്ചിലുകള്‍ കീറിപ്പറിഞ്ഞ് കുടയുടെ വില്ലുകള്‍ അറ്റ് - എങ്കിലും വളരെ ഉത്സാഹവാനായി / വതിയായിട്ടാ-ണ്`. അതിനു വീട്ടിലെത്തിയാല്‍ അമ്മയില്‍ നിന്ന് കേള്‍ക്കുന്ന സ്നേഹപൂര്‍ണ്ണമായ ഭര്‍സനങ്ങള്‍ എന്നും പതിവുമാണ്`. ശകാരവും ലഹളയും സ്നേഹപൂര്‍ണ്ണമാകുന്നത് , 'കുട്ടി ' എന്ന വാത്സല്യത്തേക്കാള്‍ ഭൗതികമായ ഈ ചെളിയും വെള്ളവും... തന്റെ കുട്ടിക്ക് ലഭിച്ച അസംഖ്യം അനുഭവങ്ങളുടെ മുദ്രകളാണെന്നും അതൊക്കെയും തന്റെ കുട്ടിക്ക് അറിവും വളര്‍ച്ചയും നല്കിയിരിക്കുന്നു എന്നും ഉള്ള അംഗീകാരപത്രങ്ങളാവുന്നതുകൊണ്ടാണ്`. ഓരോ ദിവസവും കുട്ടി തനിക്ക് ലഭിക്കുന്ന നൂറുനൂറ് അനുഭവങ്ങളിലൂടെ വളരുകയാണ്`.
അനുഭവങ്ങള്‍കൊണ്ട് അനുഗൃഹീതമായ ജൂണ്‍ സ്കൂള്‍ തുറപ്പ് ഇതുകൊണ്ടൊക്കെ ഏറ്റവും സന്തോഷത്തോടെ ഏറ്റെടുക്കുന്നത് [ ണ്ടത് ] അദ്ധ്യാപകരാണ്`. പ്രവേശനോത്സവങ്ങളിലൂടെ , പുതിയ പാഠങ്ങളിലൂടെ .... നിരന്തരമായ ക്ലാസ്റൂം പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷക്കണക്കിന്ന് കുട്ടികളെ വളര്‍ത്തിയെടുക്കാന്‍ അവസരം ലഭിക്കുകയാണവര്‍ക്ക്. അദ്ധ്യാപകര്‍ക്കല്ലാതെ ഈയൊരു ഭാഗ്യം ലോകത്തില്‍ മറ്റൊരു സര്‍വീസ് സമൂഹത്തിനും ഒരിക്കലും ലഭിക്കുന്നില്ല. ഏറ്റവും മികച്ച പൗരന്മാരെ ഉരുവപ്പെടുത്തുകയാണവര്‍. ഒരു നല്ല രാജ്യം സൃഷ്ടിക്കാനവസരം ലഭിക്കുന്നതുകൊണ്ടാണവര്‍ ഗുരുക്കന്മാരായി നില്‍ക്കുന്നത്. ഗുരു ആത്യന്തികമായി ശിഷ്യനെയല്ല ഒരു സമൂഹത്തെ, രാഷ്ട്രത്തെയാണ്` നിര്‍മ്മിക്കുന്നത്. ഭാവിയെയാണ്` കെട്ടിപ്പടുക്കുന്നുന്നത്. കാലത്തേയും സമൂഹത്തേയും നിര്‍മ്മിക്കുകയാണ്`.
നല്ലൊരുകാലത്തെ പണിതുയര്‍ത്താനാവുന്നതുകൊണ്ടാണ്` ഗുരു മഹാനും കാലാതിവര്‍ത്തിയുമാകുന്നത് . സാന്ദീപനിയും വസിഷ്ഠനും ദ്രോണനും ശുക്രനും സോക്രട്ടീസും പ്ലാറ്റോയും ടാഗോറും മഹാഗുരുക്കന്മാരായത് അങ്ങനെയാണ്`. അമ്മയെക്കുറിച്ച് 'നല്ല മക്കളെപ്പെറ്റ വയറേ തണുക്കുള്ളൂ ' എന്നു പറയും പോലെ [ഗുരുവിനെ സംബന്ധിച്ച് ] നല്ല ശിഷ്യരെ.... എന്നും മനസ്സിലാക്കണം. സമൂഹം ഇതിനുള്ള എല്ലാ അവസരവും ഒരുക്കിവെക്കുന്നുണ്ട്. സമൂഹം വിദ്യാഭ്യാസരംഗത്ത് നിക്ഷേപിക്കുന്ന ഒരു പാട് ധനത്തെക്കുറിച്ചല്ല; ഒരു പാട് പ്രതീക്ഷകളെക്കുറിച്ചാണ് നാം അദ്ധ്യാപകര്‍ വേവലാതിപ്പെടേണ്ടത്.
തുടക്കം ഈ പുതുമഴത്തുള്ളികളിലൂടെയാവണം. നല്ലൊരു സമൂഹത്തിലേക്കൊഴുകുന്ന മഹാനദിയായി ഇതിനെ സമാഹരിച്ച് വളര്‍ത്തിയെടുക്കണം. നദീതടങ്ങളെന്നും സംസ്കാരത്തിന്റെ കളിത്തൊട്ടിലുകളുമായിരിക്കുമല്ലോ.

Langganan:
Postingan (Atom)