പത്താം ക്ലാസിലെ വിവിധ വിഷയങ്ങളുടെ പഠനസഹായികള്‍ കഴിഞ്ഞ വര്‍ഷം മാത്സ് ബ്ലോഗ് പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള അതാതു വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനമാണ് 'മാത്സ് ബ്ലോഗ് ഒരുക്കം' എന്ന പേരില്‍ എല്ലാ വിഷയങ്ങളുടെയും പഠനസഹായികള്‍ ഒരുക്കാന്‍ അന്ന് സഹായകമായത് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. മാറി വരുന്ന ചോദ്യമാതൃകള്‍ക്കനുസരിച്ച് വേണ്ട മാറ്റങ്ങള്‍ വരുത്തി പ്രസിദ്ധീകരിക്കാറുള്ള മാത്സ് ബ്ലോഗ് പഠനസഹായികള്‍ ഏറെ സഹായകമാകുന്നു എന്ന് അധ്യാപകരും സൂചിപ്പിക്കാറുണ്ട്. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി അധ്യാപകരാല്‍ സൃഷ്ടിക്കപ്പെടുന്ന ഈ കൈത്താങ്ങ് ഗൈഡുകളുടെയും അതു പോലുളള മറ്റു പ്രസിദ്ധീകരണങ്ങളുടെയും പരിമിതിയാണ് സൂചിപ്പിക്കുന്നത്. പത്താം ക്ലാസ് ഫിസിക്സ് ആദ്യ പാഠത്തിന്റെ നോട്സും മാതൃകാ ചോദ്യങ്ങളുമാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുടിക്കല്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലെ ഇബ്രാഹിം.വി.എ സാറാണ് ഈ പഠനസഹായി തയാറാക്കിയിരുന്നത്. വൈദ്യൂതപ്രവാഹത്തിന്റെ ഫലങ്ങള്‍ എന്ന പാഠഭാഗത്തെ വളരെ ലളിതമായി ചിത്രങ്ങളുടെ സഹായത്തോടെ വിശദമാക്കുകയാണ് സാര്‍ ചെയ്തിരിക്കുന്നത്. ഈ പാഠഭാഗത്തെ എളുപ്പം മനസ്സിലാക്കാന്‍ സഹായിക്കുന്ന തരത്തില്‍ ചെറിയ തലക്കെട്ടുകളിലൂടെ സാര്‍ നല്‍കിയിരിക്കുന്ന വിശദീകരണങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സഹായകരമാകും എന്നതില്‍ സംശയമില്ല..
ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഈ പഠനസഹായി ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
Click here for download the Physics Notes
കുട്ടികളിലേക്ക് ഈ പഠനസഹായി എത്തിക്കാനും പഠനസഹായികള്‍ തയാറാക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും എന്നും മുന്നില്‍ നിന്നിട്ടുള്ള നിങ്ങള്‍ ഓരോരുത്തരുടെയും സഹായം തുടര്‍ന്നും ഉണ്ടാകുമല്ലോ... മാത്രമല്ല, നിങ്ങളോരോരുത്തരില്‍ നിന്നും വിവിധ വിഷയങ്ങളെ സംബന്ധിക്കുന്ന പഠനസഹായികള്‍ പ്രതീക്ഷിക്കുന്നു.

Tidak ada komentar:
Posting Komentar