ഇന്‍ഡ്യയില്‍ കായികരംഗത്ത് ആദ്യമായി ഓണ്‍ലൈന്‍ എന്‍ട്രിയിലുടെ മത്സരങ്ങള്‍ സംഘടിപ്പിച്ച സംസ്ഥാനം കേരളമാണ്. സംസ്ഥാനത്തെ കായികാദ്ധ്യാപകര്‍ക്കും സബ് ജില്ലാ, റവന്യു ജില്ലാ സെക്രട്ടറിമാര്‍ക്കും കായികരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏല്ലാവര്‍ക്കും വളരെയധികം പ്രയോജനപ്പെട്ട ഇതിന് നേത്യത്വം നല്‍കിയ വിദ്യാഭ്യാസ വകുപ്പിനേയും, സ്പോര്‍ട്സ് ഓര്‍ഗനൈസറേയും IT@School നേയും അഭിനന്ദിക്കുന്നു. കഴിഞ്ഞ വര്‍ഷം അത്ലറ്റിക് മത്സരങ്ങളില്‍ മാത്രമായിരുന്നു ഇത് നടപ്പിലാക്കിയത്. ഈ വര്‍ഷം നീന്തല്‍ , ഗെയിംസ് മത്സരങ്ങളിലും ഈ സോഫ്റ്റ്വെയര് നടപ്പിലാക്കുവാന്‍ തിരുമാനിച്ചിരിക്കുന്നു. സ്ക്കുള്‍ തല ഓണ്‍ലൈന്‍ എന്‍ട്രിക്കായി സെപ്റ്റംബര്‍ ആദ്യവാരം തന്നെ സോഫ്റ്റ് വെയര്‍ തയ്യാറാക്കുമെന്നാണ് അധിക്യതര്‍ അറിയിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- 1. www.schoolsports.in എന്ന വെബ് സൈറ്റിലാണ് ഡാറ്റാ എന്‍ട്രി നടത്തേണ്ടത്. 2. Mozilla Firefox എന്ന വെബ് ബ്രൗസര്‍ മാത്രമേ ഉപയോഗിക്കാവു. 3. Entry form , Item Code , Age Category , Sports Manual എന്നിവ വെബ് സൈറ്റിന്റെ ഹോം പേജില്‍ തന്നെ ലഭിക്കും. 4. സബ് ജില്ലയില്‍ നിന്നും ലഭിക്കുന്ന യൂസര്‍ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. 5. ആദ്യമായി ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേഡ് നിര്‍ബന്ധമായും മാറ്റേണ്ടതാണ്. 6. അത്ലറ്റിക് മത്സരങ്ങള്‍ക്കും നീന്തല്‍ മത്സരങ്ങള്‍ക്കും ഗെയിംസ് മത്സരങ്ങള്‍ക്കും പ്രത്യേകം എന്‍ട്രി നടത്തണം. 7. ഗെയിംസ് മത്സരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍ ടീമായി പങ്കെടുക്കുന്ന ഓരോ ഇനങ്ങളും പ്രത്യേകമായി ടിക്ക് ചെയ്യണം. 8. അഡ് മിഷന്‍ നമ്പര്‍, കുട്ടിയുടെ പേര് , വയസ് , ജനനതീയതി, പിതാവിന്റെ പേര്, പങ്കെടുക്കുന്ന ഇനങ്ങളുടെ കോഡ് നമ്പര്‍, ഫോട്ടോ എന്നീ വിവരങ്ങളാണ് നല്‍കേണ്ടത്. 9. സീനിയര്‍,ജുനിയര്‍,സബ് ജുനിയര്‍ വിഭാഗങ്ങളില്‍ മത്സരിക്കുന്ന കുട്ടികളുടെ പാസ് പോര്‍ട്ട് സൈസ് ഫോട്ടോ (പരമാവധി 100 kb) നിര്‍ബന്ധമായും അപ് ലോഡ് ചെയ്യേണ്ടതാണ്. 10. ഹയര്‍ സെക്കണ്ടറി കുട്ടികളാണെങ്കില്‍ അഡ് മിഷന്‍ നമ്പറിന്റെ കുടെ H (H101) എന്നും വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കുട്ടികളാണെങ്കില്‍ അഡ് മിഷന്‍ നമ്പറിന്റെ കുടെ V (V101)എന്നും ചേര്‍ക്കേണ്ടതാണ്. 11. ഹയര്‍ എയ്ജ് ഗ്രൂപ്പില്‍ മത്സരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ പ്രത്യേകം രേഖപ്പെടുത്തണം. ഇങ്ങനെ മത്സരിക്കുന്ന കുട്ടികള്‍ ഈ വര്‍ഷം നടക്കുന്ന എല്ലാ മത്സരങ്ങളിലും ആ വിഭാഗത്തില്‍ തന്നെ മത്സരിക്കണം. 12. എല്ലാ കുട്ടികളുടെയും വിവരങ്ങള്‍ എന്റര്‍ ചെയ്തതിനുശേഷം റിപ്പോര്‍ട്ട് പ്രിന്റ് ഔട്ട് പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയശേഷം മാത്രമേ Confirm ചെയ്യാവു. ഒരു പ്രാവശ്യം confirm ചെയ്തു കഴിഞ്ഞാല്‍ പീന്നീട് യാതൊരു വിധത്തിലുമുള്ള എഡിറ്റിംഗ് സാധ്യമല്ല.
Athletics Item Codes
Entry Form for Athletics
Download Adobe Reader
Games Item Codes
Entry Form for Games
Sports Manual
Entry Form Instructions
User Guide
Age Group for Sports
Aquatics Item Codes
Entry Form for Aquatics
Mozilla Download
sudo add-apt-repository ppa:faster3ck/converseen
sudo apt-get update
sudo apt-get install converseen
(വിന്‍ഡോസിനു വേണ്ടിയുള്ള വേര്‍ഷന്‍ ഇവിടെയുണ്ട്)
ഇന്‍സ്റ്റലേഷനു ശേഷം Application-Graphics-Converseen തുറക്കുക.
Add images ക്ലിക്ക് ചെയ്ത് image folderസെലക്ട് ചെയ്യുക. Ctrl,A എനീ keys ഉപയോഗിച് എല്ലാ
images ഉം ഒരുമിച്ച് സെലക്ട് ചെയ്യാവുന്നതാണ്. ശേഷം open ക്ലിക്ക് ചെയ്യുക. check all ക്ലിക്ക് ചെയ്ത
ശേഷം convert to എന്നതിലെ നിന്നും file format സെലക്ട് ചെയ്യുക.
Resize ചെയ്യുന്നതിനായി ഇടതു ഭാഗത്തുള്ള dimensions എന്നതില്‍ % മാറ്റി px ആക്കി width, height ഇവ ക്രമീകരിക്കുക. (Size 100kb യില്‍ താഴെ ക്രമീകരിക്കുന്നതിനായി width, height ഇവ 800, 600 ആക്കിയാല്‍ മതി.) Save in എന്നതില്‍ folder സെലക്ട് ചെയ്യുക. ശേഷം convert എന്നതില്‍ ക്ലിക്ക് ചെയ്യുക. സെലക്ട് ചെയ്തിട്ടുള്ള ഫോള്‍ഡറിലേക്ക് ഇമേജുകള്‍ Convert ആയിട്ടുണ്ടാകും.
ശ്രദ്ധിക്കുക: വ്യത്യസ്ത വലിപ്പമുള്ള ഫോട്ടോകളെയാണ് ചെറുതാക്കേണ്ടതെങ്കില്‍ width, height ഇവ നല്‍കാതെ % മാത്രം നല്‍കിയാല്‍ മതി. ബീന്‍ ഉദാഹരണസഹിതം കമന്റ് ബോക്സില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ നോക്കുക
Tidak ada komentar:
Posting Komentar