ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ കോ ഓര്‍ഡിനേറ്ററാണ് ശ്രീ രാജേഷ് സാര്‍. പൈത്തണ്‍ ഭാഷ പഠിച്ച് ചെറിയ പ്രോഗ്രാമുകളൊക്കെ തയ്യാറാക്കാനുള്ള നമ്മുടെ അധ്യാപകരുടെ ശ്രമങ്ങളില്‍ വിജയം കൈവരിച്ച അധ്യാപകരില്‍ അദ്ദേഹത്തിന്റെ സംഭാവന ഒരു പെയിന്റ് പ്രോഗ്രാമാണ്. ദൃശ്യ എന്ന് പേരിട്ടിരിക്കുന്ന ഈ സോഫ്റ്റ്വെയര് വളരെ എളുപ്പത്തില്‍ നമ്മുടെ ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. താഴെനിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഈ സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ മിനുറ്റുകള്‍ മതി.
- ഇവിടെ നിന്നും ഈ സോഫ്റ്റ്വെയര് ഡൗണ്‍ലോഡ് ചെയ്തെടുക്കുക.
- DrisyaA എന്ന സിപ്പ്ഡ് ഫോള്‍ഡര്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Extract Here ക്ലിക്ക് ചെയ്യുക.
- DhrisyA എന്ന ഫോള്‍ഡര്‍ തുറന്ന് DhrisyA_12.01_all.deb എന്ന ഫയല്‍ ഡബിള്‍ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
- ഇനി Applications-Graphics - DhrisyA എന്നമട്ടില്‍ തുറന്ന് പടം വരച്ചു തുടങ്ങിക്കോളൂ..!
- ഒരു ഹെല്‍പ്പ് ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം.
നിങ്ങള്‍ വരച്ച ആദ്യ പടം കമന്റ് ബോക്സിലൂടെ ഷെയര്‍ ചെയ്യൂ. സോഫ്റ്റ്വെയറിന്റെ പ്രശ്നങ്ങളും മറ്റും അറിയാന്‍ രാജേഷ് മാഷ് കാത്തിരിപ്പുണ്ട്. എന്താ, റെഡിയല്ലേ..?
(കെമിസ്ട്രിയിലെ ആറ്റംമോഡല്‍ പഠിപ്പിക്കുമ്പോള്‍ ഏറെ ഉപകാരപ്രദമായ രാജേഷ് മാഷ് തന്നെ പൈത്തണില്‍ തയ്യാറാക്കിയ സോഫ്റ്റ്വെയര് അടുത്ത ഒരു പോസ്റ്റായി പിന്നീട് പങ്കുവെയ്ക്കാം!)
Tidak ada komentar:
Posting Komentar