സെപ്റ്റംബര്‍ 23 നുള്ള പരീക്ഷകള്‍ കൂടി കഴിയുന്നതോടെ ഈ വര്‍ഷത്തെ ഓണപ്പരീക്ഷയുടെ കൊടിയിറങ്ങും. പരീക്ഷകള്‍ കഴിയുന്നതോടെ ഉത്തരങ്ങള്‍ മാത്സ് ബ്ലോഗില്‍ പ്രസിദ്ധീകരിക്കും എന്നുള്ളതു കൊണ്ടു തന്നെ അതു പ്രതീക്ഷിച്ച് കാത്തിരുന്നവരുണ്ടാകുമെന്നു ഞങ്ങള്‍ക്കറിയാം. എന്നാല്‍ ഈ സംരംഭങ്ങള്‍ വിജയിക്കണമെങ്കില്‍ അതത് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ അധ്യാപകരുടെ സഹകരണം കൂടിയേ തീരൂ. അക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നന്ദി പറയേണ്ടത് ചുവടെ വിവിധ വിഷയങ്ങളുടെ ഉത്തരങ്ങള്‍ അയച്ചു തന്ന സുമനസുകളായ അധ്യാപകര്‍ക്കാണ്. പരീക്ഷ തീരുന്ന മുറയ്ക്ക് രാത്രി ഒരു മണി വരെയിരുന്ന് ഉത്തരങ്ങളെഴുതി അയച്ചു തന്ന അധ്യാപകര്‍ ഈ കൂട്ടത്തിലുണ്ട്. തന്റെ അറിവ് ഒരു സമൂഹത്തിന് വേണ്ടി പ്രദാനം ചെയ്യാന്‍ മടിയില്ലാത്ത ഇവരുടെയെല്ലാം നല്ല മനസ്സിനെ മാത്സ് ബ്ലോഗ് കൂട്ടായ്മയുടെ പേരില്‍ അഭിനന്ദിക്കുന്നു. പത്താം ക്ലാസിലെ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ഗണിതശാസ്ത്രം, ഒന്‍പതാം ക്ലാസിലെ ഗണിതശാസ്ത്രം, ഫിസിക്സ്, എട്ടാം ക്ലാസിലെ ഇംഗ്ലീഷ് എന്നിവയുടെ ഉത്തരസൂചികകള്‍ ചുവടെ നല്‍കിയിരിക്കുന്നു.
- STD X Mathematics
- Prepared by Sunny P.O , Govt HS Thodiyoor
- Answer key Prepared by Baby Safeera T M , Govt HS for girls Peruntalmanna , Malapuram
- Answer key prepared by Anil V, Vadakampadu HS, Palari
- maths teacher
- Maths by John P A , HIBHS Varapuzha
- Maths Paper Key by Dr sukanya , Mathsblog Palakad team STD X English
- English by Johnson TP CMS HS Mundipally STD X Physics
- Physics : Shaji A Govt HSS Pallickal Attigal STD X Chemistry
- Chemistry: Ummer, Successline, Areacode STD IX Maths
- Malayalam Medium : Prepared by GHSS Mezhathur
- English Medium : Palakkad Maths Blog Team STD VIII English Answer Key Prepared by Johnson T.P,CMS HS, Mundiappally
Tidak ada komentar:
Posting Komentar