ഓരോ വിദ്യാലയങ്ങളിലുമുള്ള കുട്ടികളുടെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് ഈ അധ്യയന വര്‍ഷം സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ട് ജൂണ്‍ 12 , ജൂണ്‍ 13 തീയതികളില്‍ പുറത്തിറങ്ങിയ വിദ്യാഭ്യാസവകുപ്പില്‍ നിന്നുള്ള സര്‍ക്കുലറുകള്‍ ഏവരും കണ്ടിരിക്കുമല്ലോ. ഉപജില്ലാ/ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്ക്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-2014 ല്‍ ഉള്‍പ്പെടുത്തിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഓരോ സ്ക്കൂളില്‍ നിന്നും അതത് ഹെഡ്മാസ്റ്ററുടെ ഉത്തരവാദിത്വത്തില്‍ സ്ക്കൂള്‍ കുട്ടികളുടെ വിശദാംശങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ UID Data Entry സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവസാന തീയതി ജൂണ്‍ 30. ഇതേക്കുറിച്ചുള്ള കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
കാര്യങ്ങള്‍ ചുരുക്കത്തില്‍
സ്ക്കൂള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹോംപേജില്‍ സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.
കുട്ടികളുടെ വിശദാംശങ്ങളില്‍ അതതു സ്ക്കൂളുകളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഡെലീറ്റ് ചെയ്തിട്ടുണ്ട്. പകരം കഴിഞ്ഞ വര്‍ഷം തൊട്ട് മുമ്പ് പഠിച്ചിരുന്ന ക്ലാസിലെ കുട്ടികളെ പ്രമോഷന്‍ നല്‍കി അടുത്ത ക്ലാസിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഉള്‍പ്പെടുത്തിയിട്ടുള്ള വിശദാംശത്തില്‍ മാറ്റങ്ങളുണ്ടാകാം. ഓരോ ക്ലാസിലേയും ഓരോ കുട്ടിയുടേയും മുഴുവന്‍ വിശദാംശവും പരിശോധിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.
ഇതിനായി ആദ്യം ഓരോ സ്ക്കൂളിലേക്കും പുതുതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതാണ്. തുടര്‍ന്ന് ഇപ്പോള്‍ മറ്റു ഡിവിഷനുകളില്‍ ഉള്ളതും എന്നാല്‍ നമ്മുടെ ഡിവിഷനില്‍ ഉള്ളതുമായ കുട്ടിയെ നമ്മുടെ ക്ലാസുകളിലേക്ക് കൊണ്ടുവരികയാണ്.
സ്റ്റാഫ് ഫിക്സേഷന്‍ യു.ഐ.ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ഓരോ സ്ക്കൂളില്‍ നിന്നും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കും. അതിനാല്‍ സ്ക്കൂളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ഹെഡ്മാസ്റ്റര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ക്ലാസ്, ഡിവിഷന്‍, യു.ഐ.ഡി, ഇ.ഐ.ഡി തുടങ്ങിയവയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികളുടെ ഇ.ഐ.ഡി ചേര്‍ക്കല്‍
കഴിഞ്ഞ വര്‍ഷത്തെ യു.ഐ.ഡി ലഭ്യമായ വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഇ.ഐ.ഡി ഉള്‍പ്പെടുത്തിയത് ശരിയായ ഇ.ഐ.ഡി അല്ലാത്തതിനാല്‍ യു.ഐ.ഡി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇ.ഐ.ഡിക്ക് തത്തുല്യമായ യു.ഐ.ഡി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇ.ഐ.ഡി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. യു.ഐ.ഡി ലഭിക്കാതെ ഇ.ഐ.ഡി മാത്രമുള്ള കുട്ടികളുടെ ശരിയായ 28 അക്ക ഇ.ഐ.ഡി ഉള്‍പ്പെടുത്തേണ്ടതാണ്. (28 അക്കം - 14 അക്ക എന്‍ട്രോള്‍മെന്റ് നമ്പറിനോടൊപ്പം dd-mm-yyyy-hh-mm-ss എന്ന രീതിയില്‍ അക്കങ്ങള്‍ മാത്രം തുടര്‍ച്ചയായി ടൈപ്പ് ചെയ്ത് ചേര്‍ക്കുക.)
വിശദാംശങ്ങള്‍ പരിശോധിക്കല്‍
ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളുടേയും ശരിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടാതാണ്. ഇതിനായി
(വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്റേയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റേയും ചിത്രങ്ങള്‍ സഹിതമുള്ള ഉദാഹരണം Staff fixation 2012-2013 പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് നോക്കുക)
റിപ്പോര്‍ട്ട്
എല്ലാ ഡിവിഷനിലേയും കുട്ടികളുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ Verify ചെയ്ത് Confirm ചെയ്ത് കഴിഞ്ഞാല്‍ ആ സ്ക്കൂളിലെ എല്ലാ കുട്ടികളേയും സംബന്ധിക്കുന്ന Summary Sheet എടുക്കുന്നതിനുള്ള സൗകര്യം Reports മെനുവില്‍ ലഭ്യമാകും. ഈ Summary Sheet ല്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ Confirm ചെയ്യേണ്ടതാണ്. Confirm ചെയ്തു കഴിഞ്ഞാല്‍ School Division Wise റിപ്പോര്‍ട്ട് ലഭിക്കും. സ്ക്കൂളിന്റെ Summary Sheet ഉം Division Wise പ്രിന്റൗട്ടും ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് സ്ക്കൂള്‍ സീല്‍ വച്ച് ജൂണ്‍ 30 നകം അതത് എ.ഇ.ഒ/ഡി.ഇ.ഒക്ക് സമര്‍പ്പിക്കേണ്ടതാണ്.
സ്ക്കൂള്‍ തല വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐടി@സ്ക്കൂള്‍ പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും ഈ പോസ്റ്റിനാധാരമായെടുത്ത നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും
കാര്യങ്ങള്‍ ചുരുക്കത്തില്‍
- 2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.
- കുട്ടിയുടെ ഡിവിഷന്‍ മാറ്റം വരുത്തല്‍ : Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക.
- പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍- Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍ മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം.
- ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക. പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക.
സ്ക്കൂള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഹോംപേജില്‍ സ്ക്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാകും. ഇതില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.
കുട്ടികളുടെ വിശദാംശങ്ങളില്‍ അതതു സ്ക്കൂളുകളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഡെലീറ്റ് ചെയ്തിട്ടുണ്ട്. പകരം കഴിഞ്ഞ വര്‍ഷം തൊട്ട് മുമ്പ് പഠിച്ചിരുന്ന ക്ലാസിലെ കുട്ടികളെ പ്രമോഷന്‍ നല്‍കി അടുത്ത ക്ലാസിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഉള്‍പ്പെടുത്തിയിട്ടുള്ള വിശദാംശത്തില്‍ മാറ്റങ്ങളുണ്ടാകാം. ഓരോ ക്ലാസിലേയും ഓരോ കുട്ടിയുടേയും മുഴുവന്‍ വിശദാംശവും പരിശോധിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.
ഇതിനായി ആദ്യം ഓരോ സ്ക്കൂളിലേക്കും പുതുതായി പ്രവേശനം ലഭിച്ച എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ കൂട്ടിച്ചേര്‍ക്കേണ്ടതാണ്. തുടര്‍ന്ന് ഇപ്പോള്‍ മറ്റു ഡിവിഷനുകളില്‍ ഉള്ളതും എന്നാല്‍ നമ്മുടെ ഡിവിഷനില്‍ ഉള്ളതുമായ കുട്ടിയെ നമ്മുടെ ക്ലാസുകളിലേക്ക് കൊണ്ടുവരികയാണ്.
സ്റ്റാഫ് ഫിക്സേഷന്‍ യു.ഐ.ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ഓരോ സ്ക്കൂളില്‍ നിന്നും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദി അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കും. അതിനാല്‍ സ്ക്കൂളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ഹെഡ്മാസ്റ്റര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ക്ലാസ്, ഡിവിഷന്‍, യു.ഐ.ഡി, ഇ.ഐ.ഡി തുടങ്ങിയവയില്‍ മാറ്റങ്ങളുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തുന്നതിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കുട്ടികളുടെ ഇ.ഐ.ഡി ചേര്‍ക്കല്‍
കഴിഞ്ഞ വര്‍ഷത്തെ യു.ഐ.ഡി ലഭ്യമായ വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. ഇ.ഐ.ഡി ഉള്‍പ്പെടുത്തിയത് ശരിയായ ഇ.ഐ.ഡി അല്ലാത്തതിനാല്‍ യു.ഐ.ഡി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഇ.ഐ.ഡിക്ക് തത്തുല്യമായ യു.ഐ.ഡി ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ നിലവില്‍ ഉള്‍പ്പെടുത്തിയിരുന്ന ഇ.ഐ.ഡി പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. യു.ഐ.ഡി ലഭിക്കാതെ ഇ.ഐ.ഡി മാത്രമുള്ള കുട്ടികളുടെ ശരിയായ 28 അക്ക ഇ.ഐ.ഡി ഉള്‍പ്പെടുത്തേണ്ടതാണ്. (28 അക്കം - 14 അക്ക എന്‍ട്രോള്‍മെന്റ് നമ്പറിനോടൊപ്പം dd-mm-yyyy-hh-mm-ss എന്ന രീതിയില്‍ അക്കങ്ങള്‍ മാത്രം തുടര്‍ച്ചയായി ടൈപ്പ് ചെയ്ത് ചേര്‍ക്കുക.)
വിശദാംശങ്ങള്‍ പരിശോധിക്കല്‍
ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളുടേയും ശരിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടാതാണ്. ഇതിനായി
- ഒരു ഡിവിഷന്‍ Verify ചെയ്യുന്നതിന് മുന്‍പ് ആ ക്ലാസിലെ കുട്ടികളുടെ എണ്ണവും Strength Details മെനുവില്‍ നല്‍കിയിരിക്കുന്ന കുട്ടികളുടെ എണ്ണവും കൃത്യമാണോയെന്ന് ഉറപ്പു വരുത്തണം. രണ്ടും കൃത്യമല്ലെങ്കില്‍ ചുവടെ കൊടുത്തിരിക്കുന്നതു പ്രകാരം Verification നടത്തിയാലും Verify ചെയ്തതായി കാണിക്കുകയില്ല.
- Verification മെനുവില്‍ Class സെലക്ട് ചെയ്ത് View ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളുടേയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകും.
- ഓരോ ഡിവിഷന്റേയും നേരെയുമുള്ള Verify ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ലഭിക്കും. ചുവടെ പറഞ്ഞിരിക്കുന്ന പ്രകാരം Verification Process ചെയ്തു കഴിഞ്ഞാല്‍ ഇവിടെ Verify എന്നതിനു പകരം Printerന്റെ ചെറിയൊരു ചിത്രമാകും കാണുക.
- ഓരോ കുട്ടിയുടേയും പേരിനു നേരെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണെന്നുറപ്പു വരുത്തുക.
- കുട്ടിയുടെ പേരിനു നേരെ കാണുന്ന Check box- ല്‍ ടിക് ചെയ്യേണ്ടതാണ്.
- ഒരു ഡിവിഷനിലെ എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പരിശോധിച്ച് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക.
- ടിക് ചെയ്ത കുട്ടികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് Declaration വായിച്ച് ഇടതു വശത്തുള്ള Check box ല്‍ ടിക് ചെയ്ത് Confirm ചെയ്യുക.
- Confirm ചെയ്തു കഴിഞ്ഞാല്‍ യാതൊരു വിധ തിരുത്തലുകളും സ്ക്കൂള്‍ തലത്തില്‍ വരുത്താന്‍ സാധ്യമല്ല.
- Confirm ചെയ്തു കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ പ്രിന്റെടുക്കാവുന്നതാണ്.
(വിശദാംശങ്ങള്‍ പരിശോധിക്കുന്നതിന്റേയും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റേയും ചിത്രങ്ങള്‍ സഹിതമുള്ള ഉദാഹരണം Staff fixation 2012-2013 പോസ്റ്റില്‍ നല്‍കിയിരിക്കുന്നത് നോക്കുക)
റിപ്പോര്‍ട്ട്
എല്ലാ ഡിവിഷനിലേയും കുട്ടികളുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ Verify ചെയ്ത് Confirm ചെയ്ത് കഴിഞ്ഞാല്‍ ആ സ്ക്കൂളിലെ എല്ലാ കുട്ടികളേയും സംബന്ധിക്കുന്ന Summary Sheet എടുക്കുന്നതിനുള്ള സൗകര്യം Reports മെനുവില്‍ ലഭ്യമാകും. ഈ Summary Sheet ല്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ Confirm ചെയ്യേണ്ടതാണ്. Confirm ചെയ്തു കഴിഞ്ഞാല്‍ School Division Wise റിപ്പോര്‍ട്ട് ലഭിക്കും. സ്ക്കൂളിന്റെ Summary Sheet ഉം Division Wise പ്രിന്റൗട്ടും ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് സ്ക്കൂള്‍ സീല്‍ വച്ച് ജൂണ്‍ 30 നകം അതത് എ.ഇ.ഒ/ഡി.ഇ.ഒക്ക് സമര്‍പ്പിക്കേണ്ടതാണ്.
സ്ക്കൂള്‍ തല വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐടി@സ്ക്കൂള്‍ പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും ഈ പോസ്റ്റിനാധാരമായെടുത്ത നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ചില സംശയങ്ങളും അവയ്ക്കുള്ള മറുപടിയും
- പുതുതായി സ്ക്കൂളില്‍ ചേര്‍ന്ന കുട്ടികളുടെ വിവരങ്ങള്‍ എങ്ങിനെ സൈറ്റില്‍ ഉള്‍പ്പെടുത്താം? യു.ഐ.ഡി സൈറ്റില്‍ ലോഗിന്‍ ചെയ്തു കഴിയുമ്പോള്‍ Home page നു മുകളില്‍ കാണുന്ന Menus ആയ Basic Details, Strength Details എന്നിവയിലെ വിവരങ്ങള്‍ കൃത്യമാക്കിയ ശേഷം Data Entry എന്ന മെനുവില്‍ നിന്നും ക്ലാസും ഡിവിഷനും തിരഞ്ഞെടുക്കുക. ആ ഡിവിഷനില്‍ Strength Details പ്രകാരം പുതുതായി കുട്ടികളെ ഉള്‍പ്പെടുത്താനുണ്ടെങ്കില്‍ അതിനുള്ള ഫീല്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. വിവരങ്ങള്‍ ചേര്‍ത്ത ശേഷം Save ചെയ്യുക. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
- കുട്ടിയെ ഒരു ഡിവിഷനില്‍ നിന്നും മറ്റൊരു ഡിവിഷനിലേക്ക് മാറ്റുന്നതെങ്ങനെ? Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ കുട്ടിയുടെ പേര് കണ്ടെത്തി അതിനു നേരെയുള്ള Edit ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വിവരങ്ങള്‍ക്കു മുകളിലായി കുട്ടിയുടെ പേരും വിവരങ്ങളും പ്രത്യക്ഷപ്പെട്ടിട്ടുണ്ടാകും. ഇതില്‍ Division A എന്നതിനു പകരം B ആക്കി മാറ്റി Update ചെയ്യുക. കുട്ടി B ഡിവിഷനിലായിട്ടുണ്ടാകും. ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
- മേല്‍പ്പറഞ്ഞ പോലെ ചെയ്യുമ്പോള്‍ Students Count Exceed!!!!, Cannot Updated എന്ന് മെനുവിനു തൊട്ടു താഴെ മെസ്സേജ് വരുന്നു. ഈ വര്‍ഷം 9A യിലെ കുട്ടികളുടെ എണ്ണം 40 ഉം 9B യിലെ കുട്ടികളുടെ എണ്ണം 42 ആണ് ഉള്ളതെന്നു കരുതുക. യു.ഐ.ഡി പോര്‍ട്ടലിലെ Students Strength Details 9A യിലും 9Bയിലും മേല്‍പ്പറഞ്ഞ പോലെ തന്നെ 40 ഉം 42 ഉം ആണെന്നിരിക്കട്ടെ. 9A യിലെ ഒരു കുട്ടിയെ 9B യിലേക്ക് കൊണ്ടു പോകണം. 9Bയിലെ Strength 42 ആയതിനാല്‍ കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമുള്ള മെസ്സേജാണ് ആ കാണിക്കുന്നത്. ഇവിടെ 9B യില്‍ നിന്ന് ഏതെങ്കിലും കുട്ടിയെ മറ്റേതെങ്കിലും ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനുണ്ടെങ്കില്‍ അതു ചെയ്യുകയോ അല്ലെങ്കില്‍ Student Strength Details ല്‍ താല്‍ക്കാലികമായി ആ ഡിവിഷനിലെ Strength കൂട്ടി നല്‍കുകയോ ചെയ്യാത്തിടത്തോളം പുതിയൊരു കുട്ടിയെ 9Bയിലേക്ക് ഉള്‍പ്പെടുത്താനാകില്ല.
- പലയിടത്തായി ചിതറിക്കിടക്കുന്ന കുട്ടികളെ ഡിവിഷന്‍ ചേയ്ഞ്ചു ചെയ്യുന്നതിനായി Edit/Delete ലിസ്റ്റില്‍ നിന്നും കണ്ടെത്തുന്നത് ബുദ്ധിമുട്ടല്ലേ? അത് എളുപ്പമാണ്. Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന കുട്ടികളുടെ ലിസ്റ്റിനു മുകളിലായി ക്ലാസ്, ഡിവിഷന്‍, പേര്, അഡ്മിഷന്‍ നമ്പര്‍ ഇവയനുസരിച്ച് കുട്ടികളെ കണ്ടെത്താന്‍ സഹായിക്കുന്ന സെര്‍ച്ച് ബോക്സ് ഉണ്ട്. ഇതുവഴി കുട്ടികളെ തരംതിരിച്ച് ലിസ്റ്റ് ചെയ്യിക്കാം. ഇവിടെ കുട്ടിയുടെ അഡ്മിഷന്‍ നമ്പറോ പേരോ നല്‍കിയാല്‍ ആ കുട്ടിയെ കൃത്യമായി കണ്ടെത്താനാകും. തുടര്‍ന്ന് എഡിറ്റ് കീ ഉപയോഗിച്ച് ഡിവിഷന്‍ ചേയ്ഞ്ചു ചെയ്യിക്കാമല്ലോ? ചുവടെയുള്ള ചിത്രം കാണുക. (ചിത്രം വലുതായി കാണാന്‍ ചിത്രത്തില്‍ Click ചെയ്യുക)
Tidak ada komentar:
Posting Komentar