
ഈ വര്‍ഷത്തെ പത്താം ക്ലാസിലെ ഐ.ടി പാഠപുസ്തകത്തിലെ അടിസ്ഥാനമാക്കിയുള്ള പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റില്‍. മാത്സ് ബ്ലോഗ് ടീം അംഗവും വരാപ്പഴ ഹോളി ഇന്‍ഫന്റ്സ് ബോയ്സ് ഹൈസ്കൂളിലെ മാത്തമാറ്റിക്സ് അധ്യാപകനുമായ ജോണ്‍ സാര്‍ തയാറാക്കിയ ഐ.ടി വര്‍ക്ക് ഷീറ്റ്, QGIS നെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ടൂട്ടോറിയല്‍, പിന്നെ ചില കൊച്ചുകൊച്ചുവര്‍ക്കുകള്‍ , വര്‍ക്ക് ഷീറ്റിന്റെ ഇംഗ്ലിഷ് പരിഭാഷ എന്നിവയാണ് ഇന്നത്തെ പോസ്റ്റ് . പത്താം ക്ലാസിലെ ഈ വര്‍ഷത്തെ ഐ.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പോസ്റ്റാണിത്. ജോണ്‍ സാര്‍ ഒന്നാം പാഠത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പോസ്റ്റായിരുന്നു ഇതില്‍ ആദ്യത്തേത്. അത് നിധിന്‍ ജോസ് സാര്‍ തയാറാക്കി തന്ന വീഡിയോ ടൂട്ടോറിയല്‍, റഷീദ് ഓടക്കല്‍ സാര്‍ തയാറാക്കിയ നോട്സ്, ജോമോന്‍ സാര്‍ തയാറാക്കിയ വര്‍ക്ക് ഷീറ്റിന്‍റെ ഇംഗ്ലീഷ് പരിഭാഷ എന്നിവയിലൂടെ വികസിക്കുകയായിരുന്നു.മഹാത്മ തയാറാക്കിയ വീഡിയോ ടൂട്ടോറിയല്‍, രാജീവ് സാര്‍ എട്ടാം ക്ലാസിലെ പാഠഭാഗത്തെ അടിസ്ഥാനമാക്കി ഒരുക്കിയ പഠനസഹായി എന്നിവയ്ക്ക് അത് പ്രചോദനമായതും ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് മാത്സ് ബ്ലോഗ് ടീം നോക്കി കാണുന്നത്. അതില്‍ പലരുടെയും സഹായം ഈ പോസ്റ്റ് ഒരുക്കുന്നതില്‍ ഒരു പങ്കു വഹിച്ചിട്ടുണ്ട് എന്നതും ശ്രദ്ധിച്ചു കാണുമല്ലോ. ഈ പോസ്റ്റും ഇത്തരത്തില്‍ ഏറെ പേര്‍ക്ക് പുതിയ പഠനസഹായികളൊരുക്കാന്‍ പ്രചോദനം നല്‍കട്ടെയെന്നും അതു പങ്കിടാനുള്ള വേദിയായി മാത്സ് ബ്ലോഗിനു മാറാന്‍ സാധിക്കട്ടെ എന്നും അതു നമ്മുടെ കുട്ടികള്‍ക്ക് കൂടുതല്‍ മികച്ച വിജയത്തിനുള്ള ഒരുക്കത്തില്‍ ഒരു കൈത്താങ്ങാവാന്‍ കഴിയട്ടെ എന്നും ആഗ്രഹിച്ചു കൊണ്ട് നമുക്ക് ഇന്നത്തെ പോസ്റ്റിലേക്കു കടക്കാം...ഡിജിറ്റല്‍ ഭൂപടങ്ങളെ പരിചയപ്പെട്ട് അതിന്റെ സവിശേഷതകള്‍ തിരിച്ചറിയുന്നത്, വിക്കിപ്പീഡിയ പോലുള്ള സൈറ്റുകളില്‍ പ്രവേശിച്ച് ഒരു നിശ്ചിതസ്ഥലം അടയാളപ്പെടുത്തുന്നതിനുള്ള ശേഷി നേടുന്നത് , ജിസ് ഭൂപടങ്ങളില്‍ നിന്നും വിവരശേഖരണം നടത്തുന്നതിനുള്ള ശേഷി നേടുന്നതിന് , QGIS ഭൂപടം ഉപയോഗിച്ച് ബഫറിങ്ങ് നടത്തുന്നത് , ക്യജിസ് സോഫ്റ്റ് വെയറില്‍ റാസ്റ്റര്‍ ഭൂപടം ഉള്‍പ്പെടുത്തുന്നതിനും വെക്ടര്‍ പാളികള്‍ വിശേഷണങ്ങള്‍ എന്നിവ ചേര്‍ക്കുന്നതിനുള്ള ശേഷി നേടുന്നതിനും ,ഭൂപടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ചേര്‍ക്കാനുള്ള കഴിവ് നേടുന്നതിനും പുതിയ ഭൂപടം തന്നെ നിര്‍മ്മിക്കുന്നതിനുള്ള കഴിവ് നേടുന്നതിനുമാണ് പാഠം ലക്ഷ്യമിടുന്നത് .
പുതിയ ICT പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ രണ്ടുപോസ്റ്റുകള്‍ക്കും അധ്യാപകരും കുട്ടികളും തന്ന വിലയിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും ബ്ലോഗ് പ്രവര്‍ത്തകര്‍ നന്ദി പറയുന്നു. തുടര്‍ന്നും ഇത്തരം സഹകരണം പ്രതീക്ഷിച്ചുകൊണ്ട് പാഠത്തിലേയക്ക് കടക്കുന്നു
എന്റെ വിഭവഭൂപടം വര്‍ക്ക് ഷീറ്റ്
pdf tutorial for reference
പ്രാക്ടിക്കല്‍ ചോദ്യങ്ങള്‍
റഷീദ് സാര്‍ തയ്യാറാക്കിയ നോട്ട്സ്
ജോമോന്‍ സാര്‍ ആംഗലേയത്തിലാക്കിയ വര്‍ക്ക്ഷീറ്റ്
Tidak ada komentar:
Posting Komentar