Senin, 18 Februari 2013

SSLC ഐടി പരീക്ഷാപ്രശ്നങ്ങളും പരിഹാരങ്ങളും


പ്രശ്നങ്ങളൊക്കെ ഉണ്ടാകും. പക്ഷേ പരിഹരിക്കാനാകാത്തതൊന്നുമില്ല. പ്രത്യേകിച്ച് അവ കമന്റുചെയ്യാനും,അറിയുന്ന പരിഹാരങ്ങള്‍ പങ്കുവെയ്ക്കാനും തയ്യാറായാല്‍.
മിക്കയിടങ്ങളിലും ഇന്നലെ ഇന്‍സ്റ്റലേഷനുകള്‍ പൂര്‍ത്തിയായിക്കാണണം.ഈ പോസ്റ്റില്‍ SSLC ഐടി പ്രാക്ടിക്കല്‍ പരീക്ഷ തീരുന്നതുവരെ തല്‍സംബന്ധിയായ ചോദ്യോത്തരങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും.പക്ഷേ അവ ഔദ്യോഗികമാണെന്ന് തെറ്റിദ്ധരിക്കരുത്.നിങ്ങളുടെ ജില്ലയിലുള്ള ഹെല്‍പ്പ്ഡെസ്കുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കുന്നതാണ് ശരി.
പ്രശ്നം : "സാറേ...ട്രൈനിങ് നടത്തിയപ്പോള്‍ ഞങ്ങളോടു പറഞ്ഞത് പുതിയൊരു യൂസറെ ക്രിയേറ്റ് ചെയ്ത് പരീക്ഷ ഇന്‍സ്റ്റാള്‍ ചെയ്യാനാണ്. അതുപ്രകാരം ചെയ്യേം ചെയ്തു. ഇപ്പോഴാണറിയുന്നത് (യൂസര്‍ഗൈഡ്)ഡീഫാള്‍ട്ട് യൂസറീത്തന്നെ വേണോന്ന്! പ്രശ്നാവ്വോ..?"
പരിഹാരം : ഡീഫാള്‍ട്ട് യൂസറില്‍ തന്നെ ഇന്‍സ്റ്റലേഷന്‍ ചെയ്ത് പരീക്ഷ നടത്തിയാല്‍,ഫോള്‍ഡറുകള്‍ കാണാത്തതുപോലുള്ള ഒരുപാട് പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും
പ്രശ്നം : പല സിസ്റ്റങ്ങളിലും ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ Applications-> Accessories -> SSLC Model Examination 2013 എന്നാണ് കാണുന്നത്! ഐക്കണും തഥൈവ!! എന്തു ചെയ്യും?

പരിഹാരം : ഒന്നുകൂടി ഇന്‍സ്റ്റാള്‍ ചെയ്തു നോക്കീട്ടും ശരിയായില്ലെങ്കില്‍ ഒഎസ് റീ ഇന്‍സ്റ്റാള്‍ ചെയ്ത് ശ്രമിക്കുക. (ഹെല്‍പ്പ് ഡെസ്കില്‍ നിന്നും അറിഞ്ഞത്)

Tidak ada komentar:

Posting Komentar