Jumat, 09 September 2011

കുന്ദലതയും കുട്ട്യോളം..!


അഴകത്ത് പത്മനാഭപിള്ളയുടെ രാമചന്ദ്രവിലാസം എന്ന അമൂല്യകൃതി ഡിജിറ്റലൈസ് ചെയ്തതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ..? ഇതാ, വയനാട്ടില്‍ നിന്നും കുറേ 'അണ്ണാരക്കണ്ണന്മാര്‍'വിക്കിഗ്രന്ഥശാലയിലേക്ക് മലയാളത്തിലെ ആദ്യത്തെ നോവലായ അപ്പു നെടുങ്ങാടി രചിച്ച കുന്ദലത (നോവല്‍, 1887) എന്ന ഗ്രന്ഥം സംഭാവന ചെയ്യുന്നു.വയനാട്ടിലെ കബനിഗിരി നിര്‍മ്മല ഹൈസ്കൂളിലെ ഐ.റ്റിക്ലബ്ബ് അംഗങ്ങള്‍ കഴിഞ്ഞ ഒരു മാസക്കാലത്തെപ്രവര്‍ത്തനത്തിലൂടെ ഈ ഗ്രന്ഥംമുഴുവന്‍ ടൈപ്പ് ചെയ്ത്പൂര്‍ത്തിയാക്കിയിരിക്കുകയാണ്.കേരളവര്‍മ്മ, ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള, മൂര്‍ക്കോത്ത് കുമാരന്‍, എം.പി. പോള്‍, ഉള്ളൂര്‍ തുടങ്ങിയവര്‍ മലയാളത്തിലെ ആദ്യത്തെ നോവലായാണ് കുന്ദലതയെ പരിഗണിക്കുന്നത്. 120 തോളം പേജുള്ള ഈ അമൂല്യ പുസ്തകം ഇക്കഴിഞ്ഞ തിരുവോണദിവസം വിക്കിയിലെത്തിയതോടെ ലോകം മുഴുവനുള്ള ഭാഷാസ്നേഹികള്‍ക്ക് കുന്ദലത വായിക്കാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്.

നയന ജോര്‍ജ്, ക്രിസ്റ്റി ജോയി, ജിത്ത്യ സതീഷ്, മിനു ചന്ദ്രന്‍, ലിറ്റി മോള്‍ ജോര്‍ജ്, ശീതള്‍ റോസ് മാത്യു, ആഗിന്‍ മരിയ ജോണ്‍സണ്‍, അമൃത ജയന്‍, ഡാലിയ കുരിയന്‍, ശ്രുതി റ്റി. എസ്, അരുണിമ അലക്ക്സ്, ജോസ്ന ടോമി, എയ്ഞ്ചൽ അന്റണി, ആതിര എം.എസ്, ജാസ്മിന്‍ ഐ. എം, ആര്യ അനിൽ, സുധ കെ.പി, ജെസ്ന ജെയിസണ്‍, അര്‍ച്ചന ലക്ഷമണന്‍, ഷാഫ്രന്‍ ജോസഫ്, അനു മോള്‍, സംഗീത കെ.എസ്, ആദിത്യാ രാജന്‍, നീതു ബാബുരാജ്, ജെസ്ലിന്‍ സജി എന്നീ വിദ്യാര്‍ഥികളാണ് ഈ പദ്ധതി വിജയ്പ്പിക്കാന്‍ ഉത്സാഹിച്ചത്. ഏകോപനം നിര്‍വ്വഹിച്ചത് മധുമാസ്റ്ററാണ്.

Tidak ada komentar:

Posting Komentar