MATHEMATICS

Kamis, 01 November 2012

ശാസ്ത്രമേള-കലോത്സവം-സ്പോര്‍ട്സ് സോഫ്റ്റ്‌വെയറുകള്‍ നെറ്റ് വര്‍ക്കിലൂടെ ഉപയോഗിക്കാന്‍ വേണ്ടി മാത്രം

കലോത്സവം, ശാസ്ത്രമേള തുടങ്ങിയവ അരങ്ങു തകര്‍ക്കുന്ന മാസങ്ങളാണല്ലോ കടന്നു പോകുന്നത്. ഇവയ്ക്കുപയോഗിക്കുന്ന സോഫ്റ്റ്വെയര്‍ നമ്മുടെ ജോലി കുത്തനേ കുറച്ചു എന്നതില്‍ സംശയമേയില്ല. പക്ഷെ ഒരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഈ സോഫ്റ്റ്‍വെയര്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ച് മറ്റ് സിസ്റ്റങ്ങളില്‍ എങ്ങിനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കണമെന്ന് പലരും ആവശ്യപ്പെടുകയുണ്ടായി. മുന്‍പ് ഇതേക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും എല്ലാവരുടേയും അഭിപ്രായങ്ങള്‍ മാനിച്ച് വീണ്ടുമൊരു പോസ്റ്റ് മാത്സ് ബ്ലോഗ് പ്രസിദ്ധീകരിക്കുകയാണ്. എങ്ങനെ ഉബുണ്ടുവിലൂടെ നെറ്റ്‌വര്‍ക്ക് ചെയ്യാം.
1. കലോത്സവം സോഫ്റ്റ്‌വെയറിന്റെ നെറ്റ്‌വര്‍ക്കിനായി ഒരു സെര്‍വര്‍ കമ്പ്യൂട്ടര്‍, ബാക്കിയുള്ളവ ക്ലയന്റ് കമ്പ്യൂട്ടര്‍ എന്നിങ്ങനെ സജ്ജീകരിക്കണം. സെര്‍വര്‍ കമ്പ്യൂട്ടറിലാണ് ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.

2. മോഡത്തില്‍ നിന്നും wired ആയി എല്ലാ സിസ്റ്റത്തിലും ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭിക്കുന്നുണ്ടോയെന്ന് നോക്കുക. ഇന്റര്‍നെറ്റ് ലഭിക്കുന്നുണ്ടെങ്കില്‍ നെറ്റ് വര്‍ക്ക് ചെയ്യാം.
* (ലാപ്‌ടോപ്പാണെങ്കില്‍ വയേര്‍ഡ് കണക്ഷണിനായി നെറ്റ് വര്‍ക്ക് കണക്ഷന്റെ ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Enable wirless ലെ ടിക് മാര്‍ക്ക് കളഞ്ഞ് വേണം പരീക്ഷിക്കാന്‍ )
** (ഇന്റര്‍നെറ്റ് കിട്ടുന്നില്ലെങ്കില്‍ നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. അപ്പോള്‍ കാണുന്ന വിന്‍ഡോയിലെ ആക്ടീവ് wired connection ഡീലിറ്റ് ചെയ്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക. സാധാരണ രീതിയില്‍ ഈ രീതിയില്‍ ചെയ്യുമ്പോള്‍ കണക്ഷന്‍ ഓട്ടോമാറ്റിക്കായി DHCP രീതിയില്‍ റെഡിയായിട്ടുണ്ടാകും.

3. അടുത്തതായി സെര്‍വര്‍ സിസ്റ്റത്തില്‍ static ആയി IP അഡ്രസ് സെറ്റ് ചെയ്യണം. മറ്റു സിസ്റ്റങ്ങളില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ല. അതിനായി നെറ്റ് വര്‍ക്ക് ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Edit Connections എടുക്കുക. അപ്പോള്‍ കാണുന്ന വിന്‍ഡോയിലെ ആക്ടീവായ wired connection( Auto eth0) സെലക്ട് ചെയ്ത് വലതു ഭാഗത്തുള്ള Edit ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കാണുന്ന വിന്‍ഡോയില്‍ IPV4 settings ലെ method ല്‍ DHCP ക്ക് പകരം Manual ആക്കിക്കൊടുക്കുക. താഴെയുള്ള Add ല്‍ ക്ലിക്ക് ചെയ്ത് താഴെ കാണുന്ന രീതിയില്‍ അഡ്രസുകള്‍ സെറ്റ് ചെയ്യുക.‌‌

Address : സിസ്റ്റത്തിന് നാം നല്‍കുന്ന IP അഡ്രസ് ( 192.168.1.3 or 192.168.1.4 etc)
Netmask : 255.255.255.0
Gateway : 192.168.1.1 ( for bsnl)
DNS Servers:192.168.1.1 ( for bsnl)

പ്രസ്തുത വിന്‍ഡോയിലെ Conncet automatically , available for all users എന്നിവയില്‍ ടിക് മാര്‍ക്ക് ഇടുക.
ശേഷം Apply നല്‍കുക.

4. സെര്‍വര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക. തുടര്‍ന്ന് ക്ലയന്റ് കമ്പ്യൂട്ടറുകളും ഓരോന്നായി റീസ്റ്റാര്‍ട്ട് ചെയ്യുക.

5. ഇങ്ങനെ സെര്‍വര്‍ സിസ്റ്റത്തില്‍ 192.168.1.3 എന്ന രീതിയില്‍ IP അഡ്രസ് സെറ്റ് ചെയ്തുവെന്നിരിക്കട്ടെ. ഇനി സെര്‍വര്‍ കമ്പ്യൂട്ടറിലേക്ക് ക്ലയന്റുകളില്‍ നിന്ന് ബ്രൗസര്‍ ഉപയോഗിച്ച് താഴെ കാണുന്ന രീതിയില്‍ കണക്ട് ചെയ്യാവുന്നതാണ്.

6. ഇതിനായി ആദ്യം സെര്‍വര്‍ കമ്പ്യൂട്ടറിലെ lampp സ്റ്റാര്‍ട്ട് ചെയ്യുക. (Software folder നുള്ളില്‍ lampp start എന്ന ഫയലുണ്ടാകും. അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് Open in terminal വഴിയാണ് lampp സ്റ്റാര്‍ട്ട് ചെയ്യുന്നത്.)

7. ശേഷം ക്ലയന്റ് കമ്പ്യൂട്ടറിലെ ബ്രൗസര്‍ തുറന്ന് അഡ്രസ് ബാറില്‍ താഴെ കാണുന്ന അഡ്രസ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

http://192.168.1.3/sciencefair_subdistrict/index.php എന്നായിരിക്കും. ഇവിടെ നിങ്ങളുടെ സെര്‍വറിന്റെ IP അഡ്രസ് ഏതാണോ അതാണ് IP അഡ്രസായി നല്‍കേണ്ടത്. ശാസ്ത്രമേളയ്ക്കും ഉപജില്ലയ്ക്കുമെല്ലാം സാധാരണഗതിയില്‍ ഇത്രയും മതി നെറ്റ് വര്‍ക്കിങ്ങ്.

സെര്‍വര്‍ കമ്പ്യൂട്ടറില്‍ സോഫ്റ്റ്‌വെയര്‍ ലഭിക്കുകയും മറ്റ് കമ്പ്യൂട്ടറുകളില്‍ ലഭിക്കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ മോഡം ഓഫാക്കി ഓണ്‍ ചെയ്താല്‍ മതി.

സെര്‍വ്വറിലും ക്ലയന്റിലും കണക്ട് ചെയ്യേണ്ട അഡ്രസുകള്‍ അതത് ബ്രൗസറിന്റെ ഹോം പേജായി സെറ്റ് ചെയ്താല്‍ ഓരോ സമയവും അഡ്രസ് ബാറില്‍ അഡ്രസ് ടൈപ്പ് ചെയ്യേണ്ടതില്ല.

ad-hoc രീതിയില്‍ നെറ്റ്‌വര്‍ക്ക് ലാപ്‌ടോപുകളില്‍ സെറ്റ് ചെയ്താല്‍ മോഡം ഇല്ലാതെ തന്നെ സിസ്റ്റങ്ങള്‍ തമ്മില്‍ നേരിട്ട് നെറ്റ്‌വര്‍ക്ക് സെറ്റ് ചെയ്യാന്‍ സാധിക്കും. ഉബുണ്ടുവില്‍ ഈ സൗകര്യം ലഭ്യമാണ്.


സോഫ്റ്റ്‌വെയറിന്‍റെ Backup എടുക്കുന്നതിന്

കലോത്സവം സോഫ്റ്റ്‌വെയറിന്റ ഓരോ ദിവസത്തേയും backup താഴെ പറയുന്ന രീതിയില്‍ എടുത്തു വെക്കണം.

ഇതിനായി ആദ്യം lampp സ്റ്റോപ്പ് ചെയ്യുക.

ശേഷം ടെര്‍മിനല്‍ തുറന്ന് താഴെ കാണുന്ന കമാന്റ് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.

sudo nautilus /opt

അപ്പോള്‍ opt ഫോള്‍ഡര്‍ ഫയല്‍ പെര്‍മിഷനോടെ തുറന്ന് വരും. ഈ വിന്‍ഡോയിലെ lampp ഫോള്‍ഡറില്‍ Right Click --> Compress--> tar.gz വഴി lampp ഫോള്‍ഡര്‍ കംപ്രസ് ചെയ്യുക. ഫയല്‍ നാമം മാറ്റരുത് (lampp.tar.gz എന്ന് തന്നെയായിരിക്കണം).

ഇങ്ങനെ Compress ചെയ്ത Backup മറ്റൊരു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കലോത്സവം ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറിലെ software എന്ന ഫോള്‍ഡറിനുള്ളിലെ lampp.tar.gz എന്ന ഫയല്‍ ഡീലിറ്റ് ചെയ്ത് നാം backup എടുത്തു വെച്ച ഫയല്‍ പേസ്റ്റ് ചെയ്യുക.

ശേഷം install സ്ക്രിപ്റ്റ് റണ്‍ ചെയ്യുക.

മേളകളില്‍ നെറ്റ് വര്‍ക്കിംഗ് സൗകര്യമില്ലാത്ത സ്ഥലത്ത് മള്‍ട്ടീമീഡിയാ പ്രോജക്ടര്‍ വഴി റിസള്‍ട്ട് പബ്ലിഷ് ചെയ്യാന്‍ ഈ രീതിയില്‍ backup എടുത്ത സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം.

Tidak ada komentar:

Posting Komentar